നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'ക്യാച്ചെന്ന് പറഞ്ഞാല്‍ ഇതാണ്, ഈ വീഡിയോ ആരും രണ്ട് തവണ കാണുമെന്നുറപ്പ്' സ്മിത്തിന്റെ 'സിക്‌സര്‍' കൈയ്യിലൊതുക്കിയ കോട്ട്രെല്‍

    'ക്യാച്ചെന്ന് പറഞ്ഞാല്‍ ഇതാണ്, ഈ വീഡിയോ ആരും രണ്ട് തവണ കാണുമെന്നുറപ്പ്' സ്മിത്തിന്റെ 'സിക്‌സര്‍' കൈയ്യിലൊതുക്കിയ കോട്ട്രെല്‍

    103 പന്തില്‍ 7 ഫോറുകളുടെ അകമ്പടിയോടെയാണ് സ്മിത്ത് 73 റണ്‍സെടുത്തത്

    smith wicket

    smith wicket

    • News18
    • Last Updated :
    • Share this:
      നോട്ടിങ്ങ്ഹാം: മുന്‍നിര തകര്‍ന്ന് ഓസീസിനെ കരകയറ്റുകയായിരുന്ന മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ വണ്ടര്‍ ക്യാച്ചിലൂടെ പുറത്താക്കി വിന്‍ഡീസ് താരം ഷെല്‍ഡണ്‍ കോട്ട്രെല്‍. 73 റണ്‍സുമായി കുതിക്കുകയായിരുന്ന സ്മിത്തിനെ ബൗണ്ടറി ലൈനില്‍വെച്ചാണ് കോട്ട്രെല്‍ പിടികൂടിയത്.

      സിക്‌സെന്ന ഉറപ്പിച്ച പന്ത് ലൈനിനരികില്‍ നിന്ന് പിടികൂടിയ കോട്ട്രെല്‍ ലൈനില്‍ കാല്‍പതിക്കുമെന്നുറപ്പായപ്പോള്‍ ഗ്രൗണ്ടിലേക്ക് പന്തെറിഞ്ഞ ശേഷം തിരികെ വന്ന് പിടികൂടുകയായിരുന്നു. 103 പന്തില്‍ 7 ഫോറുകളുടെ അകമ്പടിയോടെയാണ് സ്മിത്ത് 73 റണ്‍സെടുത്തത്.



      Also Read: ICC World Cup 2019: മുന്‍നിര വീണിട്ടും മുട്ടിടിക്കാതെ കങ്കാരുക്കള്‍; വിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം

      38 ന് 4 എന്ന അവസ്ഥയില്‍ ടീം പതറുമ്പോള്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയ സ്മിത്ത് സ്‌കോര്‍ബോര്‍ഡില്‍ 249 റണ്‍സെത്തിയപ്പോഴാണ് വിന്‍ഡീസിനു മുന്നില്‍ കീഴടങ്ങുന്നത്. താരത്തിന് കോള്‍ട്ടനൈളും ഉറച്ച പിന്തുണ നല്‍കി. 92 ണ്‍സെടുത്താണ് കോള്‍ട്ടര്‍നൈല്‍ മടങ്ങിയത്.

      മത്സരത്തില്‍ 288 റണ്‍സാണ് ഓസീസ് നേടിയത്. വിന്‍ഡീസിനായ് മൂന്നുവിക്കറ്റ് വീഴ്ത്തിയ കാര്‍ലോസ് ബ്രാത്‌വൈറ്റും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ഓഷോണ്‍ തോമസ്, കോട്ട്രെല്‍, റസല്‍ എന്നിവര്‍ മികച്ച ബൗളിങ് കാഴ്ചവെച്ചു.

      First published: