നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ICC World Cup 2019: 'ബൂമ്ര ആള് വേറെ ലെവലാ'; അംലയുടെ വിക്കറ്റ് താരത്തിന് സമ്മാനിച്ചത് ഈ നേട്ടം

    ICC World Cup 2019: 'ബൂമ്ര ആള് വേറെ ലെവലാ'; അംലയുടെ വിക്കറ്റ് താരത്തിന് സമ്മാനിച്ചത് ഈ നേട്ടം

    അംലയെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബൂമ്ര

    News 18

    News 18

    • News18
    • Last Updated :
    • Share this:
      സതാംപ്ടണ്‍: ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന്റെ തുടക്കം ജസ്പ്രീത് ബൂമ്ര തന്റെ പേരില്‍ ചേര്‍ത്തിരിക്കുകയാണ്. പോര്‍ട്ടീസ് ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ നേടിയാണ് ബുമ്ര ഇന്ത്യക്ക് ആധിപത്യം നല്‍കിയത്. ഇതില്‍ ഹാഷിം അംലയുടെ വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ മറ്റൊരു നേട്ടവും ഇന്ത്യന്‍ സൂപ്പര്‍ താരത്തെ തേടിയെത്തി.

      ഏകദിനത്തില്‍ അംലയെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കാണ് ബൂമ്ര എത്തിയിരിക്കുന്നത്. മോഹിത് ശര്‍മ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പമാണ് ബൂമ്രയുടെ സ്ഥാനം. ഇവര്‍ മൂന്നുപേരും മൂന്ന് തവണയാണ് ഏകദിനത്തില്‍ അംലയെ പുറത്താക്കിയിരിക്കുന്നത്.

      Also Read: ബൂമ്ര 'ആഞ്ഞുവീശുന്നു'; പ്രോട്ടീസിന് രണ്ടാം വിക്കറ്റ് നഷ്ടം

      മത്സരത്തില്‍ പ്രോട്ടീസ് സ്‌കോര്‍ബോര്‍ഡ് 11 റണ്‍സിലെത്തിയപ്പോഴായിരുന്നു അംലയുടെ മടക്കം. സെക്കന്‍ഡ് സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈയ്യില്‍ ക്യാച്ച് നല്‍കിയാണ് അംല പുറത്തായത്. രണ്ടാം വിക്കറ്റ് ബൂമ്ര നേടയത് സ്‌കോര്‍ബോര്‍ഡില്‍ 24 റണ്‍സുള്ളപ്പോഴും.

      First published:
      )}