ലാപാസ്: ഫുട്ബോൾ മത്സരം ‘വലിച്ചു നീട്ടിയ’ റഫറീയിങ് സംഘത്തെ ബൊളീവിയൻ ഫുട്ബോൾ ഫെഡറേഷൻ സസ്പെൻഡ് ചെയ്തു. 132 മിനിറ്റാണ് കളി നീണ്ടുപോയത്. പാമഫ്ലോർ ക്ലബ്ബും ബ്ലൂമിങ് ക്ലബ്ബും തമ്മിലുള്ള മാച്ചിലാണ് റഫറി ജൂലിയോ ഗുട്ടിറെസും ഒഫിഷ്യൽസും 90 മിനിറ്റിനു ശേഷം 42 മിനിറ്റ് ഇൻജറി ടൈം അനുവദിച്ചത്.
Also read-പ്ലേഓഫ് വീണ്ടും നടത്തില്ല; ബംഗളൂരു വിജയി തന്നെ; കേരള ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം AIFF തള്ളി
മത്സരത്തിനടയിൽ മഴ പെയ്തതും അതിനിടയിലുണ്ടായ കലഹവുമാണ് സമയം നീട്ടാൻ കാരണമെന്ന് റഫറിയും സംഘവും വിശദീകരണമായി നൽകിയത്. വിഡിയോ റിവ്യൂവിനു ശേഷം റഫറി 2 പേർക്ക് ചുവപ്പു കാർഡും നൽകിയിരുന്നു. പക്ഷേ വിശദീകരണത്തിൽ തൃപ്തരാകാതിരുന്ന ഫെഡറേഷൻ സസ്പെൻഷൻ വിധിച്ചു. മുൻ ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറാലസ് സ്പോർട്സ് എക്സിക്യുട്ടീവ് ആയ ക്ലബ്ബാണ് പാമഫ്ലോർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.