HOME » NEWS » Sports » BRAZIL TO START ITS COPA AMERICA 2021 CAMPAIGN AGAINST VENEZUELA ON TOMORROW

Copa America 2021 | കോപ്പ അമേരിക്ക ഫുട്‌ബോളിന് നാളെ പുലര്‍ച്ചെ കിക്കോഫ്, ആദ്യ മത്സരത്തില്‍ ബ്രസീല്‍ വെനസ്വേലയെ നേരിടും

ആതിഥേയരും നിലവിലെ ജേതാക്കളുമായ ബ്രസീല്‍ ആദ്യ മത്സരത്തില്‍ വെനസ്വേലയെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30ന് ബ്രസീലിയയിലെ മാനെ ഗാരിഞ്ച സ്റ്റേഡിയത്തിലാണു മത്സരം.

News18 Malayalam | news18-malayalam
Updated: June 13, 2021, 5:14 PM IST
Copa America 2021 | കോപ്പ അമേരിക്ക ഫുട്‌ബോളിന് നാളെ പുലര്‍ച്ചെ കിക്കോഫ്, ആദ്യ മത്സരത്തില്‍ ബ്രസീല്‍ വെനസ്വേലയെ നേരിടും
Copa America 2021
  • Share this:


അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ദക്ഷിണ അമേരിക്കയുടെ ലോകകപ്പ് എന്ന് വിശേഷിപ്പിക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് നാളെ പുലര്‍ച്ചെ കിക്കോഫ്. ആതിഥേയരും നിലവിലെ ജേതാക്കളുമായ ബ്രസീല്‍ ആദ്യ മത്സരത്തില്‍ വെനസ്വേലയെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30ന് ബ്രസീലിയയിലെ മാനെ ഗാരിഞ്ച സ്റ്റേഡിയത്തിലാണു മത്സരം. രണ്ടാം മത്സരത്തില്‍ കൊളംബിയ ഇക്വഡോറിനെ നേരിടും. പുലര്‍ച്ചെ 5.30നാണ് മത്സരം. അര്‍ജന്റീനയുടെ ആദ്യമത്സരം ചിലെയുമായി ജൂണ്‍ 15നു പുലര്‍ച്ചെ രണ്ടരയ്ക്കാണ്. ഗ്രൂപ്പ് ബിയിലാണ് അര്‍ജന്റീന ടീം ഉള്‍പ്പെട്ടിരിക്കുന്നത്.

എന്നാല്‍ അവസാന നിമിഷത്തില്‍ മറ്റൊരു പ്രശ്‌നം ടൂര്‍ണമെന്റിനെ വലച്ചിരിക്കുകയാണ്. ബ്രസീലിനെതിരെ ഉദ്ഘാടന മത്സരം കളിക്കേണ്ട വെനസ്വേല ടീമിലെ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ബ്രസീലിയന്‍ ആരോഗ്യ മന്ത്രി അറിയിച്ചിരിക്കുകയാണ്. കോവിഡ് പോസിറ്റീവ് ആയവരില്‍ എട്ടോളം പേര്‍ കളിക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് പോസിറ്റീവ് ആയവരെ ഒഴിവാക്കി പുതിയ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ലാറ്റിനമേരിക്കന്‍ അസോസിയേഷന്‍ അനുവദിക്കുന്നുണ്ട്. ഈ സാഹചര്യത്തിലെ കോവിഡ് ബാധിതരെ മാറ്റി നിര്‍ത്തി മറ്റ് താരങ്ങളുമായി വെനെസ്വേല ടീമിന് കളത്തിലിറങ്ങാന്‍ കഴിയും. പക്ഷേ, കോവിഡ് ബാധിച്ച കളിക്കാരുമായി മറ്റു കളിക്കാര്‍ക്ക് സമ്പര്‍ക്കം ഉണ്ടെങ്കില്‍ അത് സ്ഥിതിഗതികള്‍ ഗുരുതരമാക്കും.

കോവിഡ് ഗണ്യമായി വര്‍ധിക്കുന്ന ബ്രസീലില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനെതിരെ താരങ്ങളും ആരാധകരും സംയുക്തമായി രംഗത്തെത്തിയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കൊളംബിയയും അര്‍ജന്റീനയും സംയുക്തമായി നടത്തേണ്ടിയിരുന്ന ടൂര്‍ണമെന്റ് പ്രതിസന്ധിയിലായതോടെ ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ അവസാന നിമിഷത്തെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ബ്രസീലിയന്‍ സര്‍ക്കാര്‍ ടൂര്‍ണമെന്റ് അവരുടെ രാജ്യത്ത് നടത്താന്‍ തീരുമാനിച്ചത്. ജൂണ്‍ 13നു തുടങ്ങി ജൂലൈ 10നാണ് ടൂര്‍ണമെന്റ് അവസാനിക്കുന്നത്. പക്ഷേ കോവിഡ് വ്യാപനം മൂലം മരണം സംഭവിച്ച ആള്‍ക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലിലേക്ക് ടൂര്‍ണമെന്റ് മറ്റിവച്ചതില്‍ തുടക്കം മുതല്‍ എതിര്‍സ്വരങ്ങള്‍ ഉണ്ടായിരുന്നു.

രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരും ടൂര്‍ണമെന്റ് ബ്രസീലില്‍ നടത്തുന്നതിന് എതിരായി രംഗത്തുണ്ട്. ഫുട്‌ബോള്‍ എന്നത് ബ്രസീലുകാര്‍ക്ക് വലിയൊരു വികാരമാണെങ്കിലും ഇത്തരമൊരു സാഹചര്യത്തില്‍ ബ്രസീലില്‍ ടൂര്‍ണമെന്റ് നടത്തിയാല്‍ അത് കോവിഡ് വ്യാപനം തടയാനുള്ള പദ്ധതികളെ സാരമായി ബാധിക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ വകവെക്കാതെ ടൂര്‍ണമെന്റുമായി മുന്നോട്ട് എന്ന നിലപാടില്‍ തന്നെയാണ് ബ്രസീലിയന്‍ സര്‍ക്കാരും രാജ്യത്തെ ഫുടബോള്‍ അസോസിയേഷനും. ലോക വ്യാപകമായി കോവിഡ് മഹാമാരി വ്യാപിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷം വൈകിയാണ് കോപ അമേരിക്ക ഇത്തവണ നടക്കുന്നത്. അര്‍ജന്റീന ആയിരുന്നു ആദ്യ വേദി.
Published by: Sarath Mohanan
First published: June 13, 2021, 5:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories