HOME » NEWS » Sports » BRAZIL WILL FACE PERU TOMORROW IN THE COPA AMERICA TOURNAMENT

Copa America| കോപ്പ അമേരിക്കയില്‍ രണ്ടാം ജയം തേടി ബ്രസീല്‍ പെറുവിനെതിരെ

ആദ്യം മത്സരം കളിക്കുന്ന പെറു വിജയത്തോടെ തുടങ്ങാമെന്ന മോഹത്തിലാവും ഇന്നിറങ്ങുന്നത്. 2019ലെ കോപ്പ അമേരിക്ക ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകളാണ് ബ്രസീലും പെറുവും.

News18 Malayalam | news18-malayalam
Updated: June 17, 2021, 4:18 PM IST
Copa America| കോപ്പ അമേരിക്കയില്‍ രണ്ടാം ജയം തേടി ബ്രസീല്‍ പെറുവിനെതിരെ
Neymar
  • Share this:
കോപ്പ അമേരിക്കയില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് നെയ്മറും സംഘവും നാളെ ഇറങ്ങുന്നു. പെറുവാണ് രണ്ടാം മത്സരത്തില്‍ ബ്രസീലിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാവിലെ 5.30നാണ് മത്സരം നടക്കുന്നത്. 2.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊളംബിയ വെനസ്വേലയേയും നേരിടും. സോണി ചാനലുകളില്‍ രണ്ടു മത്സരങ്ങളും തത്സമയം കാണാനാവും. കോപ്പ നിലനിര്‍ത്താന്‍ ഇറങ്ങുന്ന ബ്രസീല്‍ വെനസ്വേലയെ തകര്‍ത്തുകൊണ്ട് ഇതിനോടകം എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബ്രസീലിന്റെ ആദ്യ ജയം.

ഈ ആത്മവിശ്വാസത്തിലാകും നെയ്മറും കൂട്ടരും ഇന്ന് പെറുവിനെതിരെ ഇറങ്ങുക. നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ ഇത്തവണയും മികച്ച ഫോമിലാണ്. ഒപ്പം മികച്ച താരനിരയും ഇത്തവണ ബ്രസീലിനുണ്ട്. തുടര്‍ച്ചയായ എട്ടാം ജയമാണ് ബ്രസീല്‍ ഈ മത്സരത്തിലൂടെ ലക്ഷ്യം വെക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നതിനാല്‍ വമ്പന്‍ ജയമാണ് ബ്രസീല്‍ ലക്ഷ്യം വെക്കുന്നത്. 2014ലെ ലോകകപ്പിന് ശേഷം ഇതുവരെ ബ്രസീലിനെ തട്ടകത്തില്‍ തോല്‍പ്പിക്കാന്‍ ആര്‍ക്കുമായിട്ടില്ല. ഗോളടിച്ചും ഗോളടിപ്പിച്ചും കളം നിറയുന്ന നെയ്മറെ പൂട്ടുക പെറുവിന്റെ യുവനിരയ്ക്ക് അത്ര എളുപ്പമാവില്ല.

അതേസമയം കോച്ച് ടിറ്റെ ഇന്നത്തെ മത്സരത്തില്‍ ആരെയെല്ലാം കളിപ്പിക്കുമെന്ന് ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. മാര്‍ക്വീഞ്ഞോസ് നയിക്കുന്ന ഡിഫെന്‍സിലും കാസിമിറോയുടെ മേല്‍നോട്ടത്തിലുള്ള മധ്യനിരയിലും ഇന്ന് മാറ്റത്തിന് സാധ്യതയില്ല. നെയ്മര്‍, റിച്ചാര്‍ലിസണ്‍ എന്നിവര്‍ക്കൊപ്പം മുന്നേറ്റത്തില്‍ ഗബ്രിയേല്‍ ബാര്‍ബോസ, റോബര്‍ട്ടോ ഫിര്‍മിനോ, ഗബ്രിയേല്‍ ജീസസ് എന്നിവരില്‍ ആരെ കളിപ്പിക്കുമെന്ന് മാത്രമേ അറിയാനുള്ളൂ.

ആദ്യം മത്സരം കളിക്കുന്ന പെറു വിജയത്തോടെ തുടങ്ങാമെന്ന മോഹത്തിലാവും ഇന്നിറങ്ങുന്നത്. 2019ലെ കോപ്പ അമേരിക്ക ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകളാണ് ബ്രസീലും പെറുവും. നിലവില്‍ ഫിഫ റാങ്കിങ്ങിലെ 27ാം റാങ്കുകാരായ പെറു അവസാന ഒമ്പത് മത്സരത്തില്‍ ഒരു മത്സരം മാത്രമാണ് ജയിച്ചിട്ടുള്ളത്. ആറ് മത്സരങ്ങള്‍ തോറ്റപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയിലായി. നേര്‍ക്കുനേര്‍ കണക്കില്‍ ബ്രസീലിനാണ് വ്യക്തമായ ആധിപത്യം. ഇതുവരെ 48 കളിയില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ബ്രസീല്‍ തോറ്റത് അഞ്ച് കളിയില്‍ മാത്രമാണ്. മുപ്പത്തിനാല് കളികളില്‍ ബ്രസീല്‍ ജയിച്ചപ്പോള്‍ ഒമ്പത് കളി സമനിലയിലായി. ഇത്തവണ യുവതാരങ്ങളുമായാണ് പെറു ഇത്തവണ കോപ്പയ്ക്ക് എത്തിയിരിക്കുന്നത്. പരിചയസമ്പന്നരായ റൗള്‍ റൂയിഡിയാസ്, പൗളോ ഗെറോറോ തുടങ്ങിയവരെ അവര്‍ ഒഴിവാക്കിയിട്ടുണ്ട്. സ്ട്രൈക്കര്‍ ജിയാന്‍ലൂക്ക ലാപ്പഡൂലയിലാണ് പെറുവിന്റെ പ്രതീക്ഷകളെല്ലാം.

നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇക്വഡോറിനെ 1-0ന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലിറങ്ങുന്ന കൊളംബിയക്ക് വെനസ്വേല കടുത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും. ആദ്യ മത്സരത്തില്‍ കൊളംബിയ കളിപ്പിക്കാതിരുന്ന ഹാമിഷ് റോഡ്രിഗസിനെ രണ്ടാം മത്സരത്തിലെങ്കിലും പരിഗണിക്കുമോയെന്നത് കണ്ടറിയണം. ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയ അവസാന മത്സരത്തില്‍ 3-0ന് കൊളംബിയ വെനസ്വേലയെ തോല്‍പ്പിച്ചിരുന്നു. റിയിനാല്‍ഡോ റൂയീഡ എന്ന പരിശീലകന് കീഴില്‍ കൊളംബിയ മൂന്ന് മത്സരത്തിലും ടീം തോല്‍വി അറിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
Published by: Sarath Mohanan
First published: June 17, 2021, 4:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories