• HOME
  • »
  • NEWS
  • »
  • sports
  • »
  • 'വ്യാജ ഭീകരാക്രമണ വാര്‍ത്ത'; ഓസീസ് താരത്തിന്റെ സഹോദരന്‍ പിടിയില്‍

'വ്യാജ ഭീകരാക്രമണ വാര്‍ത്ത'; ഓസീസ് താരത്തിന്റെ സഹോദരന്‍ പിടിയില്‍

  • Share this:
    സിഡ്നി: ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാന മന്ത്രി മാല്‍ക്കോം ടേണ്‍ബുള്ളിനെ വധിക്കാന്‍ ഭീകരര്‍ ശ്രമിക്കുന്ന എന്ന വ്യാജ വാര്‍ത്ത പുറത്ത വിട്ടതിന് ഓസീസ് ക്രിക്കറ്റര്‍ ഉസ്മാന്‍ ഖവാജയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ കൂട്ടുകാരനെ കുടുക്കാനായിരുന്നു അര്‍സലന്‍ ഖവാജ വ്യാജ ആക്രമണ പദ്ധതി പൊലീസിനെ അറിയിച്ചത്.

    ന്യൂ സൗത്ത് വെയ്ല്‍സ് യൂണിവേഴ്സിറ്റിയില്‍ കൂടെ പഠിച്ച കമര്‍ നിസാമുദ്ദീന്‍ മാല്‍ക്കോമിനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു എന്നായിരുന്നു അര്‍സലന്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നിസാമുദ്ദീനെ പോലീസ് കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്തിരുന്നു. യൂണിവേഴ്സിറ്റിയില്‍ നിന്ന് കണ്ടെടുത്ത ഒരു നോട്ടുപുസ്തകത്തെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

    ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനില

    സിഡ്നി ഓപ്പറ ഹൗസില്‍ വെച്ച് മാല്‍ക്കോമിനെ വധിക്കാനുള്ള പദ്ധതിയെക്കുറിച്ചാണ് ആ നോട്ട്പുസ്തകത്തിലുണ്ടായിരുന്നത്. എന്നാല്‍ കൈയക്ഷരം പരിശോധിച്ച പൊലീസ് ഇത് നിസാമുദ്ദീന്റേതല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. പ്രണയ വൈരാഗ്യത്തിന്റെ പേരില്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ അര്‍സലന്‍ ഖവാജ കെട്ടിച്ചമച്ച കഥയാണെന്ന് കണ്ടെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

    രണ്ടു പേരും ഒരു പെണ്‍കുട്ടിയെ പ്രണയിക്കുന്നുണ്ടെന്നും ഈ പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തര്‍ക്കമാണ് ഇങ്ങനെയൊരു കേസിലേക്ക് എത്തിച്ചതെന്നും ന്യൂ സൗത്ത വെയ്ല്‍സ് അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണര്‍ മിക്ക് വില്ലിങ് പറഞ്ഞു.

    First published: