നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Ronaldo | ബ്രസീൽ ഇതിഹാസം റൊണാൾഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

  Ronaldo | ബ്രസീൽ ഇതിഹാസം റൊണാൾഡോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

  അദ്ദേഹത്തിന്റെ ബാല്യകാല ക്ലബായ ക്രൂസെയ്‌റോയാണ് ഇക്കാര്യം അറിയിച്ചത്.

  AFP Photo

  AFP Photo

  • Share this:
   ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റൊണാൾഡോയ്ക്ക് (Ronaldo) കോവിഡ് (Covid 19). താരത്തിന് രോഗബാധ സ്ഥിരീകരിച്ച വിവരം അദ്ദേഹത്തിന്റെ ബാല്യകാല ക്ലബായ ക്രൂസെയ്‌റോയാണ് പുറത്തുവിട്ടത്. കോവിഡ് സ്ഥിരീകരിച്ചതിനാൽ 101-ാ൦ വാർഷികം ആഘോഷിക്കുന്ന ക്ലബിന്റെ പരിപാടികളിൽ മുൻ റയൽ മാഡ്രിഡ്, ഇന്റർ മിലാൻ താരവുമായ റൊണാൾഡോയ്ക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന് ക്ലബ് അറിയിച്ചു. അടുത്തിടെ ക്ലബിന്റെ ഭൂരിഭാഗം ഓഹരികളും റൊണാൾഡോ സ്വന്തമാക്കിയിരുന്നു.

   “കോവിഡിന്റെ ചെറിയ ലക്ഷണങ്ങൾ ഉള്ള താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്, ഡോക്ടറുടെ നിർദേശ പ്രകാരം താരം ഐസൊലേഷനിൽ പ്രവേശിച്ചു കൊണ്ട് വിശ്രമിക്കുകയാണ്." റൊണാൾഡോയുടെ ക്ലബായ ക്രൂസെയ്‌റോ ട്വീറ്റ് ചെയ്തു.

   മൂന്ന് തവണ ലോകത്തെ മികച്ച താരത്തിനുള്ള ഫിഫ പുരസ്‌കാരം നേടിയിട്ടുള്ള റൊണാൾഡോ 2002 ഫിഫ ലോകകപ്പിൽ മുത്തമിട്ട ബ്രസീൽ ടീമിലെ പ്രധാനികളിൽ ഒരാളായിരുന്നു. ബ്രസീൽ ടീമിന്റെ കിരീടനേട്ടത്തിൽ നിർണായക പങ്ക് വഹിച്ചതും റൊണാൾഡോ ആയിരുന്നു. 1997, 2002 വർഷങ്ങളിലെ ബാലൺ ഡി ഓർ പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു.

   ക്രൂസെയ്‌റോയിലൂടെ 1993ൽ 16-ാ൦ വയസ്സിൽ പ്രൊഫഷണൽ ഫുട്ബോൾ രംഗത്ത് അരങ്ങേറ്റം കുറിച്ച റൊണാൾഡോ ഡിസംബർ 18നാണ് പ്രതിസന്ധിയിൽ ആയിരുന്ന തന്റെ ബാല്യകാല ക്ലബിന്റെ ഭൂരിഭാഗം ഓഹരികൾ സ്വന്തമാക്കിയത്.

   PSV ഐന്തോവൻ, ബാഴ്‌സലോണ, ഇന്റർ മിലാൻ, റയൽ മാഡ്രിഡ്, എസി മിലാൻ എന്നീ ക്ലബുകളിലൂടെ യൂറോപ്യൻ ക്ലബ് ഫുട്ബോളിലെ മിന്നും താരമായി മാറിയ റൊണാൾഡോ, ബെലോ ഹൊറിസോണ്ടെ അടിസ്ഥാനമാക്കിയുള്ള ക്ലബ്ബിന് വേണ്ടിയും കളിച്ചിട്ടുണ്ട്. യൂറോപ്പിലേക്ക് പോകുന്നതിന് മുന്നേ ഈ ക്ലബിന് വേണ്ടി കളിച്ചിരുന്ന താരം ക്ലബിനായി 58 മത്സരങ്ങളിൽ നിന്ന് 56 ഗോളുകളും നേടിയിട്ടുണ്ട്.

   Also read- Lionel Messi| ലയണല്‍ മെസ്സിക്കും മൂന്ന് പി.എസ്.ജി താരങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചു‌

   അടുത്തിടെ കോവിഡ് രോഗബാധ സ്ഥിരീകരിച്ച പ്രമുഖ താരങ്ങളുടെ പട്ടികയിൽ ഏറ്റവും പുതിയ കേസാണ് റൊണാൾഡോയുടെത്. കഴിഞ്ഞ ദിവസം അർജന്റീന ക്യാപ്റ്റനും പിഎസ്ജി താരവുമായ ലയണൽ മെസ്സി ഉൾപ്പെടെ ഫ്രഞ്ച് ക്ലബ്ബിലെ നാല് കളിക്കാർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. മെസ്സിയെകൂടാതെ പ്രതിരോധതാരം യുവാന്‍ ബെര്‍നാട്, ഗോള്‍കീപ്പര്‍ സെര്‍ജിയോ റിക്കോ, മിഡ് ഫീല്‍ഡര്‍ നഥാന്‍ ബിറ്റുമസാല എന്നീ താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേരും ഐസൊലേഷനില്‍ പ്രവേശിച്ചു.

   Summary: Two time Ballon d'Or winner Brazil football legend Ronaldo tested positive for Covid-19 on Sunday, announced his boyhood club Cruzeiro tweeting that the 45 year old striker is fine with light symptoms, will undego a period of rest and social isolation as per medical advice.
   Published by:Naveen
   First published:
   )}