'തനിക്ക്‌ കോവിഡ്‌ ഇല്ല'; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുൻ ക്രിക്കറ്റ്‌ താരം ബ്രയാൻ ലാറ

കോവിഡ് പരിശോധനയ്ക്ക് വിധേയനായതായി സമ്മതിച്ച ലാറ ഫലം നെഗറ്റീവായിരുന്നുവെന്നും പറഞ്ഞു

News18 Malayalam | news18-malayalam
Updated: August 7, 2020, 9:17 AM IST
'തനിക്ക്‌ കോവിഡ്‌ ഇല്ല'; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുൻ ക്രിക്കറ്റ്‌ താരം ബ്രയാൻ ലാറ
Brian Lara
  • Share this:
തനിക്ക് കോവിഡ് പോസിറ്റീവാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തള്ളി വെസ്റ്റിൻഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാൻ ലാറ. കോവിഡ് പരിശോധനയ്ക്ക് വിധേയനായതായി സമ്മതിച്ച ലാറ ഫലം നെഗറ്റീവായിരുന്നുവെന്നും കൂട്ടിച്ചേർത്തു.


പരിശോധനാ ഫലം നെഗറ്റീവാണെന്നു ലാറ തന്നെയാണു ട്വീറ്റ്‌ ചെയ്‌തത്‌. എന്നാൽ ലാറയുടെ കോവിഡ്‌ ഫലം പൊസിറ്റീവാണെന്ന്‌ സ്‌ഥിരീകരിച്ചെന്നു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന ആവശ്യവുമായി താരം തന്നെ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ആവശ്യപ്പെട്ടു.


''കോവിഡ്‌ പരിശോധനാ ഫലം പോസിറ്റീവാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അതിനാല്‍ സത്യം വെളിപ്പെടുത്തേണ്ടത്‌ അത്യാവശ്യമായി. നാടിനെയും നാട്ടുകാരെയും ഒരുപോലെ ഭയപ്പെടുത്തുന്ന വിഷയത്തില്‍ സത്യാവസ്‌ഥ പുറത്തുവിടാതെ നിവൃത്തിയില്ല''- ലാറ ട്വിറ്ററിൽ കുറിച്ചു.
Published by: user_49
First published: August 7, 2020, 9:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading