നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'സമനിലയൊഴിയാതെ ബ്ലാസ്‌റ്റേഴ്‌സ്; പൂണെയെ തളച്ചത് ഒരുഗോളിന് പിന്നിട്ട് നിന്നശേഷം

  'സമനിലയൊഴിയാതെ ബ്ലാസ്‌റ്റേഴ്‌സ്; പൂണെയെ തളച്ചത് ഒരുഗോളിന് പിന്നിട്ട് നിന്നശേഷം

  • Last Updated :
  • Share this:
   പൂണെ: ഐഎസ്എല്‍ അഞ്ചാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില. മത്സരത്തിന്റെ ആദ്യപകുതിയില്‍ വഴങ്ങിയ ഒരുഗോളിന് പിന്നിട്ട് നിന്നശേഷമാണ് ബ്ലാസ്റ്റേഴ്‌സ് വീണ്ടം സമനിലപിടിച്ചത്. സീസണിലെ ആദ്യമത്സരത്തില്‍ എ.ടി.കെ.യെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ചശേഷം മഞ്ഞപ്പടയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നത്തേതടക്കം നാല് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവരികയായിരുന്നു. ഇന്ന് പൂണെയില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയി ഒരു ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു മഞ്ഞപ്പട സമനിലപിടിച്ചത്.

   മത്സരത്തിന്റെ തുടക്കംമുതല്‍ ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ച് കളിച്ചെങ്കിലും കളിയുടെ ഗതിക്ക് വിപരീതമായി 13 ാം മിനിട്ടില്‍ പൂണെ ഗോള്‍ നേടുകയായിരുന്നു. മാര്‍കോ സ്റ്റാന്‍കോവിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് വലകുലുക്കിയത്. രണ്ടാംപകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ സമനില ഗോള്‍. 61 ാം മിനിട്ടില്‍ ക്രമരവിച്ചാണ് മഞ്ഞപ്പടയ്ക്കായി സമനില ഗോള്‍ നേടിയത്.   ആദ്യപകുതിയുടെ അവസാമ നിമിഷം ക്രമരവിച്ച് ഗോള്‍ നേടിയെന്ന് തോന്നിച്ചെങ്കിലും അനുവദിച്ച ഗോള്‍ റഫറി പിന്‍വലിക്കുകയായിരുന്നു. 42 ാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് ക്രമരവിച് ഗോള്‍വരയ്ക്ക് അപ്പുറത്തെത്തിച്ചെന്ന് കരുതിയെങ്കിലും റഫറി ഗോള്‍ അനുവദിക്കാതിരിക്കുകയായിരുന്നു.   മത്സരത്തില്‍ 66 ശതമാനവും പന്ത് കൈവശം വെച്ച ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമനിലക്കളി. മത്സരത്തില്‍ 14 കോര്‍ണറുകളായിരുന്നു കേരളം നേടിയിരുന്നത്. അഞ്ച് മത്സരങ്ങളില്‍ ഒരു ജയവും നാല് സമനിയമായി പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ് മഞ്ഞപ്പട. പൂണെ പട്ടികയില്‍ ഒമ്പതാമതും.

   ഔട്ടാണെന്ന് കരുതി നടന്ന് നീങ്ങിയ രോഹിത് തിരിച്ച് വന്നു; ഉയര്‍ത്തിയ കൈകള്‍ തലയില്‍ വെച്ച് വിന്‍ഡീസ് താരം
   First published:
   )}