• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആദ്യപകുതിയിൽ ഗോളടിക്കാതെ ബ്രസീലും മെക്സിക്കോയും


Updated: July 2, 2018, 8:22 PM IST
ആദ്യപകുതിയിൽ ഗോളടിക്കാതെ ബ്രസീലും മെക്സിക്കോയും

Updated: July 2, 2018, 8:22 PM IST
സമാറ: കളിത്തട്ടുണർന്നപ്പോൾ മെക്സിക്കോയുടെ ഇരമ്പിയാർക്കലുകൾ, ബ്രസീലിനെ ഞെട്ടിച്ച ഗോളവസരങ്ങൾ, പതുക്കെ താളം കണ്ടെത്തിയ ബ്രസീലിന്‍റെ പ്രത്യാക്രമണങ്ങൾ. ഇരുവരും പലവട്ടം ഗോളിനടുത്തെത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ബ്രസീൽ-മെക്സിക്കോ പ്രീക്വാർട്ടർ ഫൈനലിന്‍റെ ആദ്യപകുതിയെ ഇങ്ങനെ വിലയിരുത്താം.

ഗ്വാർഡഡോയുടെ തകർപ്പൻ ഷോട്ട് അലിസൺ തട്ടിയകറ്റിയതു കണ്ടുകൊണ്ടാണ് കളി തുടങ്ങിയത്. അഞ്ചാം മിനിട്ടിൽ നെയ്മറിന്‍റെ ഷോട്ട് മെക്സിക്കോ ഗോളി ഒക്കാവോ കൈപ്പിടിയിലൊതുക്കി. ആദ്യ മിനിട്ടുകളിൽ മെക്സിക്കോ കൈവരിച്ച ആധിപത്യം പതുക്കെ ബ്രസീൽ തിരിച്ചുപിടിച്ചു. പിന്നീട് ആക്രമണ-പ്രത്യാക്രമണങ്ങളുമായി ഇരു ടീമും കളംനിറഞ്ഞു. നിരവധി തവണ ബ്രസീൽ ഗോളിനടുത്ത് എത്തിയെങ്കിലും അവർക്ക് മുന്നിൽ വിലങ്ങുതടിയായി ഒക്കോവ നിലകൊണ്ടു. ഗോൾരഹിതമായി ആദ്യപകുതി കടന്നുപോയി.
First published: July 2, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍