• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മെക്സിക്കോയെ തകർത്ത് ബ്രസീൽ ക്വാർട്ടറിൽ


Updated: July 2, 2018, 10:22 PM IST
മെക്സിക്കോയെ തകർത്ത് ബ്രസീൽ ക്വാർട്ടറിൽ

Updated: July 2, 2018, 10:22 PM IST
സമാറ: കാനറികൾ ചിറകുവിടർത്തി പറന്നപ്പോൾ മെക്സിക്കൻ ഗോളി ഒക്കോവയ്ക്ക് ഏറെ പിടിച്ചുനിൽക്കാനായില്ല. എണ്ണംപറഞ്ഞ രണ്ടു ഗോളുകൾക്ക് മെക്സിക്കോയെ തകർത്ത് ബ്രസീൽ ലോകകപ്പ് ക്വാർട്ടറിലെത്തി. 51-ാം മിനിട്ടിൽ നെയ്മറും 89-ാം മിനിട്ടിൽ പകരക്കാരനായി ഇറങ്ങിയ റോബർട്ടോ ഫിർമിഞ്ഞ്യോയുമാണ് ബ്രസീലിന്‍റെ ഗോളുകൾ നേടിയത്. ഈ ലോകകപ്പിൽ രണ്ടാമത്തെ ഗോളാണ് മെക്സിക്കോ നേടിയത്. ഫിർമിഞ്ഞ്യോ നേടിയ ഗോളും നെയ്മറുടെ പാസിൽനിന്നായിരുന്നു. ആദ്യ പകുതിയിൽ ഒക്കാവോയുടെ എണ്ണംപറഞ്ഞ സേവുകൾക്കാണ് പ്രീ ക്വാർട്ടർ സാക്ഷിയായതെങ്കിൽ രണ്ടാം പകുതിയിൽ രണ്ടു ഗോൾ വഴങ്ങി അനിവാര്യമായ പരാജയത്തിൽനിന്ന് തന്‍റെ ടീമിനെ രക്ഷിക്കാൻ അദ്ദേഹത്തിന ് സാധിച്ചില്ല.

നെയ്മറുടെ നീക്കത്തിനൊടുവിൽ നെയ്മറുടെ വക ആദ്യ ഗോൾ

ആദ്യ ഗോളിന് വഴിമരുന്നിട്ടത് നെയ്മറുടെ നീക്കം തന്നെയായിരുന്നു. ബാക്ക് ഹീലിൽ നെയ്മർ പന്ത് വില്യമിന് മറിച്ചു നൽകിയശേഷം ബോക്സിന്‍റെ വലതുവശത്തേക്ക് ഓടിക്കയറി. ഈ സമയം ഇടതുവശത്തുനിന്ന് വലത്തേക്ക് വില്യം ക്രോസ് മെക്സിക്കൻ പ്രതിരോധനിരയെ മറികടന്നുവന്നപ്പോൾ നെയ്മറും ജീസസും ഒരുപോലെ കാൽനീട്ടി. എന്നാൽ നെയ്മറുടെ കാലിൽത്തട്ടി പന്ത് വലയ്ക്കുള്ളിലായി. ബ്രസീൽ 1-0ന് മുന്നിലെത്തി.

രണ്ടാം ഗോളിലും നെയ്മർ സ്പർശം



മൈതാനത്ത് വീണുപോകുന്നവനെന്ന പേരുദോഷം ഇന്നും കേൾപ്പിച്ചെങ്കിലും, ബ്രസീലിന്‍റെ വിജയം ഉറപ്പാക്കിയ രണ്ടാം ഗോൾ പിറന്നതും നെയ്മറുടെ പാസിൽനിന്ന്. ബോക്സിനുള്ളിലേക്ക് പന്തുമായി ഓടിക്കയറി നെയ്മർ ഇടതുമൂല ലക്ഷ്യമാക്കി പന്ത് തട്ടിയിട്ടു. മെക്സിക്കൻ ഗോളി ഒക്കാവോയുടെ ഇടങ്കാലിൽ തട്ടിത്തെറിച്ച പന്ത് ഓടിവന്ന ഫിർമിഞ്ഞ്യോയുടെ കാലിലേക്കാണ് എത്തിയത്. ഒത്തും അമാന്തിക്കാതെ ഫിർമിഞ്ഞ്യോ അത് വലയ്ക്കുള്ളിലാക്കി. ബ്രസീൽ 2-0ന് മുന്നിൽ. കളത്തിലിറങ്ങി രണ്ടു മിനിട്ടിനുള്ളിലായിരുന്നു ഫിർമിഞ്ഞ്യോയുടെ ഗോൾ പിറന്നത്.



കളിത്തട്ടുണർന്നപ്പോൾ മെക്സിക്കോയുടെ ഇരമ്പിയാർക്കലുകൾ, ബ്രസീലിനെ ഞെട്ടിച്ച ഗോളവസരങ്ങൾ, പതുക്കെ താളം കണ്ടെത്തിയ ബ്രസീലിന്‍റെ പ്രത്യാക്രമണങ്ങൾ. ഇരുവരും പലവട്ടം ഗോളിനടുത്തെത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ബ്രസീൽ-മെക്സിക്കോ പ്രീക്വാർട്ടർ ഫൈനലിന്‍റെ ആദ്യപകുതിയെ ഇങ്ങനെ വിലയിരുത്താം. ഗ്വാർഡഡോയുടെ തകർപ്പൻ ഷോട്ട് അലിസൺ തട്ടിയകറ്റിയതു കണ്ടുകൊണ്ടാണ് കളി തുടങ്ങിയത്. അഞ്ചാം മിനിട്ടിൽ നെയ്മറിന്‍റെ ഷോട്ട് മെക്സിക്കോ ഗോളി ഒക്കാവോ കൈപ്പിടിയിലൊതുക്കി. ആദ്യ മിനിട്ടുകളിൽ മെക്സിക്കോ കൈവരിച്ച ആധിപത്യം പതുക്കെ ബ്രസീൽ തിരിച്ചുപിടിച്ചു. പിന്നീട് ആക്രമണ-പ്രത്യാക്രമണങ്ങളുമായി ഇരു ടീമും കളംനിറഞ്ഞു. നിരവധി തവണ ബ്രസീൽ ഗോളിനടുത്ത് എത്തിയെങ്കിലും അവർക്ക് മുന്നിൽ വിലങ്ങുതടിയായി ഒക്കോവ നിലകൊണ്ടു. ഗോൾരഹിതമായി ആദ്യപകുതി കടന്നുപോയി.
First published: July 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626