HOME » NEWS » Sports » BLANK CHEQUE FROM KRUNAL PANDYA FOR EX INDIA PLAYER JACOB MARTIN

'സര്‍ ഇഷ്ടമുള്ളത് എഴുതിയെടുക്കാം.. ഒരു ലക്ഷത്തില്‍ കുറയാതെ'; മുന്‍ താരത്തിനു ബ്ലാങ്ക് ചെക്കുമായി ക്രുണാല്‍

സാര്‍, ഇതൊരു ബ്ലാങ്ക് ചെക്കാണ്. ഇഷ്ടമുള്ളത് എഴുതിയെടുക്കാം. പക്ഷെ, ദയവായി ഒരു ലക്ഷത്തില്‍ കുറയാത്ത തുക എഴുതരുത്

News18 Malayalam
Updated: January 22, 2019, 2:21 PM IST
'സര്‍ ഇഷ്ടമുള്ളത് എഴുതിയെടുക്കാം.. ഒരു ലക്ഷത്തില്‍ കുറയാതെ'; മുന്‍ താരത്തിനു ബ്ലാങ്ക് ചെക്കുമായി ക്രുണാല്‍
krunal pandya- jacob
  • Share this:
ന്യൂഡല്‍ഹി: വാഹനപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇന്ത്യന്‍ മുന്‍ താരം ജേക്കബ് മാര്‍ട്ടിന് ധനസഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ക്രുണാല്‍ പാണ്ഡ്യ. വെന്റിലേറ്ററില്‍ കഴിയുന്ന താരത്തിന്റെ കുടുംബത്തിന് ബ്ലാങ്ക് ചെക്കാണ് ക്രുണാല്‍ പാണ്ഡ്യ നല്‍കിയത്. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ സഹോദരനാണ് ക്രൂണാല്‍ പാണ്ഡ്യ.

'സാര്‍, ഇതൊരു ബ്ലാങ്ക് ചെക്കാണ്. ഇഷ്ടമുള്ളത് എഴുതിയെടുക്കാം. പക്ഷെ, ദയവായി ഒരു ലക്ഷത്തില്‍ കുറയാത്ത തുക എഴുതരുത്.'ക്രുണാല്‍ പറഞ്ഞു. താരത്തിന്റെ കുടുംബ സഹായ അഭ്യര്‍ത്ഥന നടത്തുിയതിനു പിന്നാലെ നിരധി താരങ്ങളാണ് സഹായ ഹസ്തം നീട്ടിയിരിക്കുന്നത്. ജേക്കബിന്റെ സഹതാരവും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയും കഴിഞ്ഞ് ദിവസം സഹായവുമായി രംഗത്തെത്തിയിരുന്നു.

Also Read: 'ലോകത്തിന്റെ നായകനായി കോഹ്‌ലി'; 2018 ലെ ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചു

'മാര്‍ട്ടിനും ഒരുമിച്ച കളിച്ചവരാണ്. വളരെ അന്തര്‍മുഖനായ താരമായിരുന്നു അയാള്‍. അയാള്‍ പരുക്കില്‍ നിന്നും പെട്ടന്ന് മോചിതനാകട്ടെയെന്ന പ്രാര്‍ത്ഥിക്കുകയാണ്. കുടുംബം ഒറ്റയ്ക്കല്ലെന്നും അറിയിക്കാന്‍ ആഗ്രഹിക്കുന്നു.' എന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

ബറോഡ് ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയായ സഞ്ജയ് പട്ടേലായിരുന്നു ജേക്കബ് മാര്‍ട്ടിന സഹായവുമായി ആദ്യമെത്തിയത്. പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും സഹായവാഗ്ദാനവുമായി രവി ശാസ്ത്രിയും രംഗത്തെത്തിയിരുന്നു. സഹീര്‍ ഖാന്‍, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, മുനാഫ് പട്ടേല്‍ തുടങ്ങിയ താരങ്ങളും ജേക്കബിന് സഹായവുമായി എത്തിയിട്ടുണ്ട്.

ഡിസംബര്‍ 28 നായിരുന്നു ജേക്കബ് മാര്‍ട്ടിനു വാഹനപകടത്തില്‍ പരുക്കേല്‍ക്കുന്നത്. അന്നു മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് 46 കാരനായ മുന്‍ ഇന്ത്യന്‍ ഓപ്പണറുടെ ജീവന്‍ നിലനിര്‍ത്തുന്നത്. അടിയന്തിര ധനസഹായമായി ബിസിസിഐ് 5 ലക്ഷം രൂപ അനുവദിച്ചിരുന്നു.

First published: January 22, 2019, 2:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories