• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

അഞ്ചാം ഏകദിനം: പരമ്പരയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ 273 റണ്‍സ് ദൂരം

ഖവാജ 106 പന്തില്‍ നിന്ന് രണ്ടു സിക്‌സും 10 ബൗണ്ടറികളുമടക്കം 100 റണ്‍സെടുത്തു

news18
Updated: March 13, 2019, 5:37 PM IST
അഞ്ചാം ഏകദിനം: പരമ്പരയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ 273 റണ്‍സ് ദൂരം
indian team
news18
Updated: March 13, 2019, 5:37 PM IST
ന്യൂഡല്‍ഹി: അഞ്ചാം ഏകദിനത്തില്‍ ആദ്യം ബാറ്റുചെയ്ത ഓസീസ് ഇന്ത്യക്ക് മുന്നില്‍ 273 റണ്‍സിന്റെ വിജയലക്ഷ്യം കുറിച്ചു. ടോസ് ലഭിച്ച് ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കമായിരുന്ന ലഭിച്ചത്. വലിയ സ്‌കോറിലേക്ക് മുന്നേറുകയായിരുന്ന കങ്കാരുക്കളെ ശക്തമായി തിരിച്ച വന്ന ഇന്ത്യന്‍ ബൗളര്‍മാരാണ് 272 റണ്ണില്‍ തളച്ചത്. പരമ്പരയിലെ രണ്ടാം സെഞ്ചുറി കണ്ടെത്തിയ ഉസ്മാന്‍ ഖവജയും അര്‍ധ സെഞ്ച്വറി നേടിയ ഹാന്‍ഡ്‌സ്‌കോമ്പുമാണ് കങ്കാരുക്കള്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ഖവാജ 106 പന്തില്‍ നിന്ന് രണ്ടു സിക്‌സും 10 ബൗണ്ടറികളുമടക്കം 100 റണ്‍സെടുത്തു. താരത്തിന്റെ രണ്ടാം ഏകദിന സെഞ്ച്വറിയാണ് ഇന്നത്തേത്. ഒന്നാം വിക്കറ്റില്‍ നായകന്‍ ഫിഞ്ചിനൊപ്പം 76 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ഖവാജ രണ്ടാം വിക്കറ്റില്‍ ഹാന്‍ഡ്‌സ്‌കോമ്പുമായി ചേര്‍ന്ന് 99 റണ്‍സും നേടി.

Also Read: ഇന്ത്യ ഓസീസ് അഞ്ചാം ഏകദിനം; കങ്കാരുക്കള്‍ക്ക് മികച്ച തുടക്കം

ഖവാജയെ പുറത്താക്കിയതിനു പിന്നലെ കളംപിടിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍എതിരളികളുടെ സ്‌കോറിങ് വേഗത കുറയ്ക്കുകയായിരുന്നു. ഇന്ത്യക്കായി ഭൂവനേശ്വര്‍ കുമാര്‍ മൂന്നം രവീന്ദ്ര ജഡേജയും ഷമിയും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.

പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളില്‍ ഇരുടീമുകളും രണ്ടുവീതം ജയം സ്വന്തമാക്കിയതിനാല്‍ ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്.

First published: March 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...