• HOME
  • »
  • NEWS
  • »
  • sports
  • »
  • നെഞ്ചുവേദന:ക്രിക്കറ്റ് ഇതിഹാസം ബ്രയൻ ലാറ ആശുപത്രിയിൽ

നെഞ്ചുവേദന:ക്രിക്കറ്റ് ഇതിഹാസം ബ്രയൻ ലാറ ആശുപത്രിയിൽ

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടു കൂടിയാണ് ബ്രയൻ ലാറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബ്രയൻ ലാറ

ബ്രയൻ ലാറ

  • News18
  • Last Updated :
  • Share this:
    മുംബൈ: ക്രിക്കറ്റ് ഇതിഹാസം വെസ്റ്റ് ഇൻഡിസ് മുൻ ക്യാപ്റ്റൻ ബ്രയൻ ലാറയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ പരേലിലെ ഗ്ലോബൽ ഹോസ്പിറ്റലിലാണ് ചൊവ്വാഴ്ച ബ്രയൻ ലാറയെ പ്രവേശിപ്പിച്ചത്.

    വാർത്ത ഏജൻസിയായ എ എൻ ഐ ആണ് ഇക്കാര്യം പുറത്തുവിട്ടത്. താമസിയാതെ ലാറയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശുപത്രി പ്രസ്താവന പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടു കൂടിയാണ് ബ്രയൻ ലാറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻതന്നെ വൈദ്യപരിശോധനകൾ ആരംഭിച്ചു. ഐ സി സി ലോകകപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക ബ്രോഡ് കാസ്റ്ററായ സ്റ്റാർ സ്പോർട്സിൽ പ്രവർത്തിച്ചു വരികയാണ് ബ്രയൻ ലാറ ഇപ്പോൾ. ഇതിന്‍റെ ഭാഗമായി അദ്ദേഹം ഇപ്പോൾ മുംബൈയിലാണ് ഉള്ളത്.

    വെസ്റ്റ് ഇൻഡീസിനു വേണ്ടി 131 ടെസ്റ്റുകളാണ് ഇടംകൈയ്യനായ ലാറ കളിച്ചിട്ടുള്ളത്. 299 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റ് ഇന്നിംഗ്സിൽ 400 റൺസ് നേടുന്ന ആദ്യത്തെയും ഒരേയൊരു കളിക്കാരൻ കൂടിയാണ് അദ്ദേഹം.

    First published: