നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ലോകത്തെ ഏറ്റവും മികച്ച ബൗളറെ പ്രഖ്യാപിച്ച് സച്ചിന്‍; മറുപടി പറയാന്‍ കഴിയാതെ താരം

  ലോകത്തെ ഏറ്റവും മികച്ച ബൗളറെ പ്രഖ്യാപിച്ച് സച്ചിന്‍; മറുപടി പറയാന്‍ കഴിയാതെ താരം

  യുവാരാജ് സിങ്ങുമായി സംസാരിക്കവെയാണ് ലോകത്തെ മികച്ച ബൗളറാണ് ബൂംറയെന്ന് സച്ചിന്‍ പറഞ്ഞത്

  sachin tendulkar

  sachin tendulkar

  • News18
  • Last Updated :
  • Share this:
   ഹൈദരാബാദ്: ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ബൗളര്‍ ആരെന്ന ചോദ്യത്തിന് ജസ്പ്രീത് ബൂംറയെന്ന ഒറ്റ ഉത്തരം മാത്രമെ ക്രിക്കറ്റ് ലോകത്തിന് ഉണ്ടാവുകയുള്ളു. എന്നാല്‍ ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളറാണ് ബൂംറയെന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറയുന്നത്.

   ഐപിഎല്‍ ഫൈനലിനു പിന്നാലെ യുവാരാജ് സിങ്ങുമായി സംസാരിക്കവെയാണ് ലോകത്തെ മികച്ച ബൗളറാണ് ബൂംറയെന്ന് സച്ചിന്‍ പറഞ്ഞത്. അവസാന ഓവറുകളില്‍ അസാധാരണമായി പന്തെറിയാനുള്ള മികവാണ് ബൂമ്രയെ വ്യത്യസ്തനാക്കുന്നതെന്നും സച്ചിന്‍ യുവിയോട് പറഞ്ഞിരുന്നു.

   Also Read: 'ഗോവധ നിരോധനം ക്രിക്കറ്റിലും തിരിച്ചടിയാകുന്നു' പശുത്തോല്‍ ക്ഷാമം ക്രിക്കറ്റ് ബോള്‍ നിര്‍മ്മാണം പ്രതിസന്ധിയില്‍

   എന്നാല്‍ സച്ചിന്റെ അഭിനന്ദനത്തെക്കുറിച്ച് സംസാരിക്കാന്‍ വാക്കുകളില്ലെന്നാണ് ബൂംറ ട്വിറ്റിലൂടെ പ്രതികരിച്ചിരിക്കുന്നത്. ഐപിഎല്ലിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ വന്ന വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് ബൂംറ പ്രതികരിക്കാന്‍ വാക്കുകളില്ലെന്നും സച്ചിന് നന്ദിയര്‍പ്പിക്കുന്നതായും പറഞ്ഞത്.   ബൂംറ എറിഞ്ഞ പത്തൊന്‍പതാം ഓവറായിരുന്നു മുംബൈ ഐപിഎല്‍ കിരീടം തങ്ങള്‍ക്ക് അനുകൂലമാക്കിയത്. ഫൈനല്‍ മത്സരത്തില്‍ നാലോവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങിയ താരം രണ്ട് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ബൂംറ തന്നെയായിരുന്നു ഫൈനല്‍ മത്സരത്തിലെ താരവും.   First published:
   )}