• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സെർബിയയെ വീഴ്ത്തി ഗ്രൂപ്പ് ജേതാക്കളായി കാനറിപ്പട


Updated: June 28, 2018, 1:36 AM IST
സെർബിയയെ വീഴ്ത്തി ഗ്രൂപ്പ് ജേതാക്കളായി കാനറിപ്പട

Updated: June 28, 2018, 1:36 AM IST
സ്പാർട്ടക് മോസ്ക്കോ: സാംബാ താളം മുറുകവെ കളിത്തട്ടിൽ കാനറികൾ പാറിപ്പറന്നു. ഗ്രൂപ്പ് ഇയിൽ സെർബിയയെ തോൽപ്പിച്ച് ബ്രസീൽ ഒന്നാമൻമാരായി പ്രീക്വാർട്ടറിൽ കടന്നു. ഏകപക്ഷീയമായ രണ്ടുഗോളുകൾക്കായിരുന്നു ബ്രസീലിന്‍റെ ജയം. 36-ാം മിനിട്ടിൽ പൌളീഞ്ഞ്യോയും 68-ാം മിനിട്ടിൽ തിയഗോ സിൽവയുമാണ് ബ്രസീലിന്‍റെ ഗോളുകൾ നേടിയത്. മൈതാനത്തിന്‍റെ മധ്യഭാഗത്തുനിന്ന് കുട്ടീഞ്ഞ്യോ നടത്തിയ നീക്കമാണ് ആദ്യ ഗോളിൽ കലാശിച്ചത്. സെർബിയൻ ബോക്സിലേക്ക് മറിച്ചുനൽകിയ പന്ത് സ്വന്തമാക്കിയ പൌളിഞ്ഞ്യോ ഗോളിയുടെ തലയ്ക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് വലയിലാക്കുകയായിരുന്നു. നെയ്മർ എടുത്ത കോർണർ കിക്ക് ഹെഡ് ചെയ്താണ് തിയഗോ സിൽവ ലക്ഷ്യം കണ്ടത്. ഇടതു വിങിൽ ചില നല്ല മുന്നേറ്റങ്ങൾ നടത്തിയെങ്കിലും നെയ്മർക്ക് ലക്ഷ്യം കാണാനായില്ല. എണ്ണംപറഞ്ഞ അവസരങ്ങൾ നെയ്മർക്ക് ലഭിക്കുകയും ചെയ്തിരുന്നു. രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴു പോയിന്‍റുമായാണ് ബ്രസീലിന്‍റെ മുന്നേറ്റം. പ്രീ ക്വാർട്ടറിൽ മെക്സിക്കോയാണ് ബ്രസീലിന്‍റെ എതിരാളികൾ.

ഗ്രൂപ്പ് ഇയിലെ മറ്റൊരു മൽസരത്തിൽ കരുത്തരായ സ്വിറ്റ്സർലൻഡിനെ കോസ്റ്റാറിക്ക സമനിലയിൽ തളച്ചു. ഇഞ്ച്വറി ടൈമിൽ സോമ്മറിന്‍റെ സെൽഫ് ഗോളാണ് കോസ്റ്റാറിക്കയ്ക്ക് സമനില സമ്മാനിച്ചത്. സമനിലയോടെ ഗ്രൂപ്പിൽ രണ്ടാം സ്ഥാക്കാരായി സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടറിൽ കടന്നു. സ്വീഡനാണ് പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ എതിരിടുന്നത്. 31-ാം മിനിട്ടിൽ ഡിസെമല്ലിയുടെ ഗോളിന് മുന്നിലെത്തിയ സ്വിസ് പടയ്ക്കെതിരെ പൊരുതിക്കളിച്ച കോസ്റ്റാറിക്ക 56-ാം മിനിട്ടിൽ വാട്ട്സണിലൂടെ സമനില പിടിച്ചു. എന്നാൽ 88-ാം മിനിട്ടിൽ ഡിർമിക്കിലൂടെ സ്വിറ്റ്സർലൻഡ് വീണ്ടും മുന്നിലെത്തി. മൽസരം ഇഞ്ച്വറിടൈമിലേക്ക് കടന്നതോടെ നാടകീയസംഭവങ്ങൾ അരങ്ങേറി. കോസ്റ്റാറിക്കയ്ക്ക് ലഭിച്ച പെനാൽറ്റി കിക്ക് റൂയിസ് നഷ്ടപ്പെടുത്തി. എന്നാൽ തൊട്ടടുത്ത മിനിട്ടിൽ സോമ്മറിന്‍റെ സെൽഫ് ഗോളിൽ കോസ്റ്റാറിക്ക ഒപ്പമെത്തി.
First published: June 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍