നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ട്വിറ്ററിലെ ഫോളോ പ്രണയംമൂലമെന്ന് ഗോസിപ്പുകള്‍'; അനുപമ പരമേശ്വരനെ ബൂമ്ര അണ്‍ഫോളോ ചെയ്തു

  'ട്വിറ്ററിലെ ഫോളോ പ്രണയംമൂലമെന്ന് ഗോസിപ്പുകള്‍'; അനുപമ പരമേശ്വരനെ ബൂമ്ര അണ്‍ഫോളോ ചെയ്തു

  വെറും 24 പേരെ മാത്രമാണ് ബൂമ്ര ഫോളോ ചെയ്യുന്നത്.

  bumrah anupama

  bumrah anupama

  • News18
  • Last Updated :
  • Share this:
   ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബൂമ്ര മലയാളി ചലച്ചിത്ര താരം അനുപമ പരമേശ്വരനെ ഫോളോ ചെയ്യുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. താരം ഫോളോ ചെയ്യുന്ന ഏക നടി അനുപമയാണെന്നതായിരുന്നു വാര്‍ത്തയ്ക്ക് കാരണം. ബൂമ്രയുടെ ഫോളോ ലിസ്റ്റില്‍ അന്ന് വെറും 25 പേര്‍മാത്രമാണ് ഉണ്ടായിരുന്നത്. അതിലായിരുന്നു അനുപമ ഉള്‍പ്പെട്ടത്.

   എന്നാല്‍ ഇരുവരും പരല്പരം ഫോളോ ചെയ്യുന്നകാര്യം വാര്‍ത്തയായതോടെ താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകളും വന്ന് തുടങ്ങിയിരുന്നു. പ്രണയ ചര്‍ച്ചകള്‍ ചൂടുപിടിക്കവേ അനുപമയെ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് ബൂമ്ര. ഇപ്പോള്‍ വെറും 24 പേരെ മാത്രമാണ് താരം ഫോളോ ചെയ്യുന്നത്.   Also Read: ലോകമെമ്പാടും ആരാധകരുള്ള ബൂമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ഒരേയൊരു നടി ഈ മലയാളി താരം

   നേരത്തെ ഇരുവരും ഫോളോ ചെയ്യുന്നെന്ന വാര്‍ത്തകളും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നതിനു പിന്നാലെ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് അനുപമ വ്യക്തമാക്കിയിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി യുവരാജ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും റോജര്‍ ഫെഡറര്‍, ഇബ്രഹമോവിച്ച് പോലുള്ള കായിക താരങ്ങളും മാത്രമാണ് ബൂമ്രയുടെ ഫോളോ ലിസ്റ്റില്‍ ഉള്ളത്

   First published:
   )}