പോർട്ടോ അലെഗ്രോ: കോപ്പാ അമേരിക്കാ ടൂർണമെന്റിൽ ബ്രസീൽ സെമി ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ പാരാഗ്വെയെ പരാജയപ്പെടുത്തിയാണ് ബ്രസീൽ സെമിയിലെത്തിയത്. പെനാൽറ്റി ഷീട്ടൗട്ടിലായിരുന്നു (4-3) ബ്രസീലിന്റെ ജയം.
ബ്രസീലിനായി ഫിര്‍മിനോ അവസരം പാഴാക്കിയപ്പോള്‍ വില്യാനും മാര്‍ക്കീഞ്ഞോസും കുടീഞ്ഞോയും ജീസസും ഗോള്‍ വല ചലിപ്പിച്ചു. \പരാഗ്വെയുടെ ആദ്യ കിക്ക് ഗോമസും അവസാന കിക്ക് ഗോണ്‍സാലസും പാഴാക്കിയെങ്കിലും അല്മിറോണ്, വാല്‍ഡസ്, റോജാസ് എന്നിവര്‍ ലക്ഷ്യം കണ്ടു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളൊന്നും നേടിയിരുന്നില്ല. നാളെ നടക്കുന്ന അർജന്റീന- വെനസ്വേല ക്വാർട്ടറിലെ വിജയികളാവും സെമി ഫൈനലിൽ ബ്രസീലിനെ നേരിടുക.
തൊണ്ണൂറ് മിനുറ്റും എട്ട് മിനുറ്റ് അധിക സമയവും ലഭിച്ചെങ്കിലും ഇരു ടീമിനും ഗോൾ വല കുലുക്കാനായില്ല. ചുവപ്പ് കാര്‍ഡ് കണ്ട് ഫാബിയന്‍ 58ാം മിനിറ്റില്‍ പുറത്തായത് പരാഗ്വെയ്ക്ക് തിരിച്ചടിയായി. എന്നാല്‍ ആക്രമണത്തില്‍ മുന്നിട്ടുനിന്ന ബ്രസീലിന് 10 പേരുമായി ചുരുങ്ങിയ പരാഗ്വെയോട് ഗോള്‍ നേടാനായില്ല. ഇതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.