നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Copa America| കോപ്പ അമേരിക്ക: മത്സരങ്ങൾ എല്ലാം വളരെ അനായാസമായാണ് ബ്രസീൽ ജയിക്കുന്നത്; കോപ്പയിൽ അർജൻ്റീന കിരീടം നേടാൻ സാധ്യതയില്ല : ഡി മരിയ

    Copa America| കോപ്പ അമേരിക്ക: മത്സരങ്ങൾ എല്ലാം വളരെ അനായാസമായാണ് ബ്രസീൽ ജയിക്കുന്നത്; കോപ്പയിൽ അർജൻ്റീന കിരീടം നേടാൻ സാധ്യതയില്ല : ഡി മരിയ

    ബ്രസീൽ വളരെ അനായാസമായാണ് അവരുടെ മത്സരങ്ങൾ വിജയിക്കുന്നത് എന്നും അതുകൊണ്ടു തന്നെ ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ മുൻനിരയിൽ നിൽക്കുന്നത് അർജന്റീനയല്ല എന്നും താരം വെളിപ്പെടുത്തി

    ബ്രസീൽ ഞങ്ങളെക്കാൾ വളരെ അനായാസമാണ് മത്സരങ്ങൾ വിജയിക്കുന്നത്. നാട്ടിലാണ് മത്സരമെന്നത് അവർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു

    ബ്രസീൽ ഞങ്ങളെക്കാൾ വളരെ അനായാസമാണ് മത്സരങ്ങൾ വിജയിക്കുന്നത്. നാട്ടിലാണ് മത്സരമെന്നത് അവർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു

    • Share this:




      കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻ്റിൽ എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനം പുറത്തെടുക്കുന്ന ബ്രസീൽ ടീമിനെ പ്രശംസിച്ച് ബ്രസീലിൻ്റെ ചിരവൈരിയായ അർജൻ്റീന ടീമിലെ കളിക്കാരനായ ഏഞ്ചൽ ഡി മരിയ. 

      ബ്രസീൽ വളരെ അനായാസമായാണ് അവരുടെ മത്സരങ്ങൾ വിജയിക്കുന്നത് എന്നും അതുകൊണ്ടു തന്നെ ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ മുൻനിരയിൽ നിൽക്കുന്നത് അർജന്റീനയല്ല എന്നും താരം വെളിപ്പെടുത്തി. കോപ്പയിൽ കിരീടം ലക്ഷ്യം വെക്കുക എന്ന് പറയുമ്പോൾ അവർക്ക് മികച്ച പ്രകടനങ്ങൾ തുടർന്ന് കൊണ്ടിരിക്കാനുള്ള കഴിവ് വേണം. കിരീടം എന്ന ലക്ഷ്യത്തിലെത്താൻ അർജൻ്റീനക്ക് ഇനിയും മുന്നേറാൻ ഉണ്ടെന്നും അതിനുള്ള കഴിവ് ടീമിന് ഉണ്ടെന്നും പറഞ്ഞ ഡി മരിയ ടീമിനു വേണ്ടി മികച്ച പ്രകടനം നടത്താൻ തനിക്ക് കഴിയുമെന്ന് തെളിയിച്ചതായും വ്യക്തമാക്കി.

      ഇത്തവണത്തെ കോപ്പ അമേരിക്കയിൽ ഇന്നലെ പരാഗ്വെക്കെതിരായ മത്സരത്തിലാണ് ഈ ടൂർണമെൻ്റിൽ താരം ആദ്യമായി ആദ്യ ഇലവനിൽ ഇടം നേടിയത്. കളിയിൽ 81മിനിറ്റ് കളിച്ച താരം തൻ്റെ ദേശീയ ടീമിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൽ അർജന്റീനക്കു വിജയം സമ്മാനിച്ച ഗോമസിൻ്റെ ഗോളിന് മികച്ച പാസിലൂടെ വഴിയൊരുക്കിയത് ഡി മരിയ ആയിരുന്നു. ഒരു സ്പോർട്സ് മാധ്യമത്തോട് സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

      "താരങ്ങൾ കളിക്കാനും ആദ്യ ഇലവനിൽ ഇടം നേടാനും ആഗ്രഹിക്കുന്നവരാണ്. എന്നാൽ അതു നടന്നില്ലെങ്കിലും നിരാശയില്ല. പരിശീലന സെഷനുകളിൽ മികച്ച പ്രകടനം നടത്തി തൻ്റെ ടീമിനായും ഇതേ പ്രകടനം കാഴ്ച വെക്കാൻ സാധിക്കും എന്ന് തെളിയിക്കാനാണ് ഞാൻ എല്ലായ്പ്പൊഴും ശ്രമിക്കാറുള്ളത്.

      "ചിലെക്കെതിരെ എനിക്ക് ആദ്യ ഇലവനിലിറങ്ങാൻ അവസരമുണ്ടായിരുന്നെങ്കിലും പിന്നീട് ഞാൻ ബെഞ്ചിലായി. എപ്പോൾ കളത്തിലിറങ്ങേണ്ടി വന്നാലും മികച്ച പ്രകടനം നടത്തുക എന്നതാണ് എൻ്റെ ലക്ഷ്യം. ഇന്ന് എനിക്ക് അവസരം കിട്ടിയപ്പോൾ അത് വേണ്ടത് പോലെ വിനിയോഗിക്കാൻ എനിക്ക് കഴിഞ്ഞു. ടീമിലെ 28 താരങ്ങൾക്കും അവസരം ലഭിക്കാനുള്ള സാധ്യതയുണ്ട്. അതിനു വേണ്ടിയാണ് അവരെത്തിയിരിക്കുന്നത്. എനിക്ക് അവസരം ലഭിച്ചാൽ എൻ്റെ കഴിവ് ഞാൻ തെളിയിക്കും, അല്ലെങ്കിൽ ടീമിന് പിന്തുണ നൽകും." ഡി മരിയ വ്യക്തമാക്കി.

      കിരീടം നേടാൻ അർജന്റീനക്കുള്ള സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോൾ ഡി മരിയയുടെ മറുപടി ഇങ്ങിനെയായിരുന്നു. "ഈ ടൂർണമെൻ്റിൽ ബ്രസീൽ ഞങ്ങളെക്കാൾ വളരെ അനായാസമാണ് മത്സരങ്ങൾ വിജയിക്കുന്നത്. ഒരു കണക്കിന് അത് ഞങ്ങൾക്ക് വെല്ലുവിളിയാണ്. വിജയങ്ങൾ നേടാൻ തുടങ്ങിയെങ്കിലും ഈ ടീം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. സ്വന്തം നാട്ടിലാണ് മത്സരമെന്നത് അവർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു." ഡി മരിയ പറഞ്ഞു.

      അതേസമയം പരാഗ്വെക്കെതിരായ മത്സരം വിജയിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പറഞ്ഞ ഡി മരിയ ലഭിച്ച നല്ല അവസരങ്ങൾ മുതലാക്കാൻ ടീമിന് കഴിഞ്ഞില്ലെന്നും കൂട്ടിച്ചേർത്തു. നിരവധി താരങ്ങൾ ക്ഷീണിതരാണെന്നും അതു കൊണ്ടാണ് ടീമിൽ മാറ്റങ്ങൾ വരുത്തിയതെന്നും താരം വ്യക്തമാക്കി.



      Summary

      Argentine star Di Maria lauds Brazil's performance, says that they are winning matches effortlessly; Argentina has to improve to win Copa this year
      Published by:Naveen
      First published:
      )}