നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • വിരാട് കോഹ്ലി നായകസ്ഥാനം ഒഴിയുന്നത് സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍: മുന്‍ ഓസീസ് താരം

  വിരാട് കോഹ്ലി നായകസ്ഥാനം ഒഴിയുന്നത് സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍: മുന്‍ ഓസീസ് താരം

  സച്ചിന്റെ 51 ടെസ്റ്റ് സെഞ്ചുറികളെന്ന നേട്ടത്തിനരികിലെത്താന്‍ കോഹ്ലിയ്ക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കേണ്ടി വരുമെന്നുറപ്പാണ്.

  News18

  News18

  • Share this:
   ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി താന്‍ ഇന്ത്യയുടെ ടി20 നായക സ്ഥാനത്തില്‍ നിന്നും പിന്മാറുകയാണെന്ന് അറിയിച്ചത്. ലോകകപ്പോടെ താന്‍ നായകസ്ഥാനത്തില്‍ നിന്നും പിന്മാറുകയാണെന്നായിരുന്നു കോഹ്ലി അറിയിച്ചത്. എന്നാല്‍ ഈ തീരുമാനത്തിന്റെ അമ്പരപ്പ് മാറുന്നതിന് മുമ്പേ തന്നെ മറ്റൊരു പ്രഖ്യാപനവുമായി കോഹ്ലി എത്തി. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകസ്ഥാനവും ഉപേക്ഷിക്കുകയാണെന്നായിരുന്നു കോഹ്ലി അറിയിച്ചത്.

   ഇപ്പോഴിതാ കോഹ്ലി ഇത്തരത്തില്‍ നായകസ്ഥാനം ഒഴിയുന്നത് ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ക്കാനുമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്. 32കാരനായ കോഹ്ലിക്ക് മുന്നില്‍ വിശാലമായ ലക്ഷ്യങ്ങളാണുള്ളതെന്നും സച്ചിന്റെ റെക്കോര്‍ഡും അതിലുള്‍പ്പെടുമെന്നും ബ്രാഡ് ഹോഗ് പറഞ്ഞു.

   'വിരാട് കോഹ്ലി നായകസ്ഥാനത്ത് നിന്നും പിന്മാറുന്നു. ഇത് വലിയൊരു കാര്യമാണ്. അദ്ദേഹത്തിന് ഇന്ത്യയെ ഏകദിനത്തിലും ടെസ്റ്റിലും നയിക്കണം. പക്ഷെ അവന്റെ കണ്‍മുന്നില്‍ മറ്റൊരു റെക്കോര്‍ഡ് കൂടിയുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ നൂറ് രാജ്യാന്തര സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡാണ് അവന്റെ ലക്ഷ്യം'- ഹോഗ്ഗ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

   നിലവില്‍ കോഹ്ലിയ്ക്ക് 73 രാജ്യാന്തര സെഞ്ചുറികളാണുള്ളത്. ഇതില്‍ 43 എണ്ണം ഏകദിനത്തില്‍ നിന്നും 27 എണ്ണം ടെസ്റ്റില്‍ നിന്നും ഉള്ളതാണ്. സച്ചിന്റെ 49 ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡിനൊപ്പം എത്താനും മറി കടക്കാനുമൊക്കെ സാധിക്കുമെങ്കിലും 51 ടെസ്റ്റ് സെഞ്ചുറികളെന്ന നേട്ടത്തിനരികിലെത്താന്‍ ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കേണ്ടി വരുമെന്നുറപ്പാണ്. അതിനാല്‍ തന്റെ ശ്രദ്ധ മുഴുവന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സമര്‍പ്പിച്ച് റെക്കോര്‍ഡ് മറി കടക്കാന്‍ ശ്രമിക്കുമെന്നാണ് മുന്‍ ഓസീസ് താരം പറയുന്നത്.

   IPL 2021 |ടി20 ലോകകപ്പില്‍ അവന്‍ ഇന്ത്യയുടെ വജ്രായുധമാകും; വരുണ്‍ ചക്രവര്‍ത്തിയെ പ്രശംസിച്ച് വിരാട് കോഹ്ലി

   ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആര്‍സിബിക്കെതിരെ തകര്‍പ്പന്‍ ജയമാണ് കൊല്‍ക്കത്ത നേടിയത്. ആര്‍സിബി കുറിച്ച 93 റണ്‍സിന്റെ വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കി 10 ഓവറോളം ബാക്കി നിര്‍ത്തിയാണ് കൊല്‍ക്കത്ത മറികടന്നത്.
   മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം വരുണ്‍ ചക്രവര്‍ത്തിയെ പ്രശംസിച്ച് ആര്‍ സി ബി നായകന്‍ വിരാട് കോഹ്ലി രംഗത്തെത്തി. നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റുകള്‍ വരുണ്‍ ചക്രവര്‍ത്തി വീഴ്ത്തിയത്.

   'മികച്ച പ്രകടനമായിരുന്നു വരുണിന്റെത്, ഡഗൗട്ടിലിരിക്കുമ്പോള്‍ ഞാന്‍ അതായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ അവന്‍ ടീമിന്റെ നിര്‍ണായക താരമായി മാറും. എല്ലാ യുവതാരങ്ങളും ഇത്തരം പ്രകടനം കാഴ്ച്ചവെയ്ക്കണം. എങ്കില്‍ മാത്രമേ ഇന്ത്യന്‍ ടീമിന്റെ ബെഞ്ച് സ്ട്രെങ്ത് ശക്തമായി തുടരൂ. കൂടാതെ അവന്‍ സമീപഭാവിയില്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ പോകുന്ന താരമാണ്. അത് ഇന്ത്യയ്ക്ക് ഒരു നല്ല സൂചനയാണ്.'- കോഹ്ലി പറഞ്ഞു.
   Published by:Sarath Mohanan
   First published:
   )}