HOME » NEWS » Sports » BRAD HOGG DECLARES HIS TEAM OF THE TOURNAMENT OF WTC EXCLUDES VIRAT KOHLI

WTC| ടൂർണമെന്റിലെ ടീമിനെ തിരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്; ഇന്ത്യയിൽ നിന്നും നാല് താരങ്ങൾ, കോഹ്‌ലിയില്ല

ടീമിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയേയും ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ ഓസ്‌ട്രേലിയൻ താരമായ മാര്‍നസ് ലബുഷേയ്‌നേയും ഹോഗ് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

News18 Malayalam | news18-malayalam
Updated: June 30, 2021, 11:36 PM IST
WTC| ടൂർണമെന്റിലെ ടീമിനെ തിരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്; ഇന്ത്യയിൽ നിന്നും നാല് താരങ്ങൾ, കോഹ്‌ലിയില്ല
Brad Hogg
  • Share this:


ടെസ്റ്റ് ക്രിക്കറ്റിന് കൂടുതൽ പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെ ഐസിസി ആരംഭിച്ച ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ പതിപ്പ് വളരെ ഭംഗിയായി അവസാനിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നടന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലില്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീമിനെ എട്ട് വിക്കറ്റിന് തകർത്ത് കെയ്ൻ വില്യംസൺ നയിച്ച ന്യുസിലൻഡ് ടീം കിരീടം ചൂടുകയായിരുന്നു.

ക്രിക്കറ്റിലെ പത്ത് ടെസ്റ്റ് രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്റിൽ അതുകൊണ്ട് തന്നെ ഒരുപാട് കളിക്കാർ മികച്ച പ്രകടനം നടത്തി ശ്രദ്ധ് നേടിയിരുന്നു. അങ്ങനെയിരിക്കെ ഇപ്പോഴിതാ ടൂര്‍ണമെന്റിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി ടൂർണമെന്റിലെ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് മുൻ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഹോഗിന്റെ ടീമിൽ ഇന്ത്യയിൽ നിന്നും നാല് താരങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഈ നാല് പേരിൽ പക്ഷെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് സ്ഥാനമില്ല. നേരത്തെ ന്യുസിലൻഡിനെ നേരിടാൻ മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര തിരഞ്ഞെടുത്ത ലോക ഇലവനിലും കോഹ്‌ലിക്ക് ക്ഷണം ഉണ്ടായിരുന്നില്ല.

ഇന്ത്യയുടെ രോഹിത് ശര്‍മയും ശ്രീലങ്കയുടെ ദിമുത് കരുണരത്‌നയുമാണ് ഹോഗിന്റെ ടീമിലെ ഓപ്പണർമാർ. ടൂർണമെൻ്റിൽ 60ന് മുകളിൽ ശരാശരിയിൽ ബാറ്റ് ചെയ്ത രോഹിത് 1094 റൺസ് നേടി. നാല് തവണയാണ് താരം ടൂർണമെൻ്റിൽ മൂന്നക്കം കടന്നത്. 212 റൺസാണ് താരത്തിൻ്റെ ഉയർന്ന സ്കോർ. കരുണരത്‌നെയാവട്ടെ 55.5 ശരാശരിയില്‍ 999 റണ്‍സാണ് ശ്രീലങ്കയ്ക്ക് വേണ്ടി നേടിയത്. നാല് വീതം സെഞ്ചുറികളും അർധസെഞ്ചുറികളും താരത്തിന്റെ അക്കൗണ്ടിലുണ്ട്.

ടീമിൽ മൂന്നാം നമ്പറിൽ എത്തുന്നത് ന്യുസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണാണ്. കിവീസ് ടീമിനെ കിരീടത്തിലേക്ക് നയിച്ച താരം തെന്നെയാണ് ഹോഗിന്റെ ടീമിലെ ക്യാപ്റ്റൻ. ടൂർണമെന്റിൽ നിന്നും അദ്ദേഹം 918 റണ്‍സാണ് നേടിയത്.മൂന്ന് സെഞ്ചുറികളും രണ്ട് അർധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. നാലാം നമ്പറില്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനാണ് ഹോഗ് ഇടം നൽകിയിരിക്കുന്നത്. 1341 റണ്‍സാണ് സ്മിത്ത് നേടിയത്. നാല് സെഞ്ചുറികളും ഏഴ് അർധസെഞ്ചുറികളുമാണ് ഓസീസ് താരം ടൂര്‍ണമെന്റില്‍ നിന്നും നേടിയത്. അഞ്ചാമതായി ടീമിൽ ഹോഗ് ഉൾപ്പെടുത്തിയിരിക്കുന്നത് പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനെയാണ്. 932 റൺസാണ് ബാബറിന്റെ പേരിലുള്ളത്. ഇതിൽ നാല് സെഞ്ചുറികളും അഞ്ച് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ബാറ്റിംഗ് നിരയിൽ വിരാട് കോഹ്‌ലിക്ക് സ്ഥാനം നൽകിയിട്ടില്ല എന്നത് പോലെ തന്നെ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ ഓസ്‌ട്രേലിയൻ താരമായ മാര്‍നസ് ലബുഷേയ്‌നേയും ഹോഗ് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സാണ് ആറാമന്‍. 1334 റണ്‍സാണ് സ്‌റ്റോക്‌സ് നേടിയത്. തിൽ നാല് സെഞ്ചുറികളും ആറ് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്‌ഥാനത്തേക്ക്‌ ഇന്ത്യയുടെ യുവതാരം ഋഷഭ് പന്തിനെയാണ് ഹോഗ് എടുത്തിരിക്കുന്നത്. ഒരു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറികളുമടക്കം 707 റൺസാണ് പന്ത് ഇന്ത്യക്ക് വേണ്ടി നേടിയത്. എട്ടാം നമ്പറില്‍ കിവീസ് ഓള്‍റൗണ്ടര്‍ കൈൽ ജാമിസനെയാണ് ഹോഗ് കൊണ്ടുവരുന്നത്. ഫൈനലില്‍ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ ജാമിസനായിരുന്നു മാന്‍ ഓഫ് ദി മാച്ച്. ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്ര അശ്വിനാണ് ഒമ്പതാമന്‍. 72 വിക്കറ്റുകളുമായി അശ്വിനായിരുന്നു ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത്. ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ് ആണ് ടീമിലെ പത്താം നമ്പർ താരം. പതിനൊന്നാം സ്ഥാനത്ത് ഹോഗ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്കാണ് അവസരം നൽകിയിരിക്കുന്നത്.

ഇന്ത്യയുടെ സ്റ്റാർ പേസറായ ജസ്പ്രീത് ബുംറക്കും ഓസ്‌ട്രേലിയയുടെ മുൻനിര പേസർമാരായ പാറ്റ് കമ്മിന്‍സിനും മിച്ചല്‍ സ്റ്റാര്‍ക്കിനും ഹോഗിന്റെ ടീമില്‍ ഇടമില്ല.

ടീം:
രോഹിത് ശര്‍മ, ദിമുത് കരുണരത്‌ന, കെയ്ന്‍ വില്യസണ്‍ (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, ബാബര്‍ അസം, ബെന്‍ സ്‌റ്റോക്‌സ്, ഋഷഭ് പന്ത്, കൈൽ ജാമിസന്‍, ആര്‍ അശ്വിന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, മുഹമ്മദ് ഷമി.

Summary

Former Aussie Spinner Brad Hogg comes up with the team of the tournament of World Test Championship
Published by: Naveen
First published: June 30, 2021, 11:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories