• HOME
  • »
  • NEWS
  • »
  • sports
  • »
  • അഫ്ഗാനിസ്ഥാനിൽ ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ബോംബ് സ്‌ഫോടനം; പിന്നിൽ ഐഎസ് ഭീകരരെന്ന് സംശയം

അഫ്ഗാനിസ്ഥാനിൽ ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ബോംബ് സ്‌ഫോടനം; പിന്നിൽ ഐഎസ് ഭീകരരെന്ന് സംശയം

സ്‌ഫോടനമുണ്ടാകുന്നതിന്റെ വീഡിയോയും പുറത്തുവന്നു

  • Last Updated :
  • Share this:
    കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ (Afghanistan) ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ ബോംബ് സ്‌ഫോടനം. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനനഗരമായ കാബൂളില്‍ അരങ്ങേറിയ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെയാണ് സ്റ്റേഡിയത്തില്‍ ബോംബ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ടോയെയാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനം നടന്നതോടെ താരങ്ങളും കാണികളും ചിതറിയോടി. നിരവധി ആരാധകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താരങ്ങള്‍ സുരക്ഷിതരാണ്.

    അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് എന്ന ട്വന്റി 20 ടൂര്‍ണമെന്റിനിടെയാണ് സ്‌ഫോടനം നടന്നത്. അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍കൈ എടുത്ത് നടത്തിയ ടൂര്‍ണമെന്റിലെ പാമിര്‍ സാല്‍മിയും ബന്ദ് ഇ ആമിര്‍ ടീമും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്. സ്‌ഫോടനമുണ്ടാകുന്നതിന്റെ വീഡിയോയും പുറത്തുവന്നു.

    Also Read- കോമൺവെൽത്ത് ഗെയിംസ്: ബർമിങ്ങാമിൽ ആദ്യദിനത്തിൽ ഇന്ത്യൻ താരങ്ങൾ ചിത്രങ്ങളിലൂടെ



    ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയില്‍ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് എല്ലാവർഷവും നടത്തുന്ന ടൂർണമെന്റാണിത്. വിദേശ താരങ്ങൾ ഉൾപ്പെടെ അടങ്ങിയ എട്ടുടീമുകളാണ് ലീഗിലുള്ളത്. നടത്തിവന്ന ടൂര്‍ണമെന്റ് ഇതോടെ അനിശ്ചിതത്വത്തിലായി. ഐ എസ് ഭീകരരാണ് സ്‌ഫോടനത്തിന് പുറകിലെന്നാണ് റിപ്പോര്‍ട്ട്. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തശേഷം ഐഎസ് ഭീകരര്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും സ്‌ഫോടനങ്ങള്‍ നടത്തിയിരുന്നു.

    Also Read- Rohit Sharma| ട്വന്റി20 റൺവേട്ടയിൽ രോഹിത് ശർമ ഒന്നാമൻ, കോഹ്ലിയെ പിന്നിലാക്കി ഹിറ്റ്മാന് മറ്റൊരു റെക്കോർഡ്



    English Summary: In a shocking incident in Afghanistan's Kabul, a suicide blast took place in the Kabul International Cricket Stadium during Shpageeza Cricket League T20. All the players are safe and were rushed inside a bunker. The incident took place during the Band-e-Amir Dragons vs Pamir Zalmi match.
    Published by:Rajesh V
    First published: