ഇന്ത്യയെ സഹായിക്കാൻ ബ്രെറ്റ് ലീയും; മെഡിക്കൽ ഓക്സിജൻ വാങ്ങിക്കാൻ ബിറ്റ്കോയിൻ സംഭാവന

ഏകദേശം 43 ലക്ഷത്തോളം രൂപയാണ് ബ്രെറ്റ്ലീയുടെ സംഭാവന.

Brett Lee

Brett Lee

 • Share this:
  ഇന്ത്യയിലെ കോവിഡ് വ്യാപനം നേരിടാൻ സഹായ ഹസ്തവുമായി എത്തുകയാണ് ലോകം മുഴുവൻ. കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസ് ഓക്സിജൻ എത്തിക്കാനായി പിഎം കെയേഴ്സ് ഫണ്ടിലേക്ക് 50,000 ഡോളർ സംഭാവന നൽകിയിരുന്നു.

  ഇപ്പോഴിതാ, ബ്രെറ്റ് ലീയും ഇന്ത്യയ്ക്ക് വേണ്ടി മുന്നോട്ടു വന്നിരിക്കുകയാണ്. ഇന്ത്യയിൽ നിരവധി ആരാധകരുള്ള വിദേശതാരമാണ് ബ്രെറ്റ് ലീ. ഇന്ത്യയിലെ ആശുപത്രികളിൽ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കാൻ ബിറ്റ് കോയിൻ നൽകുമെന്നാണ് ബ്രെറ്റ് ലീ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

  ഇന്ത്യ തനിക്ക് എന്നും രണ്ടാം വീട് പോലെയായിരുന്നു. അളവറ്റ സ്നേഹമാണ് തന്റെ കരിയറിലും വിരമിച്ചതിന് ശേഷവും തനിക്ക് ഇന്ത്യയിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്നത്. തന്റെ ഹൃദയത്തിൽ ഇന്ത്യയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. മഹാമാരിയുടെ കാലത്ത് ഇന്ത്യയിലെ ജനങ്ങൾ അനുഭവിക്കുന്നത് തന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെമ്പാടുമുള്ള ആശുപത്രികളിലേക്കായി ഓക്സിജൻ വിതരണത്തിന് സഹായിക്കാൻ ക്രിപ്റ്റോ റിലീഫ് ഫണ്ടിന് താൻ 1 ബിടിസി(ബിറ്റ്കോയിൻ) നൽകുന്നതായി ബ്രെറ്റ് ലീ ട്വിറ്ററിലൂടെ പറഞ്ഞു.


  ഇന്ത്യയെ സഹായിക്കാൻ മുന്നോട്ടു വന്ന പാറ്റ് കമ്മിൻസിനേയും ലീ അഭിന്ദിച്ചിട്ടുണ്ട്. ഈ ദുഷ്കരമായ സമയത്ത് മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഫ്രണ്ട് ലൈൻ പ്രവർത്തകർക്കും ലീ നന്ദി പറയുന്നു. 1 ബിടിഎസ് എന്നാൽ ഏകദേശം 43 ലക്ഷത്തോളം രൂപയാണ് ബ്രെറ്റ്ലീയുടെ സംഭാവന.

  ഐക്യപ്പെടേണ്ട സമയമാണിത്, ആവശ്യമുള്ളവരെ സഹായിക്കാൻ ഞങ്ങൾ കഴിയുന്നത്ര ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. വീട്ടിൽ തന്നെ തുടരാനും ആവശ്യമെങ്കിൽ മാത്രം പുറത്തുപോകുക. കൈകകൾ വൃത്തിയാക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയുന്നത്ര ശ്രദ്ധിക്കുകയെന്നും ബെറ്റ് ലീ ആവശ്യപ്പെട്ടു.

  You may also like:‘അള്ളാഹു ക്ഷമിക്കണം’: അനാഥരുടെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ റമദാൻ വ്രതം മുറിച്ച് യുപി ഡ്രൈവർ

  ഐ പി എല്ലിൽ കെ കെ ആർ താരമായ കമ്മിൻസ് 50,000 ഡോളറാണ് ഇന്ത്യയ്ക്ക് നൽകുന്നത്. ഏകദേശം 38 ലക്ഷത്തോളം രൂപ വരും ഇത്. ഈ പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്നുനില്‍ക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് കമ്മിന്‍സ് പറഞ്ഞു. രാജ്യം കോവിഡ് മഹാമാരിയെ നേരിടുമ്പോള്‍ തന്നെപ്പോലെ മറ്റു മുന്‍നിര കളിക്കാരും സമാനമായി സംഭാവനകള്‍ നല്‍കണമെന്നും കമ്മിന്‍സ് ട്വീറ്റില്‍ പറഞ്ഞു.

  'വര്‍ഷങ്ങളായി ഞാന്‍ വളരെയധികം സ്‌നേഹിക്കുന്ന രാജ്യമാണ് ഇന്ത്യ. താന്‍ കണ്ടുമുട്ടിയതില്‍ വളരെ കരുണയുള്ള ആളുകളാണ് ഇവിടെയുള്ളത്. ഈ സമയത്ത് പലരും വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്ന് അറിയുന്നത് എന്നെ ദുഃഖിപ്പിക്കുന്നു. മഹാമാരിക്ക് മുമ്പില്‍ പകച്ചു നില്‍ക്കുമ്പോള്‍ ഐ പി എല്‍ നടത്തുന്നത് ഉചിതമാണോ എന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.'- കമ്മിൻസ് പറയുന്നു.
  Published by:Naseeba TC
  First published:
  )}