കോപ്പ അമേരിക്ക ടൂർണമെൻ്റിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ച് പരിശീലകനായ ടിറ്റെ. നേരത്തെ കോവിഡ് പ്രതിസന്ധി രൂക്ഷമായ ബ്രസീലിൽ വെച്ച് നടക്കുന്ന ടൂർണമെൻ്റിൽ ബ്രസീൽ ടീം പങ്കെടുക്കില്ല എന്ന തരത്തിൽ വരെ എത്തിയ പ്രശ്നങ്ങൾക്ക് അവസാനം കുറിച്ച് ടീമിലെ താരങ്ങൾ ഇന്നലെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ തങ്ങൾ ടൂർണമെൻ്റിൽ കളിക്കും എന്ന് പറഞ്ഞതിന് പിന്നാലെയാണ് കോപ്പ അമേരിക്ക ടൂർണമെൻ്റിനുള്ള ടീം പ്രഖ്യാപിച്ചത്. ജൂൺ 14ന് വെനസ്വേലയുമായിട്ടാണ് ബ്രസീലിൻ്റെ ആദ്യത്തെ മത്സരം.
കഴിഞ്ഞ വർഷം ബ്രസീലിൽ വച്ച് നടന്ന ടൂർണമെൻ്റിൽ കിരീടം നേടിയ ബ്രസീൽ ഈ വർഷം അത് നിലനിർത്തുക എന്ന ലക്ഷ്യത്തോട് കൂടിയാവും ഇറങ്ങുക. നിലവിലെ അവരുടെ ഫോം വച്ച് കോപ്പയിൽ കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീമും ബ്രസീൽ തന്നെയാണ്. 2022 ലോകകപ്പിനുള്ള ലാറ്റിനമേരിക്കൻ യോഗ്യതാ പോരാട്ടത്തിൽ ബ്രസീൽ നടത്തുന്ന വിജയക്കുതിപ്പ് തന്നെയാണ് അവരെ കിരീടം നേടുവാനുള്ള സാധ്യതയുള്ള ടീമുകളിൽ ഒന്നാം സ്ഥാനത്ത് നിർത്തുന്നതും.
ബ്രസീൽ പരിശീലകനായ ടിറ്റെ പ്രഖ്യാപിച്ച 24 അംഗ ടീമിൽ പരുക്കിൻ്റെ പിടിയിലുള്ള ചെൽസി താരം തിയാഗോ സിൽവയും ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം പരുക്ക് കാരണം ഡാനി ആൽവസിനു പകരം ബാഴ്സലോണ താരം എമേഴ്സണെ ടീമിൽ ഉൾപ്പെടുത്തി. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മുന്നേറ്റം തുടരുന്ന ബ്രസീൽ ടീമിൽ വലിയ മാറ്റങ്ങൾ വരുത്താൻ ടിറ്റെ തയ്യാറായില്ല. തിയാഗോ സിൽവ ടീമിലേക്ക് വരുന്നു എന്നത് മാത്രമാണ് ഇതിനപവാദം.
ബ്രസീൽ പരിശീലകൻ പ്രഖ്യാപിച്ച ടീമിൻ്റെ കേന്ദ്രബിന്ദു സൂപ്പർ താരം നെയ്മർ ആണെങ്കിലും താരത്തെ കൂടാതെ ഒരു സംഘം മികച്ച കളിക്കാരുടെ നിര തന്നെയാണ് ബ്രസീൽ ടീമിന് സ്വന്തമായുള്ളത്. ഇതിൽ ഒട്ടുമിക്ക താരങ്ങളും അവരുടെ ക്ലബ്ബുകളിലെ സൂപ്പർ താരങ്ങൾ തന്നെയാണ്. ഇത്രയും മികച്ച നിരയുള്ള ബ്രസീൽ ടീമിനെ തോൽപ്പിക്കാൻ മറ്റു ടീമുകൾ പാട്പെടുമെന്നത് തീർച്ചയാണ്.
ഡാനി ആൽവസിനു പുറമെ റയൽ മാഡ്രിഡ് താരം മാഴ്സലോ, മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ ഫെർണാണ്ടീഞ്ഞോ, ബാഴ്സലോണ താരം കുട്ടീഞ്ഞോ എന്നിവരാണ് ടീമിലിടം പിടിച്ചിട്ടില്ലാത്ത പ്രധാന താരങ്ങൾ.
കാസിമീറോ (റയൽ മാഡ്രിഡ്), ഡഗ്ലസ് ലൂയിസ് (ആസ്റ്റൺ വില്ല), എവെർട്ടൺ റിബെയ്റോ (ഫ്ളമെങ്കോ), ഫാബിഞ്ഞോ (ലിവർപൂൾ), ഫ്രെഡ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ലൂക്കാസ് പക്വെറ്റ (ലിയോൺ)
മുന്നേറ്റനിര:
നെയ്മർ (പിഎസ്ജി), റോബർട്ടോ ഫിർമിനോ (ലിവർപൂൾ), ഗബ്രിയേൽ ബാർബോസ (ഫ്ളമെങ്കോ), ഗബ്രിയേൽ ജീസസ് (മാഞ്ചസ്റ്റർ സിറ്റി), റിച്ചാർലിസൺ (എവർട്ടൻ), വിനീഷ്യസ് ജൂനിയർ (റയൽ മാഡ്രിഡ്), എവർട്ടൺ (ബെൻഫിക്ക)
Summary
Tite announces 24 member Brazil squad for Copa America
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.