HOME /NEWS /Sports / 'മതത്തിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നവര്‍ നട്ടെല്ലില്ലാത്തവര്‍, ഞങ്ങള്‍ 200 ശതമാനം ഷമിക്കൊപ്പം': വിരാട് കോഹ്ലി

'മതത്തിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നവര്‍ നട്ടെല്ലില്ലാത്തവര്‍, ഞങ്ങള്‍ 200 ശതമാനം ഷമിക്കൊപ്പം': വിരാട് കോഹ്ലി

മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഒരു മനുഷ്യന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും മോശം പ്രവൃത്തിയാണെന്ന് കോഹ്ലി പറഞ്ഞു.

മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഒരു മനുഷ്യന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും മോശം പ്രവൃത്തിയാണെന്ന് കോഹ്ലി പറഞ്ഞു.

മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഒരു മനുഷ്യന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും മോശം പ്രവൃത്തിയാണെന്ന് കോഹ്ലി പറഞ്ഞു.

  • Share this:

    ടി20 ലോകകപ്പില്‍ (T20 World Cup) പാകിസ്ഥാനെതിരെ 10 വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി (Mohammed Shami) കടുത്ത സൈബര്‍ അക്രമത്തിന് ഇരയായിരുന്നു. മത്സരത്തില്‍ നിറം മങ്ങിയ പ്രകടനം നടത്തിയ താരത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ പ്രചരണങ്ങളും ട്രോളുകളും നിറഞ്ഞിരുന്നു.

    ഇപ്പോഴിതാ ഷമിക്ക് നേരെ അരങ്ങേറിയ ഈ ആക്രമണത്തിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി(Virat Kohli). മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഒരു മനുഷ്യന് ചെയ്യാന്‍ പറ്റുന്ന ഏറ്റവും മോശം പ്രവൃത്തിയാണെന്ന് കോഹ്ലി പറഞ്ഞു. ന്യൂസിലന്‍ഡിന് എതിരായ മത്സരത്തിന് മുമ്പുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍.

    'മതത്തിന്റെ പേരില്‍ ആരെയെങ്കിലും ആക്രമിക്കുന്നത് എന്നെ സംബന്ധിച്ച് ഒരു മനുഷ്യന്‍ ചെയ്യുന്ന ഏറ്റവും ഹീനമായ പ്രവൃത്തിയാണ്. എല്ലാവര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മതത്തിന്റെ പേരില്‍ അവര്‍ക്കെതിരെ വിവേചനം അരുത്. മുഹമ്മദ് ഷമി ഇന്ത്യയെ ഒരുപാട് കളിയില്‍ ജയിപ്പിച്ചിട്ടുണ്ടെന്ന എന്ന വസ്തുത മനസ്സിലാക്കാതെ, ജനം അവരുടെ ഇച്ഛാഭംഗം പ്രകടിപ്പിക്കുകയാണ്. ഞങ്ങള്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നു. 200 ശതമാനം പിന്തുണ നല്‍കുന്നു. ഞങ്ങളുടെ സാഹോദര്യം തകര്‍ക്കാനാകില്ല. ഇന്ത്യന്‍ നായകന്‍ എന്ന നിലയിലാണ് ഞാന്‍ ഈ ഉറപ്പു നല്‍കുന്നത്.'- കോഹ്ലി പറഞ്ഞു.

    'നട്ടെല്ലില്ലാത്തവരാണ് ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത്. ഷമിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ പരിഹസിക്കുന്നതല്ലാതെ ഇക്കൂട്ടര്‍ക്ക് വേറെ ഒന്നും ചെയ്യാന്‍ കഴിയില്ല. ഇതില്‍ ആനന്ദം കണ്ടെത്തുന്ന ആളുകളെ കാണുന്നതില്‍ സങ്കടമുണ്ട്.'- കോഹ്ലി കൂട്ടിച്ചേര്‍ത്തു.

    നേരത്തെ, മുന്‍ ക്രിക്കറ്റര്‍മാരായ വീരേന്ദര്‍ സേവാഗ്, വിവിഎസ് ലക്ഷ്മണ്‍, ഇര്‍ഫാന്‍ പഠാന്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ഷമിക്ക് പിന്തുണയുമായി എത്തിയിരുന്നു. ബിസിസിഐയും താരത്തിന് ഉറച്ച പിന്തുണ നല്‍കിയിരുന്നു.

    മത്സരത്തില്‍ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സ് വിട്ടുകൊടുത്തിരുന്നു. മത്സരത്തില്‍ മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും കാര്യമായ സംഭാവനകള്‍ ഒന്നും തന്നെ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാലും തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും ഷമിയുടെ മേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിനെതിരെ സൈബര്‍ ഇടങ്ങളില്‍ ആക്രമണം അരങ്ങേറിയത്. ഇതില്‍ ചിലത് രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ കൂറിനെ വരെ ചോദ്യം ചെയ്യുന്നതായിരുന്നു. 'ഒരു മുസ്ലിം പാകിസ്ഥാനോടൊപ്പം നില്‍ക്കുന്നു', 'എത്ര പണം കിട്ടി' തുടങ്ങിയ അധിക്ഷേപങ്ങളാണ് അദ്ദേഹം നേരിടേണ്ടി വന്നത്.

    ഇടയ്ക്ക് പരിക്ക് പറ്റി ടീമിന് പുറത്തുപോയ ഷമി, ശസ്ത്രക്രിയയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയതിന് ശേഷം മികച്ച ഫോമിലേക്ക് ഉയരുകയായിരുന്നു. അതിനിടയില്‍, ദാമ്പത്യ ബന്ധത്തിലെ പ്രശ്‌നങ്ങളൊക്കെ പ്രതിസന്ധികളായി താരത്തിന് മുന്നിലേക്ക് എത്തിയെങ്കിലും ഇവയൊന്നിനും ക്രിക്കറ്റില്‍ നിന്നും സ്വന്തം രാജ്യത്തിന് വേണ്ടിയും മികച്ച പ്രകടനം നടത്തുന്നതില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം തന്നെ നടത്തിയ താരം 2019 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യക്ക് വേണ്ടി കൂടുതല്‍ വിക്കറ്റ് നേടിയ താരം കൂടിയായിരുന്നു.

    First published:

    Tags: Cyber Attack, ICC T20 World Cup, Mohammed shami, Virat kohli