• HOME
  • »
  • NEWS
  • »
  • sports
  • »
  • Brendan Taylor | 'ഒത്തുകളിക്കാൻ വേണ്ടി ബ്ലാക്ക്‌മെയില്‍ ചെയ്തു; താൻ വിലക്കിന്റെ വക്കിൽ'; വെളിപ്പെടുത്തലുമായി ബ്രണ്ടൻ ടെയ്‌ലർ

Brendan Taylor | 'ഒത്തുകളിക്കാൻ വേണ്ടി ബ്ലാക്ക്‌മെയില്‍ ചെയ്തു; താൻ വിലക്കിന്റെ വക്കിൽ'; വെളിപ്പെടുത്തലുമായി ബ്രണ്ടൻ ടെയ്‌ലർ

ഒത്തുകളിക്കുന്നതിനായി പണം സ്വീകരിക്കേണ്ടി വന്നതിന്റെ സംഭവവികാസങ്ങൾ വിവരിച്ച് കൊണ്ട് ടെയ്‌ലർ ഇട്ട പോസ്റ്റാണ് ചർച്ചയാകുന്നത്.

ബ്രണ്ടൻ ടെയ്‌ലർ (AFP Photo)

ബ്രണ്ടൻ ടെയ്‌ലർ (AFP Photo)

  • Share this:
    ക്രിക്കറ്റ് ലോകത്ത് വീണ്ടുമൊരു ഒത്തുകളി (Match Fixing) വിവാദം ചർച്ചയാകുന്നു. സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായ ബ്രെണ്ടൻ ടെയ്‌ലറുടെ (Brendan Taylor) വെളിപ്പെടുത്തലുകളാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. വാതുവെയ്പ്പുകാരുമായി ബന്ധപ്പെട്ടതിന് തന്നെ ഐസിസി (ICC) വിലക്കാൻ ഒരുങ്ങുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ടെയ്‌ലർ. വാതുവെയ്പ്പുകാർ സമീപിച്ചത് ഐസിസിയെ അറിയിക്കാൻ വൈകിച്ചതിനാലാണ് നടപടി. ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

    2019 ഒക്ടോബറില്‍ സിംബാബ്‍‍വെയിൽ ഒരു ടി20 ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കാൻ സ്‌പോൺസർഷിപ്പിന്റെ ഭാഗമായി ഒരു ഇന്ത്യൻ വ്യവസായി തന്നെ സമീപിച്ചെന്നും ഇയാൾ തനിക്ക് 15,000 ഡോളർ വാഗ്ദാനം ചെയ്തതായും ടെയ്‌ലർ തന്റെ പ്രസ്‌താവനയിൽ പറയുന്നു.

    ഈ കൂടിക്കാഴ്‌ചയ്ക്കിടെ അയാളുറെ ഒപ്പമിരുന്ന് മദ്യപിച്ചെന്നും അവർ നൽകിയ ലഹരിമരുന്ന് ഉപയോഗിച്ചെന്നും ടെയ്‌ലർ പറഞ്ഞു. അടുത്ത ദിവസം ഈ സംഘം ആളുകള്‍ തന്റെ മുറിയിലേക്ക് അതിക്രമിച്ച് കയറുകയും ഒത്തുകളിക്ക് തയ്യാറായില്ലെങ്കില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും ടെയ്‌ലർ പറയുന്നു.



    Also read- Shoaib Akhtar | 'വിവാഹം വിരാട് കോഹ്ലിയുടെ ബാറ്റിങ്ങിനെ ബാധിച്ചു': ഷോയിബ് അക്തര്‍

    തുടർന്ന് അവർ 15,000 ഡോളർ നൽകി. ഇന്ത്യയിൽ നിന്ന് എത്രയും പെട്ടെന്ന് നാട്ടിലെത്തുന്നതിന് വേണ്ടി താൻ ഈ തുക കൈപറ്റിയതെന്നും ജീവിതത്തിൽ ഒരിക്കലും ഒത്തുകളിക്ക് തയ്യാറായിട്ടില്ലെന്നും കുടുംബത്തെ അപായപ്പെടുത്തുമെന്ന പേടി കാരണമാണ് വിവരം പുറത്തു പറയാതിരുന്നതെന്നും ടെയ്‌ലര്‍ തന്റെ പ്രസ്താവനയിലൂടെ വിശദീകരിച്ചു.

    പിന്നീട് നാല് മാസങ്ങൾക്ക് ശേഷമാണ് താൻ ഐസിസിയെ സമീപിച്ച് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും ഇത്തരത്തിൽ വിവരമറിയിക്കാൻ വൈകിയത് മൂലമാണ് താൻ ഇപ്പോൾ വിലക്ക് നേരിടാൻ ഒരുങ്ങുന്നതെന്നും ടെയ്‌ലർ കൂട്ടിച്ചേർത്തു.

    Also read- Vamika |'ഞങ്ങള്‍ക്ക് നേരെയാണ് ക്യാമറ എന്നറിഞ്ഞിരുന്നില്ല'; വാമികയുടെ ചിത്രങ്ങള്‍ ദയവായി പങ്കുവെക്കരുതെന്ന് കോഹ്ലിയും അനുഷ്‌കയും

    സിംബാബ്‌വെയുടെ ഇതിഹാസ ക്രിക്കറ്റ് താരമെന്ന് വിശേഷിപ്പിക്കപ്പെടുന്നയാളാണ് ബ്രെണ്ടന്‍ ടെയ്‌ലര്‍. 71 മത്സരങ്ങളില്‍ ടെയ്‌ലര്‍ സിംബാബ്‌വെയെ നയിച്ച ടെയ്‌ലർ 17 വര്‍ഷത്തെ തന്റെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത് കഴിഞ്ഞ കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു. 35കാരനായ ബ്രെണ്ടന്‍ ടെയ്‌ലര്‍ സിംബാബ്‌വെയ്ക്കായി 34 ടെസ്റ്റില്‍ 2320 റണ്‍സും 205 ഏകദിനത്തില്‍ 6684 റണ്‍സും 44 രാജ്യാന്തര ടി20യില്‍ 859 റണ്‍സും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര കരിയറില്‍ 17 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. 18-ാം വയസില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അരങ്ങേറ്റം.
    Published by:Naveen
    First published: