കുംബ്ലെയുടെ പ്രഥമ പരിഗണനയില്‍ ഭൂവി ഇല്ല, ആ രണ്ട് താരങ്ങള്‍ ഇവര്‍

News18 Malayalam
Updated: December 4, 2018, 5:51 PM IST
കുംബ്ലെയുടെ പ്രഥമ പരിഗണനയില്‍ ഭൂവി ഇല്ല, ആ രണ്ട് താരങ്ങള്‍ ഇവര്‍
  • Share this:
ന്യൂഡല്‍ഹി: ഡിസംബര്‍ ആറിന് ഓസീസില്‍ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുകയാണ്. മികച്ച ബാറ്റിങ്ങ്- ബൗളിങ്ങ് സഖ്യവുമായി തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം മത്സരത്തിനു തയ്യാറെടുക്കുന്നത്. ഇന്ത്യയുടെ മുന്‍ നായകനും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെയും കോഹ്‌ലിയുടെ ഈ ടീം ഓസീസ് മണ്ണില്‍ പരമ്പര നേടുമെന്ന പ്രതീക്ഷയിലാണുള്ളത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഇന്ത്യക്ക് മികച്ച ബൗളിങ്ങ് നിരയാണുള്ളതെന്ന് പറയുന്ന കുംബ്ലെ എല്ലാതാരങ്ങളുടെയും പ്രകടനത്തെക്കുറിച്ചും സംസാരിച്ചു. പിച്ചില്‍ ചെറിയ പച്ചപ്പ് ഉണ്ടെങ്കില്‍ ഭൂവനേശ്വര്‍ കുമാറിന്റെ സ്വിങ്ങ് ബൗളിങ്ങിന് മികവ് പുലര്‍ത്താന്‍ കഴിയുമെന്നും വിക്കറ്റുകള്‍ നേടി ടീമിനെ വിജയിപ്പിക്കാനാകുമെന്നാണ് കുംബ്ലെ പറയുന്നത്.

'മിതാലി ഒറ്റപ്പെടുന്നു!'; പരിശീലകന് വേണ്ടി മുതിര്‍ന്ന താരങ്ങള്‍

ടെസ്റ്റ് ക്രിക്കറ്റില്‍ സ്ഥിരത പുലര്‍ത്തുമെന്ന് കരുതിയിരുന്ന താരമല്ല ബൂംറ എന്ന് പറഞ്ഞ ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം താരം ഒരുപാട് മെച്ചപ്പെട്ടെന്നും ബാറ്റ്‌സ്മാന്‍മാര്‍ക്ക് നേരിടാന്‍ ഭയമുള്ള ബൗളറായി മാറിയെന്നും പറയുന്നു. ഉമേഷ് യാദവ് സ്വിങ്ങും റിവേഴ്‌സ് സ്വിങ്ങും കൊണ്ട് കളി നിയന്ത്രിക്കുമ്പോള്‍ ഷമി സമാനതകളില്ലാത്ത രീതിയിലാണ് പന്തെറിയുകയെന്നും മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: 'ലൂക്കാ ദ ബ്യൂട്ടി'; ഈ വര്‍ഷം നേടുന്നത് മികച്ച താരത്തിനുള്ള നാലാം പുരസ്‌കാരം

മൂന്ന് ഫാസ്റ്റ് ബൗളേഴ്‌സും രണ്ട് സ്പിന്നര്‍മാരുമാണ് ആദ്യ ഇലവനില്‍ല്‍ കളിക്കുന്നതെങ്കില്‍ സ്പിന്‍ ഡിപ്പാര്‍ട്‌മെന്റില്‍ അശ്വിനും ജഡേജയും കളി നിയന്ത്രിക്കുമെന്ന് പറഞ്ഞ കുംബ്ലെ ഫാസ്റ്റ് ബൗളിങ്ങില്‍ തന്റെ പ്രഥമ പരിഗണന നല്‍കിയിരിക്കുന്നത് ബൂംറയ്ക്കും ഷമിയ്ക്കുമാണ്. മൂന്നാമത് ഇശാന്ത് ശര്‍മ്മയെയാകും പരിഗണിക്കുകയെന്നും പറഞ്ഞ കുംബ്ല ഇശാന്തിന് പേസ് കൊണ്ട് കളി നിയന്ത്രിക്കാനാകുമെന്നും കൂട്ടിച്ചേര്‍ത്തു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍