HOME » NEWS » Sports » BRAZIL VICE PRESIDENT LASHES OUT AGAINST COACH TITE MM

Copa America | കോപ്പ അമേരിക്ക വിവാദം മുറുകുന്നു; താരങ്ങളെ പിന്തുണച്ചതിന് പരിശീലകനായ ടിറ്റെക്കെതിരെ ആഞ്ഞടിച്ച് ബ്രസീലിയൻ ഉപരാഷ്ട്രപതി

ഇതിനിടെ ബ്രസീൽ പരിശീലകനായ ടിറ്റെയെ പുറത്താക്കും എന്ന തരത്തിൽ ഉയർന്ന റിപ്പോർട്ടുകളെ തള്ളിയിരിക്കുകയാണ് ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ്

News18 Malayalam | news18-malayalam
Updated: June 8, 2021, 4:16 PM IST
Copa America | കോപ്പ അമേരിക്ക വിവാദം മുറുകുന്നു; താരങ്ങളെ പിന്തുണച്ചതിന്  പരിശീലകനായ ടിറ്റെക്കെതിരെ ആഞ്ഞടിച്ച്  ബ്രസീലിയൻ ഉപരാഷ്ട്രപതി
ടിറ്റെ
  • Share this:
കോപ്പ അമേരിക്ക ടൂർണമെൻ്റ് തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. പക്ഷേ ടൂർണമെൻ്റ് നടത്തിപ്പിൻ്റെ പേരിൽ തുടങ്ങിയ വിവാദങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ടൂർണമെൻ്റ് നടത്താൻ തന്നെയാണ് ആതിഥേയരായ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ്റെ തീരുമാനമെങ്കിലും ബ്രസീലിൽ വച്ചു ടൂർണമെന്റ് നടത്തുന്നതിന് എതിർപ്പ് അറിയിച്ച് താരങ്ങൾ രംഗത്ത് വന്നിരുന്നു. ഇതിൽ പ്രധാനമായും എതിർപ്പ് ഉന്നയിച്ചത് ബ്രസീൽ താരങ്ങൾ തന്നെയായിരുന്നു. ഇതിന് അവരുടെ പരിശീലകനായ ടിറ്റെയുടെ പിന്തുണ കൂടി അവർക്കുണ്ടായിരുന്നു.

കോപ്പയിൽ നിന്ന് വിട്ടു നിൽക്കാനുള്ള ബ്രസീലിയൻ താരങ്ങളുടെ നീക്കങ്ങളെ അനുകൂലിച്ച ടിറ്റെയെ ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയേക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ടിറ്റെയുടെ നിലപാടിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് ബ്രസീലിയൻ ഉപരാഷ്ട്രപതിയായ ഹാമിൽട്ടൺ മൗറാവോ.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോപ്പാ അമേരിക്ക ടൂർണമെൻ്റിന് ബ്രസീൽ ആതിഥേയരാവുന്നതിനെ പിന്തുണച്ച് സംസാരിച്ച മൗറാവോ, ഇതോടൊപ്പം പേരെടുത്ത് പറയാതെയാണ് ബ്രസീൽ പരിശീലകനായ ടിറ്റെയെ വിമർശിച്ചത്‌. കോപ്പ അമേരിക്കയിൽ കളിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അദ്ദേഹത്തിന് ബ്രസീൽ ടീം വിട്ട് പോകാമെന്നും തുടർന്ന് സമീപകാലത്ത് ബ്രസീലിലെ ഒന്നാം ഡിവിഷൻ ലീഗിലെത്തിയ കുയിബ ടീമിന് ഒരു പരിശീലകനെ ആവശ്യമാണെന്നും പരിഹാസരൂപേണ ചൂണ്ടിക്കാട്ടി.



അതേ സമയം, കോപ്പ അമേരിക്ക സ്വന്തം രാജ്യത്തുവെച്ച്‌ നടത്തുന്നതിന് എതിർപ്പ് അറിയിച്ചിരുന്ന ബ്രസീൽ താരങ്ങൾ തങ്ങളുടെ നിലപാടിൽ അയവ് വരുത്തിയതായാണ് അറിയാൻ കഴിയുന്നത്. ടൂർണമെൻ്റിൻ്റെ പേരിൽ അരങ്ങേറിയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ബ്രസീലിയൻ താരങ്ങൾ പച്ചക്കൊടി വീശിയെന്നും, തങ്ങൾ ടൂർണമെന്റ് ബഹിഷ്കരിക്കില്ലെന്ന് സ്ഥിരീകരിക്കുന്നതിനായി പരാഗ്വെക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം അവർ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുമെന്നുമാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ടൂർണമെന്റ് ബഹിഷ്കരണം പോലുള്ള കാര്യങ്ങളിലേക്ക് താരങ്ങൾ കടക്കില്ലെന്നും മറിച്ച് ടൂർണമെന്റിനെതിരെ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിക്കാനാണ് അവരുടെ പദ്ധതികളെന്നുമാണ് സ്പാനിഷ് മാധ്യമമായ മാർക്ക റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനിടെ ബ്രസീൽ പരിശീലകനായ ടിറ്റെയെ പുറത്താക്കും എന്ന തരത്തിൽ ഉയർന്ന റിപ്പോർട്ടുകളെ തള്ളിയിരിക്കുകയാണ് ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ്. നിലവിൽ മികച്ച രീതിയിൽ മുന്നേറുന്ന ഒരു ടീമിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ട കാര്യമില്ല എന്നാണ് അസോസിയേഷൻ്റെ പ്രസിഡൻ്റായ അൻ്റോണിയോ കാർലോസ് ന്യൂനസ് പറഞ്ഞത്.

"ബ്രസീൽ ഇപ്പോൾ വിജയിക്കുന്നില്ലേ, 2019ലെ കോപ്പാ അമേരിക്ക നേടി, ഇപ്പോൾ ലോകകപ്പിനും യോഗ്യത നേടിയിരിക്കുന്നു. കാര്യങ്ങൾ വളരെ സുഗമമായി പോകുന്നുണ്ട്, മികച്ച രീതിയിൽ മുന്നേറുന്ന ഒരു ടീമിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ട കാര്യമില്ല എന്നാണ് ഞാൻ ചിന്തിക്കുന്നത്." അതേസമയം പരിശീലകനായ ടിറ്റെ കോപ്പാ അമേരിക്ക ടൂർണമെൻ്റിന് ബ്രസീൽ ടീമിൻ്റെ പരിശീലകനായി നിൽക്കുമോ എന്നുള്ള തരത്തിൽ ഉയർന്നവരുന്ന ചോദ്യങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജൂൺ 13ന് ടൂർണമെൻ്റിന് തുടക്കമാകും. ജൂൺ 14ന് വെനെസ്വെലയുമയാണ് ടൂർണമെൻ്റിൽ ബ്രസീലിൻ്റെ ആദ്യത്തെ മത്സരം.

Summary: Brazil Vice President lashes out against coach Tite for supporting Brazilian players' decision to withdraw from the tournament
Published by: user_57
First published: June 8, 2021, 4:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories