സെമി പോരാട്ടം റിസര്‍വ് ദിനത്തിലേക്ക് നീണ്ടതിന്റെ ഗുണം ആര്‍ക്ക്; മോണ്ടി പനേസര്‍ പറയുന്നു

'ഈ ഇടവേള തീര്‍ച്ചയായും ഇന്ത്യക്ക് ഗുണം ചെയ്യും'

News18 Malayalam
Updated: July 10, 2019, 1:55 PM IST
സെമി പോരാട്ടം റിസര്‍വ് ദിനത്തിലേക്ക് നീണ്ടതിന്റെ ഗുണം ആര്‍ക്ക്; മോണ്ടി പനേസര്‍ പറയുന്നു
india new zealand
  • Share this:
മാഞ്ചസ്റ്റര്‍: ഇന്ത്യ- ന്യൂസീലന്‍ഡ് ലോകകപ്പ് സെമി പോരാട്ടം മഴമൂലം റിസര്‍വ് ദിനത്തിലേക്ക് നീണ്ടിരിക്കുകയാണ്. ഇന്നലെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്തു നില്‍ക്കെയായിരുന്നു മഴ വില്ലനായെത്തിയത്. തുടര്‍ച്ചയായി മഴ പെയ്തതോടെ മത്സരം റിസര്‍വ് ദിനത്തിലേക്ക് നീട്ടിവെയ്ക്കുകയും ചെയ്തു.

കളി നീട്ടിവെച്ചത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുമെന്ന് പറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. 'ഈ ഇടവേള തീര്‍ച്ചയായും ഇന്ത്യക്ക് ഗുണം ചെയ്യും. ഈ വിക്കറ്റില്‍ ഇതിനകം ഇന്ത്യ പന്തെറിഞ്ഞുകഴിഞ്ഞു. പിന്തുടരാന്‍ കഴിയുന്ന സ്‌കോര്‍ എത്രയെന്ന് ഇന്ത്യക്ക് അറിയാം' അദേഹം പറഞ്ഞു. ഇന്ന് മൂന്ന് മണിക്കാണ് മത്സരം പുനരാരംഭിക്കുന്നത്.

Also Read: ഇന്ന് മാഞ്ചസ്റ്ററിൽ കളി മുഴുവൻ നടക്കും! പ്രവചിക്കുന്നത് ചില്ലറക്കക്ഷിയല്ല

ന്യൂസീലന്‍ഡ് ഇന്നിങ്‌സ് അവസാനിച്ചിടത്ത് നിന്ന് തന്നെയാണ് ഇന്നും ആരംഭിക്കുക. അതേസമയം മാഞ്ചസ്റ്ററില്‍ ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ത്യക്ക് 20 ഓവര്‍ കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മത്സരം ഉപേക്ഷിക്കാനാണ് സാധ്യത. അങ്ങിനെ വന്നാല്‍ ലീഗ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ഫൈനലില്‍ കടക്കും.

First published: July 10, 2019, 1:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading