• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബൂം ബൂം ബൂംമ്ര; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ജയത്തിനരികിൽ


Updated: August 22, 2018, 9:36 AM IST
ബൂം ബൂം ബൂംമ്ര; ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ജയത്തിനരികിൽ
India's Jasprit Bumrah, right, celebrates the dismissal of England's Stuart Broad during the fourth day of the third cricket test match between England and India at Trent Bridge in Nottingham, England, Tuesday, Aug. 21, 2018. (AP Photo/Rui Vieira)

Updated: August 22, 2018, 9:36 AM IST
ട്രെന്‍റ് ബ്രിഡ്ജ്: ബൂംമ്രയുടെ പന്തുകൾക്ക് മുന്നിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്. ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ജയത്തിനരികിൽ. ഒരു വിക്കറ്റ് അകലെ ആണ് ഇന്ത്യയുടെ ജയം. അഞ്ച് വിക്കറ്റ് നേടിയ ബൂംമ്രയാണ് ഇംഗ്ളണ്ടിനെ തകർത്തത്.

ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് തുടക്കത്തിൽ തന്നെ ഇന്ത്യയുടെ വിജയാഹ്ളാദം കാണാം. ഇംഗ്ളണ്ടിന്റെ ആയുസിന്റെ ദൈർഘ്യത്തിന് ഒരു വിക്കറ്റിന്റെ അകലം മാത്രം. ആദ്യ രണ്ട് ടെസ്റ്റിലും നാണം കെട്ട ഇന്ത്യ മൂന്നാം ടെസ്റ്റിൽ ശക്തമായി തിരിച്ചടിച്ചു.

ജോ റൂട്ട്, ജോസ് ബട്ലർ. ബെയർസ്റ്റാ, ക്രിസ് വോക്സ്, സ്റ്റുവർട്ട് ബ്രോഡ് എന്നിവർ ബൂംമ്രയുടെ പന്തിന്‍റെ ചൂടറിഞ്ഞു. 521 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ളണ്ട് നാലാം ദിനം കളി അവസാനിച്ചപ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് എന്ന നിലയിലാണ്. ആതിഥേയർക്ക് ജയിക്കണമെങ്കിൽ അവസാന വിക്കറ്റിൽ 210 റൺസ് എടുക്കണം. വമ്പൻ തോൽവിയിലേക്ക് നീങ്ങിയ ഇംഗ്ലണ്ടിനെ നാണക്കേടിൽ നിന്ന് കരകയറ്റിയത് ബട്ലർ - സ്റ്റോക് സഖ്യമാണ്. ജോസ് ബട്ലർ 106 റൺസ് എടുത്ത് പുറത്തായി. 62 റൺസ് എടുത്ത സ്റ്റോക്സിനെ ഹാർദിക് പാണ്ഡ്യ മനോഹരമായ പന്തിലൂടെ രാഹുലിന്റെ കൈയ്യിലെത്തിച്ചു.

തുടക്കം മുതൽ ഇംഗ്ലീഷ് നിരയെ പരീക്ഷിച്ച ഇശാന്ത് ശർമ രണ്ട് വിക്കറ്റെടുത്തു. 30 റൺസുമായി ആദിൽ റഷീദും 8 റൺസുമായി ആൻഡേഴ്സനുമാണ് ക്രീസിലുള്ളത്. ഇന്ന് തുടക്കത്തിൽത്തന്നെ ഇംഗ്ലണ്ടിനെ പുറത്താക്കി ജയം ആഘോഷിക്കുകയാകും ഇന്ത്യയുടെ ലക്ഷ്യം.
First published: August 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍