നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • കളത്തില്‍ ടീമുകള്‍ പോരിനിറങ്ങുന്നതിനു മുന്‍പേ ഡീന്‍ ജോണ്‍സും ലാറയും 'ഏറ്റുമുട്ടി'; സൂപ്പര്‍ താരങ്ങളുടെ ബോക്‌സിങ്

  കളത്തില്‍ ടീമുകള്‍ പോരിനിറങ്ങുന്നതിനു മുന്‍പേ ഡീന്‍ ജോണ്‍സും ലാറയും 'ഏറ്റുമുട്ടി'; സൂപ്പര്‍ താരങ്ങളുടെ ബോക്‌സിങ്

  ടെലിവിഷന്‍ പരിപാടിക്കിടെയായിരുന്നു ഇരുതാരങ്ങളുടെയം 'സൗഹൃദ മത്സരം'

  brian lara

  brian lara

  • News18
  • Last Updated :
  • Share this:
   നോട്ടിങ്ങ്ഹാം: ലോകകപ്പിലെ പത്താം മത്സരത്തില്‍ വിന്‍ഡീസും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കള്‍ക്ക് 38 റണ്‍സിനിടെ തന്നെ നാല് മുന്‍ നിര താരങ്ങളുടെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. എന്നാല്‍ ഓസീസിന്റെ ബാറ്റിങ്ങ് തകര്‍ച്ചയേക്കാള്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടുന്നത് ഇതിഹാസ താരങ്ങളുടെ ബോക്‌സിങ്ങാണ്..

   വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയും ഓസീസിന്റെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ഡീന്‍ ജോണ്‍സുമാണ് തങ്ങളുടെ ടീമുകള്‍ കളത്തിലിറങ്ങുന്നതിനു മുന്നേ മുഷ്ടിയുദ്ധത്തില്‍ ഏര്‍പ്പെട്ടത്. ടെലിവിഷന്‍ പരിപാടിക്കിടെയായിരുന്നു ഇരുതാരങ്ങളുടെയം 'സൗഹൃദ മത്സരം'.

   Also Read:  തകര്‍ന്നടിഞ്ഞ് കങ്കാരുക്കള്‍; 38 റണ്‍സിന് 4 വിക്കറ്റ് നഷ്ടം   സംഭവത്തിന്റെ വീഡിയോ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ബ്രയാന്‍ ലാറ ഷെയര്‍ ചെയ്തിട്ടുമുണ്ട്. ആദ്യ മത്സരം ജയിച്ച ഇരു ടീമുകളും തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇന്ന് നോട്ടിങ്ങ്ഹാമില്‍ ഇറങ്ങിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ആധികാരിക ജയമായിരുന്നു ഇരു ടീമുകളും സ്വന്തമാക്കിയത്.

   ആ നേട്ടം ഇന്നും ആവര്‍ത്തിച്ച് ന്യുസീലന്‍ഡിന് ശേഷം തുടര്‍ച്ചയായ രണ്ട് കളി ജയിക്കുന്ന ടീമാവുകയാണ് ഇരുവരും ലക്ഷ്യമിടുന്നത്. ലോകകപ്പിന് മുമ്പുള്ള സന്നാഹമത്സരത്തില്‍ ഇരു ടീമും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 7 വിക്കറ്റിന് ഓസ്‌ട്രേലിയ ജയിച്ചിരുന്നു.

   First published:
   )}