നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഗോവയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ് ബ്ലാസ്റ്റേഴ്സ്

  ഗോവയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ് ബ്ലാസ്റ്റേഴ്സ്

  File Image

  File Image

  • Last Updated :
  • Share this:
   കൊച്ചി: കളി മറന്ന ബ്ലാസ്റ്റേഴ്സിന് ദുരന്തപൂർണമായ തോൽവി. ഇന്ത്യൻ സൂപ്പർ ലീഗിൽ സ്വന്തം തട്ടകമായ കൊച്ചിയിൽ രണ്ടാം തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ്.സി ഗോവയോടാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ദിവസങ്ങൾക്ക് മുമ്പ് ബംഗളുരു എഫ്.സിയോടും ഇതേ മൈതാനത്ത് ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. കോറോയുടെ ഇരട്ടഗോളും മൻവീർ സിങ്ങിന്‍റെ ഗോളുമാണ് ഇന്ന് ബ്ലാസ്റ്റേഴ്സിന്‍റെ കഥകഴിച്ചത്. ക്രമാരേവിച്ചാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആശ്വാസഗോൾ കണ്ടെത്തിയത്.

   അഞ്ച് മാറ്റങ്ങളുമായാണ് കളിക്കാനിറങ്ങിയതെങ്കിലും ബ്ലാസ്റ്റേഴ്സിന്‍റെ കളിയിൽ ഒരു മാറ്റവുമില്ലായിരുന്നു. മറുവശത്ത് സമ്പൂർണ ആധിപത്യത്തോടെ ആഞ്ഞടിച്ച് എഫ് സി ഗോവ ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾക്ക് മുന്നിലെത്തി. 11-ാം മിനുട്ടിലും ഇഞ്ചുറി ടൈമിലുമായിരുന്നു ആദ്യ പകുതിയിൽ കോറോയുടെ വക ഗോവയുടെ ഗോളുകൾ പിറന്നത്. ഇതോടെ ഈ സീസണിൽ കോറോയ്ക്ക് എട്ട് ഗോളായി. അറുപത്തിയെട്ടാം മിനിട്ടിൽ ബ്രണ്ടൻ ഹെർണാണ്ടസിന്‍റെ കോർണർ കിക്ക് ഹെഡ് ചെയ്താണ് മൻവീർ സിങ്ങ് ഗോവയുടെ പട്ടിക തികച്ചത്. ഇഞ്ച്വറി ടൈമിലാണ് ബ്ലാസ്റ്റേഴ്സ് ആശ്വാസഗോൾ കണ്ടെത്തിയത്. സന്ദേശ് ജിംഗൻ എടുത്ത കോർണർ നിക്കോളാസ് ക്രമാരേവിച്ച് കൃത്യമായി വലയിലാക്കുകയായിരുന്നു.

   ഇന്നത്തെ മത്സരത്തോടെ ഏഴ് കളികളിൽനിന്ന് 16 പോയിന്‍റുമായി എഫ്.സി ഗോവ ഒന്നാം സ്ഥാനത്തെത്തി. എന്നാൽ ഏഴ് കളികളിൽ ഏഴ് പോയിന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണ്.
   First published:
   )}