ഓപ്പണറായി രോഹിത് ശർമ്മ തിളങ്ങിയില്ല; സന്നാഹമത്സരത്തിൽ 'ഡക്ക്' ആയി പുറത്ത്
ബോർഡ് പ്രസിഡന്റ്സ് ഇലവൻ ക്യാപ്റ്റൻ കൂടിയായിരുന്ന രോഹിത് ശർമ്മയെ വെർനോൻ ഫിലാൻഡറിന്റെ പന്തിൽ ഹെൻറിച്ച് ക്ലാസൻ പിടികൂടുകയായിരുന്നു
news18-malayalam
Updated: September 28, 2019, 7:58 PM IST
ബോർഡ് പ്രസിഡന്റ്സ് ഇലവൻ ക്യാപ്റ്റൻ കൂടിയായിരുന്ന രോഹിത് ശർമ്മയെ വെർനോൻ ഫിലാൻഡറിന്റെ പന്തിൽ ഹെൻറിച്ച് ക്ലാസൻ പിടികൂടുകയായിരുന്നു
- News18 Malayalam
- Last Updated: September 28, 2019, 7:58 PM IST
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഓപ്പണറാകാൻ തയ്യാറെടുക്കുന്ന രോഹിത് ശർമ്മയ്ക്ക് തിരിച്ചടി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ദ്വിദിന സന്നാഹമത്സരത്തിൽ ബോർഡ് പ്രസിഡന്റ്സ് ഇലവന് വേണ്ടി ഓപ്പണറായി ഇറങ്ങിയ രോഹിത് രണ്ടാം പന്തിൽ റൺസൊന്നുമെടുക്കാതെ പുറത്തായി. ബോർഡ് പ്രസിഡന്റ്സ് ഇലവൻ ക്യാപ്റ്റൻ കൂടിയായിരുന്ന രോഹിത് ശർമ്മയെ വെർനോൻ ഫിലാൻഡറിന്റെ പന്തിൽ ഹെൻറിച്ച് ക്ലാസൻ പിടികൂടുകയായിരുന്നു. മത്സരം സമനിലയിൽ അവസാനിച്ചു.
നേരത്തെ വെർനോൻ ഫിലാൻഡറിന്റെ(49 പന്തിൽ 48)യും പുറത്താകാതെ 87 റൺസെടുത്ത ടെംബ ബവുമയുടെയും ബാറ്റിങ് മികവിൽ ദക്ഷിണാഫ്രിക്ക ആറിന് 279 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 100 റൺസെടുത്ത എയ്ഡൻ മർക്രാം ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കയ്ക്ക് മറുപടിയായി മറുപടിയായി ബോർഡ് ഇലവൻ എട്ടിന് 265 റൺസെടുക്കുമ്പോഴേക്കും മത്സരം അവസാനിച്ചിരുന്നു. 71 റൺസെടുത്ത ശ്രീകർ ഭരതും 60 റൺസെടുത്ത പ്രിയങ്ക് പഞ്ചലുമാണ് തിളങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കേശവ് മഹാരാജ് മൂന്നുവിക്കറ്റെടുത്തു. മെസി ലോക ഫുട്ബോളറായത് നേർവഴിക്ക് അല്ലേ? ഫിഫ വോട്ടെടുപ്പിൽ കൃത്രിമമെന്ന് ആരോപണം
ഇന്ത്യൻ ടെസ്റ്റ് ടീമിലുള്ള രോഹിത് ശർമ്മ, ഉമേഷ് യാദവ് എന്നിവരാണ് സന്നാഹ മത്സരത്തിൽ ഇറങ്ങിയത്. എന്നാൽ ഇരുവർക്കും കാര്യമായി തിളങ്ങാനായില്ല. 56 റൺസ് വിട്ടുനൽകിയ ഉമേഷ് യാദവിന് ഒരു വിക്കറ്റ് മാത്രമാണ് ലഭിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് തുടങ്ങും.
നേരത്തെ വെർനോൻ ഫിലാൻഡറിന്റെ(49 പന്തിൽ 48)യും പുറത്താകാതെ 87 റൺസെടുത്ത ടെംബ ബവുമയുടെയും ബാറ്റിങ് മികവിൽ ദക്ഷിണാഫ്രിക്ക ആറിന് 279 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 100 റൺസെടുത്ത എയ്ഡൻ മർക്രാം ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കയ്ക്ക് മറുപടിയായി മറുപടിയായി ബോർഡ് ഇലവൻ എട്ടിന് 265 റൺസെടുക്കുമ്പോഴേക്കും മത്സരം അവസാനിച്ചിരുന്നു. 71 റൺസെടുത്ത ശ്രീകർ ഭരതും 60 റൺസെടുത്ത പ്രിയങ്ക് പഞ്ചലുമാണ് തിളങ്ങിയത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി കേശവ് മഹാരാജ് മൂന്നുവിക്കറ്റെടുത്തു.