• HOME
  • »
  • NEWS
  • »
  • sports
  • »
  • അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് താരം ബി ജെ വാട്‌ലിംഗ്; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷമാവും താരത്തിന്റെ വിരമിക്കല്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് താരം ബി ജെ വാട്‌ലിംഗ്; ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷമാവും താരത്തിന്റെ വിരമിക്കല്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാരിലൊരാളാണ് ബിജെ വാട്ലിംഗ്

ബി ജെ വാട്‌ലിംഗ്,

ബി ജെ വാട്‌ലിംഗ്,

  • Share this:
    ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബി ജെ വാട്ലിംഗ്. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ശേഷമാകും ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വാട്ലിംഗ് വിരമിക്കുക. ഈ വരുന്ന ഇംഗ്ലണ്ട് പര്യടനത്തിലും അതിനു ശേഷം ജൂണ്‍ 18ന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ എല്ലാ മത്സരങ്ങളിലും വാട്ലിംഗ് കളിക്കുകയാണെങ്കില്‍ താരത്തിന് ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ച ആദം പരോറിന്റെ റെക്കോര്‍ഡ് മറികടക്കാനകും. ഇതാണ് ശെരിയായ സമയമെന്നും ഇനിയുള്ള കാലം കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനാണ് കളി മതിയാക്കുന്നതെന്നാണ് വാട്ലിംഗ് തന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നിലെ കാരണമെന്ന് പറഞ്ഞത്.

    ടെസ്റ്റ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്മാരിലൊരാളാണ് ബിജെ വാട്ലിംഗ്. 2009ല്‍ ന്യൂസിലന്‍ഡ് ടീമില്‍ അരങ്ങേറ്റം കുറിച്ച താരം എന്നും ന്യൂസിലന്‍ഡ് ടെസ്റ്റ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. മികച്ച റെക്കോര്‍ഡുകളാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിനുള്ളത്. 73 ടെസ്റ്റുകളും, 28 ഏകദിനങ്ങളും, അഞ്ച് ടി20 മത്സരങ്ങളും ന്യൂസിലന്‍ഡിനായി വാട്ലിംഗ് കളിച്ചിട്ടുണ്ട്. ഇതില്‍ ടെസ്റ്റില്‍ 3773 റണ്‍സും, ഏകദിനത്തില്‍ 573 റണ്‍സും, ടി20 യില്‍ 38 റണ്‍സുമാണ് താരത്തിന്റെ സമ്പാദ്യം. 2019ല്‍ ഇം?ഗ്ലണ്ടിനെതിരെ വാട്ലിംഗ് ഇരട്ട ശതകം നേടിയതാണ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായി വിലയിരുത്തപ്പെടുന്നത്.

    Also Read-പാകിസ്താൻ യുവതാരങ്ങൾ കൂടുതൽ പഠിക്കുന്നത് ടീമിലെത്തിയ ശേഷം, ഇന്ത്യയുടെ സെലക്ഷൻ രീതികൾ മാതൃകയാക്കണം: മുഹമ്മദ്‌ ആമിർ

    ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍ നടത്തുന്ന ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് വാട്ലിംഗിന്റെ പേരിലാണ്. 249 ക്യാച്ചുകളും എട്ട് സ്റ്റമ്പിംഗുകളുമാണ് ടെസ്റ്റില്‍ വിക്കറ്റിന് പിന്നിലെ താരത്തിന്റെ സമ്പാദ്യം.
    ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ട ശതകം നേടുന്ന ഒന്‍പതാമത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാനാണ് വാട്ലിംഗ്. ഇതുകൂടാതെ, ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് വട്ടമാണ് 350 റണ്‍സ് കൂട്ടുകെട്ടില്‍ വാട്ലിംഗ് പങ്കാളിയായിട്ടുള്ളത്. 2014ല്‍ മക്കല്ലത്തിനൊപ്പം ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിലെ ബേസിന്‍ റിസര്‍വില്‍ നടന്ന മത്സരത്തില്‍ 362 റണ്‍സും 2015ല്‍ വില്യംസണിനൊപ്പം ഇതേ വേദിയില്‍ ശ്രീലങ്കക്കെതിരെ പുറത്താകാതെ 365 റണ്‍സ് കൂട്ടുകെട്ടുകളിലാണ് താരം പങ്കാളിയായിട്ടുള്ളത്. ടെസ്റ്റ് കരിയറില്‍ താരം എട്ട് സെഞ്ചുറികളും നേടിയിട്ടുണ്ട്.

    തന്റെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്ക് ഒരുങ്ങുന്ന വാട്ലിംഗ് മികച്ച പ്രകടനം നടത്താന്‍ തന്നെയാണ് ഒരുങ്ങുന്നത്. ഇതില്‍ രണ്ട് ടെസ്റ്റുകള്‍ ഇംഗ്ലണ്ടിനെതിരെയും മറ്റൊന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെയുമാണ്. സജീവ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം പരിശീലകന്‍ എന്ന നിലയില്‍ ക്രിക്കറ്റില്‍ തുടരുമെന്നും 35കാരനായ കിവീസ് താരം വ്യക്തമാക്കി.
    Published by:Jayesh Krishnan
    First published: