നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Pele | ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍; വന്‍കുടലിലെ ട്യൂമര്‍ നീക്കം ചെയ്തു

  Pele | ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍; വന്‍കുടലിലെ ട്യൂമര്‍ നീക്കം ചെയ്തു

  ദിവസങ്ങള്‍ക്ക് മുന്‍പാണ് മെഡിക്കല്‍ ചെക്കപ്പിനായി പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശദ പരിശോധയില്‍ പെലെയ്ക്ക് വന്‍കുടലില്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തുകയായിരുന്നു.

  News18

  News18

  • Share this:
   ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍. താരത്തിന്റെ വന്‍കുടലില്‍ രൂപപ്പെട്ട ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ താരം ശസ്ത്രക്രിയയ്ക്ക് ശേഷം സുഖംപ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

   ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഐ സി യുവില്‍ പ്രവേശിപ്പിച്ച താരത്തെ ചൊവ്വാഴ്ച സാധാരണ മുറിയിലേക്ക് മാറ്റി. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും താന്‍ സുഖമായിരിക്കുന്നതായും പെലെ സാമൂഹിക മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചു.

   'നിങ്ങളോടൊപ്പം ഒരുപാട് വിജയങ്ങള്‍ ഞാന്‍ ആഘോഷിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഞാനിതാ പുതിയൊരു പരീക്ഷണ സന്ധിയിലാണ്. മുഖത്തൊരു പുഞ്ചിരിയോടെയാണ് ഞാനിതിനെ നേരിടുന്നത്. പ്രിയപ്പെട്ട സുഹൃത്തുക്കളും കുടുബാംഗങ്ങളും സ്‌നേഹവുമായി എന്റെ ചുറ്റുമുണ്ട് എന്നത് വലിയ ശുഭാപ്തിവിശ്വാസം നല്‍കുന്നു'- പെലെ ട്വിറ്ററില്‍ കുറിച്ചു.

   ദിവസങ്ങള്‍ക്ക് മുന്‍പാണ് മെഡിക്കല്‍ ചെക്കപ്പിനായി പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശദ പരിശോധയില്‍ പെലെയ്ക്ക് വന്‍കുടലില്‍ ട്യൂമര്‍ ഉള്ളതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ.

   എണ്‍പതുകാരനായ പെലെ ബ്രസീലിന്റെ എക്കാലത്തേയും വലിയ ഫുട്‌ബോള്‍ ഇതിഹാസമാണ്. ബ്രസീലിനായി മൂന്ന് ലോകകപ്പ് നേടിയ പെലെ ലോകഫുട്‌ബോളില്‍ ഈ നേട്ടം കരസ്ഥമാക്കിയ ഏകകളിക്കാരനാണ്.

   Jean-Pierre Adams | കോമയിൽ കിടന്നത് 40 വർഷം; മുൻ ഫ്രഞ്ച് ഫുട്‍ബോളർ ജീൻ പിയർ ആഡംസ് അന്തരിച്ചു

   ചികിത്സാപ്പിഴവ് മൂലം ഏകദേശം 40 വർഷത്തോളം അബോധാവസ്ഥയിൽ കഴിഞ്ഞ ഫ്രഞ്ച് ഫുട്‌ബോള്‍ താരം ജീന്‍ പിയർ ആഡംസ് അന്തരിച്ചു. 71 വയസ്സായിരുന്നു. കളിക്കിടെ പരിക്കേറ്റതിന് പിന്നാലെ നടത്തിയ ചികിത്സയിൽ സംഭവിച്ച പിഴവിനെ തുടർന്നാണ് അദ്ദേഹം കോമയിലായത്. രാജ്യാന്തര ഫുട്‍ബോളിൽ ഫ്രാൻസ് ജേഴ്‌സിയിൽ കളിച്ച താരം ക്ലബ് തലത്തിൽ പി എസ് ജി , നിമ്മെ, നീസ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. പി എസ് ജിയും നിമ്മെയുമാണ് അദ്ദേഹത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്.

   1982ല്‍ കാലിനു പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നല്‍കിയ അനസ്‌തേഷ്യയില്‍ സംഭവിച്ച പിഴവിനെ തുടർന്ന് അദ്ദേഹത്തിന് മസ്തിഷ്ക്കാഘാതമുണ്ടായി. തുടര്‍ന്ന് ഇത്രകാലവും അബോധാവസ്ഥയിലായിരുന്നു. ഭാര്യ ബെര്‍ണഡിറ്റാണ് ഇക്കാലം മുഴുവൻ അദ്ദേഹത്തെ പരിചരിച്ചത്. ദയാവധം നടപ്പാക്കണമെന്ന ആവശ്യവുമായി സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ രംഗത്ത് എത്തിയിട്ടും അദ്ദേഹത്തെ മരണത്തിന് വിട്ടുകൊടുക്കാതെ പരിചരിക്കുകയായിരുന്നു ബെർണഡിറ്റ്.

   എഴുപതുകളുടെ കാലഘട്ടത്തിൽ ഫ്രഞ്ച് ക്ലബ് പി എസ് ജിയുടെ പ്രതിരോധ മതിൽ ആയിരുന്നു ആഡംസ്. തന്റെ 29ാ൦ വയസ്സിൽ പി എസ് ജിയുമായി കരാർ ഒപ്പിട്ട വളരെ പെട്ടെന്ന് തന്നെ ക്ലബിന്റെ മുൻനിര കളിക്കാരിൽ ഒരാളായി മാറി. സെന്റര്‍ ബാക്ക് സ്ഥാനത്ത് കളിച്ചിരുന്ന ആഡംസ് 1972-77 കാലഘട്ടത്തിൽ ഫ്രാൻസിന്റെ പ്രതിരോധ നിരയുടെ ചുമതല ഏറ്റെടുത്ത് കളിച്ചു. പ്രതിരോധ നിരയിലെ അദ്ദേഹം പുറത്തെടുത്ത മികവ് മൂലം ആരാധകർ അദ്ദേഹത്തെ 'ബ്ലാക്ക് റോക്ക്' എന്നാണ് വിളിച്ചിരുന്നത്.
   ഫ്രാൻസ് ജേഴ്‌സിയിൽ 21 മത്സരങ്ങൾ കളിച്ച അദ്ദേഹം പി എസ് ജിക്കായി 41 മത്സരങ്ങളും നീസിനായി 126 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 1968, 1969 വര്‍ഷങ്ങളില്‍ ചാമ്പ്യനാറ്റ് ഡി ഫ്രാന്‍സ് അമേച്വര്‍ റണ്ണര്‍ അപ്പായിരുന്നു ആഡംസ്.

   Published by:Sarath Mohanan
   First published: