• HOME
  • »
  • NEWS
  • »
  • sports
  • »
  • 'ചിരിപടര്‍ത്തും ഈ ഡൈവിങ്' കിവികള്‍ക്കെതിരെ ബ്രാത്‌വൈറ്റിന് പിണഞ്ഞ അബദ്ധം

'ചിരിപടര്‍ത്തും ഈ ഡൈവിങ്' കിവികള്‍ക്കെതിരെ ബ്രാത്‌വൈറ്റിന് പിണഞ്ഞ അബദ്ധം

ബ്രാത്‌വൈറ്റ് ഡൈവിലൂടെ പന്ത് തടയാന്‍ ശ്രമിക്കുകയായിരുന്നു

windies

windies

  • News18
  • Last Updated :
  • Share this:
    മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡും കിവീസും ഏറ്റുമുട്ടുകയാണ്. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ 37 ഓവറില്‍ 182 ന് 3 എന്ന നിലയില്‍ മുന്നേറുകയാണ്. ലോകകപ്പില്‍ ഇതുവരെയും ഒരു മത്സരവും തോല്‍ക്കാത്ത കിവികള്‍ വിന്‍ഡീസിനെതിരെയും തകര്‍പ്പന്‍ ജയമാണ് പ്രതീക്ഷിക്കുന്നത്.

    ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ഓപ്പണര്‍മാരെ പെട്ടെന്ന് നഷ്ടമായ ന്യൂസിലന്‍ഡിനെ വില്യംസണും റോസ് ടെയ്‌ലറും ചേര്‍ന്നാണ് കരകയറ്റിയത്. ഇതിനിടെ വില്യംസണിന്റെ ബൗണ്ടറി തടയാന്‍ ശ്രമിച്ച ബ്രാത്‌വൈറ്റ് ഗ്രൗണ്ടിന്റെ ചതിക്കുഴി മനസിലാക്കാതെ വീണത് കാണികളില്‍ ചിരിപടര്‍ത്തുകയും ചെയ്തു.

    Also Read: 'എട്ടു വര്‍ഷത്തിനിടെ ഇതാദ്യം' മിന്നല്‍ സ്റ്റംപിങ്ങിലൂടെ ധോണിയെ വീഴ്ത്തി അഫ്ഗാന്‍

    മിഡ് ഓഫിലേക്ക് വില്യംസണ്‍ കളിച്ച പന്തിന് പിന്നാലെ ഓടിയെത്തിയ കാര്‍ലോസ് ബ്രാത്‌വൈറ്റ് ഡൈവിലൂടെ പന്ത് തടയാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വീണിടത്ത് നിന്ന് മുന്നോട്ട് പോകാനാകാതെ താരത്തിന് ഗ്രൗണ്ടില്‍ കിടക്കേണ്ടി വരികയായിരുന്നു.



    First published: