• HOME
  • »
  • NEWS
  • »
  • sports
  • »
  • Tokyo Olympics | ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീല്‍ ഫൈനലില്‍

Tokyo Olympics | ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീല്‍ ഫൈനലില്‍

ബ്രസീലിന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ പ്രവേശനമാണിത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-1നാണ് ബ്രസീല്‍ വിജയിച്ചത്.

Credit: Twitter | B/R Football

Credit: Twitter | B/R Football

  • Share this:
    ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ ഫൈനലില്‍ കടന്നു. ഇന്ന് നടന്ന ആവേശകരമായ സെമി ഫൈനല്‍ മത്സരത്തില്‍ മെക്‌സിക്കോയെ ആണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്. ഇതോടെ ബ്രസീല്‍ ഗോള്‍ഡ് മെഡല്‍ മത്സരത്തിന് യോഗ്യത നേടി. എക്‌സ്ട്രാ ടൈമും കഴിഞ്ഞ് പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ബ്രസീല്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്.


    ബ്രസീലിന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ പ്രവേശനമാണിത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-1നാണ് ബ്രസീല്‍ വിജയിച്ചത്. മെക്‌സിക്കോ ആദ്യ രണ്ടു പെനാല്‍റ്റി കിക്കുകളും നഷ്ടപ്പെടുത്തിയത് അവര്‍ക്ക് തിരിച്ചടിയായി. ജപ്പാനും സ്‌പെയിനും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളെ ആകും ബ്രസീല്‍ ഫൈനലില്‍ നേരിടുക.



    ഇന്ന് നടന്ന നിര്‍ണായകമായ സെമി ഫൈനല്‍ പോരാട്ടത്തില്‍ തുടക്കം മുതല്‍ 120 മിനുട്ടും തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു. ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ ആയില്ല. ബ്രസീല്‍ ഇടക്കിടെ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു എങ്കിലും ഒചോവ മെക്‌സിക്കോയുടെ രക്ഷയ്ക്ക് എത്തി. നിശ്ചിത സമയം അവസാനിക്കുന്നതിനു മുമ്പ് റിച്ചാര്‍ല്‍സിന്റെ ഹെഡര്‍ പോസ്റ്റില്‍ തട്ടി മടങ്ങിയതായിരുന്നു കളിയിലെ ഏറ്റവും നിര്‍ണായക അവസരം.
    Published by:Sarath Mohanan
    First published: