നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Blasters Vs KCA| സച്ചിൻ പവലിയൻ വിഐപി ലോഞ്ചാക്കി ബ്ലാസ്റ്റേഴ്‌സ്; സച്ചിനോടുള്ള അനാദരവെന്ന് BCCI

  Blasters Vs KCA| സച്ചിൻ പവലിയൻ വിഐപി ലോഞ്ചാക്കി ബ്ലാസ്റ്റേഴ്‌സ്; സച്ചിനോടുള്ള അനാദരവെന്ന് BCCI

  Blasters Vs KCA സ്റ്റേഡിയത്തിൽ കെസിഎ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സച്ചിൻ പവലിയൻ കേരള ബ്ലാസ്റ്റേഴ്സ് സ്പോൺസർമാരുടെ ലോഞ്ചായി മാറ്റി

  Blasters Vs KCA

  Blasters Vs KCA

  • Share this:
  കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. സ്റ്റേഡിയത്തിൽ കെ സി എ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സച്ചിൻ പവലിയൻ കേരള ബ്ലാസ്റ്റേഴ്സ് സ്പോൺസർമാരുടെ ലോഞ്ചായി മാറ്റി. സംഭവം വിവാദമായതിനെ തുടർന്ന് പവലിയൻ പുനസ്ഥാപിക്കുമെന്ന് ജിസിഡിഎ അറിയിച്ചു. ഇതിനായി കെസിഎയും ബ്ലാസ്റ്റേഴ്‌സുമായും ചർച്ച നടത്തുമെന്ന് ചെയർമാൻ വി.സലിം പറഞ്ഞു.

  2013ല്‍  സച്ചിൻ തെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍നിന്ന് വിരമിച്ചതിനു പിന്നാലെയാണ് സച്ചിന് ആദരമെന്നവണ്ണം കൊച്ചി സ്റ്റേഡിയത്തില്‍ സച്ചിൻ പവലിയൻ നിര്‍മ്മിച്ചത്. അവസാന ടെസ്റ്റില്‍ സച്ചിൻ ധരിച്ച ജഴ്സി, സച്ചിനും ധോണിയും ഒപ്പിട്ട ബാറ്റ്, സച്ചിന്‍റെ 100 സെഞ്ച്വറികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ 100 പന്തുകള്‍, സച്ചിന്‍റെ വിവിധ ഫോട്ടോകളെല്ലാം ഈ പവലിയനില്‍ ഉണ്ടായിരുന്നു.
  TRENDING:Corona-Lockdown effect | എഞ്ചിനിയർമാരും ബിരുദധാരികളും തൊഴിലുറപ്പ് പദ്ധതിയിൽ ജോലിക്കിറങ്ങി [NEWS]India-China Border Violence| ലഡാക്കിലെ സംഘർഷം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി [NEWS] വിമാനങ്ങളിലെത്തുന്ന പ്രവാസികൾക്കെല്ലാം കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ [NEWS]
  എന്നാല്‍ കഴിഞ്ഞ സീസണിന് മുന്നോടിയായി സച്ചിൻ പവലിയൻ ബ്ലാസ്റ്റേഴ്സ് പൊളിച്ചു മാറ്റി വിഐപി മുറിയാക്കി. പവലിയൻ നീക്കം ചെയ്തത് സച്ചിൻ ടെണ്ടുൽക്കറോടുള്ള അനാദരവാണെന്ന് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു.  പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് സ്‌റ്റേഡിയം ഉടമ കളായ ജിസിഡിഎ വിഷയത്തിൽ ഇടപെട്ടത്. അണ്ടർ 17 ലോകകപ്പ് നടത്താൻ ഫിഫ മാനദണ്ഡങ്ങൾ അനുസരിച്ചു മാറ്റിയ പവലിയൻ പുന:സ്ഥാപിക്കാൻ കേരള ബ്ലാസ്സ്റ്റേഴ്സ് താത്പര്യം കാണിച്ചില്ല. ക്ലബും കെസിഎയുമായി തുടരുന്ന തർക്കങ്ങളുടെ ഭാഗമാണിതെന്നും ആരോപണമുണ്ട്.
  Published by:user_49
  First published:
  )}