ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസ് (Birmingham 2022 Commonwealth Games ) ഗുസ്തി മത്സരത്തില്‍ മെഡല്‍ വേട്ട ആരംഭിച്ച് ഇന്ത്യ. പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തില്‍ ബജ്രംഗ് പൂനിയയും വനിതകളുടെ 62 കിലോഗ്രാം വിഭാഗത്തില്‍ സാക്ഷി മാലിക്കും സ്വര്‍ണം നേടി. ഇതോടൊപ്പം വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ അന്‍ഷു മാലിക്ക് വെള്ളി നേടി. നൈജീരിയയുടെ ഒഡുനായോ ഫോളാസേഡ് അഡേകുയോറോയെയാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്. 6-4 എന്ന സ്‌കോറിനാണ് നൈജീരിയന്‍ താരത്തിന്റെ വിജയം.ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം എട്ടായി.
കാനഡയുടെ ലച്ച്ലൻ മക്നീലിയെ തോൽപ്പിച്ചാണ് ബജ്രംഗ് പൂനിയെ സ്വർണം നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ അദ്ദേഹത്തിന്‍റെ മൂന്നാമത്തെ മെഡല്‍ നേട്ടമാണിത്. 2021 ടോക്കിയോ ഒളിംപിക്സില്‍ വെങ്കലവും ബജ്രംഗ് പൂനിയ സ്വന്തമാക്കിയിരുന്നു. ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഒരു വെള്ളിയും 2 വെങ്കലവും അദ്ദേഹം നേടിയിട്ടുണ്ട്. കാനഡയുടെ അന ഗൊഡീനസ് ആയിരുന്നു ഫൈനലില്‍ സാക്ഷി മാലിക്കിന്‍റെ എതിരാളി. 2016 റിയോ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് സാക്ഷി മാലിക്ക്.
വനിതകളുടെ 57 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായിരുന്ന അന്‍ഷു മാലിക്കിന് വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നൈജീരിയയുടെ അഡുക്കുറെയെയോടാണ് ഫൈനലില്‍ പരാജയപ്പെട്ടത്. നൈജീരിയന്‍ താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് സ്വര്‍ണമാണിത്. അന്‍ഷു മാലിക്കിന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡലാണിത്. 2021-ല്‍ ഓസ്ലോയില്‍ വെച്ച് നടന്ന ഗുസ്തി ലോകചാമ്പ്യന്‍ഷിപ്പില്‍ അന്‍ഷു വെള്ളി നേടി ചരിത്രം കുറിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Commonwealth Games, Wrestling