• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബ്രസീലിനെ രക്ഷിച്ച ആറ് മിനിറ്റ്

news18india
Updated: June 23, 2018, 10:35 AM IST
ബ്രസീലിനെ രക്ഷിച്ച ആറ് മിനിറ്റ്
news18india
Updated: June 23, 2018, 10:35 AM IST
കളിയെ നിര്‍ണയിച്ചത്.. ബ്രസീലിനെ രക്ഷിച്ചത് ആ ആറ് മിനിറ്റുകളായിരുന്നു. കളിയുടെ സ്റ്റോപ്പേജ് ടൈം: അതുവരെ കോട്ട കെട്ടിയത് പോലെ ബ്രസീലിന് മുന്നില്‍ ഉറച്ച് നിന്ന കീലര്‍ നവാസിന്റെ പ്രതിരോധം തകര്‍ന്നു.

91 -ാം മിനിറ്റില്‍ എവിടുന്നോ പൊട്ടിവീണ പോലെ വന്ന കുട്ടീഞ്ഞോ കോസ്റ്റാറിക്കയുടെ വലയില്‍ ആദ്യ നിക്ഷേപം നടത്തി.അനുവദിച്ച ആറും കടന്ന് ഏഴാം മിനിറ്റിലേക്ക് സ്റ്റോപേജ് ടൈം. ബ്രസീല്‍ ആരാധകര്‍ കാത്തിരുന്ന നെയ്മറുടെ ഗോള്‍. തൊണ്ണൂറ് മിനിറ്റ് പഠിച്ച പണി മൊത്തം നോക്കിയിട്ടും കീഴടങ്ങാന്‍ കൂട്ടാക്കാത്ത കീലര്‍ നവാസിനെ നീട്ടിക്കിട്ടിയ സമയത്ത് കാനറികള്‍ മറിച്ചിട്ടു. ക്രോസ് ബാറിന് കീഴില്‍ നവാസൊരു കോട്ട തന്നെയായിരുന്നു. എണ്ണം പറഞ്ഞ സേവുകളുമായി ബ്രസീലിനെ നിരാശയിലേക്ക് തള്ളിയിട്ടയാള്‍. ഏതായാലും ബ്രസീല്‍ രക്ഷപെട്ടു.

   നൈജീരിയ - ഐസ് ലന്‍ഡ് മത്സരമാണ് തകര്‍ത്തത്. എന്തൊരു കളിയായിരുന്നു നൈജീരിയയുടേത്. പ്രതിരോധത്തിന്റെ മഞ്ഞുമലയില്‍ അര്‍ജന്റീനയെ തളച്ച ഐസ്‌ലന്‍ഡിന് നൈജീരിയയെ തൊടാന്‍ കഴിഞ്ഞില്ല. ഐസ് ലന്‍ഡിന്റെ തണുത്ത മുന്നേറ്റങ്ങളെ നിഷ്പ്രയാസം നേരിട്ട നൈജീരിയക്കാര്‍ തീപിടിച്ചത് പോലാണ് പന്തുമായി പാഞ്ഞത്. ആ പാച്ചിലില്‍ ഐസ്‌ലന്‍ഡ് ഉരുകി.മൂസയുടെ ആദ്യ ഗോള്‍ മനോഹരമായിരുന്നു. നൈജീരിയയുടെ വിജയം അര്‍ജന്റീനയുടെ ആരാധകര്‍ക്ക് ആശ്വാസവും പ്രതീക്ഷയും സമ്മാനിക്കുന്നതാണ്. അടുത്ത മത്സരത്തില്‍ നൈജീരിയയെ തോല്‍പ്പിച്ചാല്‍ അടുത്ത റൗണ്ടിലേക്ക് പോകാം.. അതേ സമയം ഇതുപോലെ കളിക്കുന്ന നൈജീരിയ അര്‍ജന്റീനയ്ക്ക് മുന്നില്‍ അങ്ങനങ്ങ് കീഴടങ്ങുമോന്ന് കണ്ടറിയണം.
First published: June 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍