• HOME
 • »
 • NEWS
 • »
 • sports
 • »
 • ഇന്നുമുതൽ പന്തുരുളും; ബുണ്ടെസ് ലിഗ കായികലോകത്തിന് പുതിയ പ്രതീക്ഷയേകുമോ?

ഇന്നുമുതൽ പന്തുരുളും; ബുണ്ടെസ് ലിഗ കായികലോകത്തിന് പുതിയ പ്രതീക്ഷയേകുമോ?

Bundesliga Restart | രണ്ടുമാസത്തോളം നീണ്ട കളിയില്ലാ നാളുകൾക്ക് വിരാമമിട്ട് ജർമ്മനിയിൽ വീണ്ടും കാൽപ്പന്തുകളി ആവേശമാകുമ്പോൾ അസാധാരണമായ ഒരു വികാരത്തോടെ മാത്രമായിരിക്കും കളിപ്രേമികൾ അതിനെ സ്വീകരിക്കുക. ബുണ്ടെസ് ലിഗെയെ ഉറ്റുനോക്കുകയാണ് കായികലോകവും ലോകരാജ്യങ്ങളുമൊക്കെ...

bayern-munich-borussia-dortmund

bayern-munich-borussia-dortmund

 • Last Updated :
 • Share this:
  ബെർലിൻ: ലോകത്തെ ജനപ്രിയ കായികവിനോദങ്ങളായ ബാസ്ക്കറ്റ് ബോൾ, ഹോക്കി, ടെന്നീസ്, ഗോൾഫ് എന്നിവയൊക്കെ കോവിഡ് 19 കാരണം സ്തംഭിച്ചിരിക്കുന്നു. ക്രിക്കറ്റും ഫുട്ബോളും മോട്ടോർ സ്പോർട്ടുമൊക്കെ ആരാധകർക്ക് അന്യമായി. കോടികണക്കിന് കളിപ്രേമികൾക്ക് നിരാശ സമ്മാനിച്ച നാളുകളിലൂടെയാണ് കായികലോകത്തിന്‍റെ സഞ്ചാരം. ഇപ്പോഴിതാ പുതിയ പ്രതീക്ഷയുമായി ജർമ്മൻ ഫുട്ബോൾ ലീഗായ ബുണ്ടെസ് ലിഗ ഇന്നു മുതൽ പുനഃരാരംഭിക്കുന്നു.

  രണ്ടുമാസത്തോളം നീണ്ട കളിയില്ലാ നാളുകൾക്ക് വിരാമമിട്ട് ജർമ്മനിയിൽ വീണ്ടും കാൽപ്പന്തുകളി ആവേശമാകുമ്പോൾ അസാധാരണമായ ഒരു വികാരത്തോടെ മാത്രമായിരിക്കും കളിപ്രേമികൾ അതിനെ സ്വീകരിക്കുക. ബുണ്ടെസ് ലിഗെയെ ഉറ്റുനോക്കുകയാണ് കായികലോകവും ലോകരാജ്യങ്ങളുമൊക്കെ...

  “വളരെ പ്രധനപ്പെട്ട ഒന്നായിരിക്കും ബുണ്ടസ് ലിഗയുടെ തിരിച്ചുവരവ്. ഇതൊരു നാഴികക്കല്ലാകും,” കൊളംബിയ പ്രസിഡന്റ് ഇവാൻ ഡ്യൂക്ക് പറയുന്നു. സാമൂഹിക അകലം പാലിച്ചും മറ്റ് മുന്നൊരുക്കങ്ങളോടെയുമാകും കളിക്കാർ കളിത്തട്ടിൽ ഇറങ്ങുക. കാണികളെ ഒഴിവാക്കിയാകും ബുണ്ടെസ് ലിഗയുടെ പുനരാരംഭം. ജർമ്മൻ ക്ലബ്ബുകൾക്ക് സുരക്ഷിതമായി കളിക്കാൻ കഴിയുമെങ്കിൽ, മറ്റ് രാജ്യങ്ങളും കായികമേഖലയിലെ അടച്ചിടൽ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുമെന്നാണ് കളിപ്രേമികളും കായികസംഘടനകളും പ്രതീക്ഷിക്കുന്നത്.

  “ഞങ്ങൾ ഇത് എങ്ങനെ ചെയ്യുന്നുവെന്ന് കാണാൻ ലോകം മുഴുവൻ ജർമ്മനിയെ ഉറ്റുനോക്കുകയാണ്” ബയേൺ മ്യൂണിച്ച് കോച്ച് ഹാൻസി ഫ്ലിക് പറഞ്ഞു. "ഇത് എല്ലാ ലീഗുകൾക്കും ഒരു മാതൃകയാക്കി മാറ്റാൻ കഴിയും. ഞങ്ങൾ കാട്ടുന്ന വഴിയെ കായികരംഗത്തിന് വീണ്ടും മുന്നോട്ട് പോകാൻ കഴിഞ്ഞേക്കും"- അദ്ദേഹം പറഞ്ഞു.

  സർക്കാർ ഉത്തരവനുസരിച്ച് ഫ്രഞ്ച് ലീഗ് നേരത്തേ തന്നെ സീസൺ ഉപേക്ഷിച്ചുവെങ്കിലും ഇംഗ്ലണ്ടും സ്പെയിനും ഇറ്റലിയും ലീഗ് മത്സരങ്ങൾ ജൂണിൽ പുനരാരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്.

  “ബുണ്ടെസ് ലിഗെയിലായാലും പ്രീമിയർ ലീഗിലായാലും മുമ്പൊരിക്കലും ഇത്തരമൊരു സാഹചര്യമുണ്ടായിട്ടില്ല”- ഇംഗ്ലീഷ് പ്രീമിയർ ലീഗ് നിലനിൽപ്പിനായി പോരാടുന്ന ബ്രൈടൺ മാനേജർ എബ്രഹാം പോട്ടർ പറഞ്ഞു,

  ഒരു മഹാമാരിയുടെ കാലത്ത് കളിക്കുന്നത് ചെലവേറിയതും കർശനവുമായ ഒരു ഏർപ്പാടാണ്. അതിന് ടീമുകൾക്ക് ചുറ്റും ഒരു മെഡിക്കൽ സംരക്ഷണ വലയം ആവശ്യമാണ്. അണുബാധകൾ വേഗത്തിൽ കണ്ടെത്തുന്നതിന് കളിക്കാർക്കും പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും പതിവായി പരിശോധന ആവശ്യമാണ്. വാക്‌സിൻ ഇല്ലാത്തതുകൊണ്ടുതന്നെ വൈറസ് വ്യാപിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സ്റ്റേഡിയങ്ങൾക്കും കായികോപകരണങ്ങൾക്കും അണുവിമുക്തമാക്കൽ പ്രക്രിയ നിരന്തരം വേണ്ടിവരും.

  കളിക്കാർ മൈതാനത്ത് ഫെയ്സ് മാസ്കുകൾ ധരിക്കില്ലെങ്കിലും, 1.5 മീറ്റർ (യാർഡ്) ദൂരം നിലനിർത്തിക്കൊണ്ടുവേണം കളിക്കാൻ ഇറങ്ങേണ്ടത്. “ഞങ്ങൾ നിരീക്ഷണത്തിലാണെന്ന് ലീഗിലെ എല്ലാവരും അറിഞ്ഞിരിക്കണം” ബുണ്ടസ് ലിഗ ചീഫ് എക്സിക്യൂട്ടീവ് ക്രിസ്റ്റ്യൻ സീഫെർട്ട് പറഞ്ഞു, “കൂടുതൽ മത്സരങ്ങളിലേക്ക് കടക്കാൻ ഞങ്ങൾ അർഹരാണെന്ന് തെളിയിക്കാനുള്ള അവസരമാണ് എല്ലാ മത്സര ദിനങ്ങളും.”- അദ്ദേഹം പറഞ്ഞു

  പ്രീമിയർ ലീഗ് മുതൽ ഫോർമുല വൺ, മേജർ ലീഗ് ബേസ്ബോൾ വരെയുള്ള എല്ലാ പ്രധാന കായിക ഇനങ്ങളും ഇനി നടക്കാൻപോകുന്നത് ആയിരക്കണക്കിന് ശൂന്യമായ ഇരിപ്പിടങ്ങളെ സാക്ഷിനിർത്തിയാകും. 2021 വരെ വിവിധ രാജ്യങ്ങളിൽ ഗ്യാലറികളിൽ കാണികളെ നിരോധിച്ചേക്കാം.

  ബുണ്ടസ് ലിഗയുടെ റുർ ഡെർബിയിൽ ബൊറൂസിയ ഡോർട്മണ്ട് ആതിഥേയത്വം വഹിക്കുമ്പോൾ എതിരാളികൾ ഷാൽക്കെയാണ്. കാണികളുടെ ആരവവമില്ലാതെ പന്തു തട്ടുന്ന അനുഭവം എങ്ങനെയെന്ന് അറിയാൻ കാത്തിരിക്കുകയാണ് കായികലോകം. “ഇത് വിചിത്രവും അപരിചിതവുമാണ്,” ഡോർട്മണ്ട് സ്പോർട്സ് ഡയറക്ടർ മൈക്കൽ സോർക്ക് പറഞ്ഞു. "ഇത് നിങ്ങളുടെ ഹൃദയത്തിൽ മുറിപ്പാടുകണ്ടാക്കുന്ന അനുഭവമായിരിക്കും"- അദ്ദേഹം പറഞ്ഞു.
  TRENDING:COVID 19 | തിരുവനന്തപുരം സ്വദേശി മുംബൈയിൽ മരിച്ചു; ഇവിടെ മരിച്ച മലയാളികളുടെ എണ്ണം നാലായി [PHOTO]മദ്യശാലകളിലെ വെർച്വൽ ക്യൂ: 'ആപ്പ്'തയ്യാറാക്കാനൊരുങ്ങി സർ‍ക്കാർ [NEWS]കരിപ്പൂരിൽ എത്തിയ യാത്രക്കാരിയിൽനിന്ന് 7.65 കിലോ സ്വർണം പിടിച്ചെടുത്തു [NEWS]
  ലീഗിലെ ഗ്ലാമർ ടീമായ ബയേൺ മ്യൂണിച്ച് നാളെ യൂണിയർ ബെർലിനെ നേരിടും. ആരാധകരില്ലാതെ കളിക്കുന്നതിൽ ബയേണും നിരാശയിലാണ്. “ആരാധകർ ഉത്തരവാദിത്തബോധത്തോടും വികാരത്തോടും കാര്യങ്ങൾ മനസിലാക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” ബയേൺ മ്യൂണിച്ച് ഞായറാഴ്ച യൂണിയൻ ബെർലിനിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തു. "ദയവായി ബെർലിനിലെ എവേ ഗെയിമിലേക്ക് പോകരുത്, ദയവായി സ്റ്റേഡിയത്തിൽ നിന്ന് മാറിനിൽക്കുക!"- കുറിപ്പിൽ പറയുന്നു.

  ആരാധകരെ അകറ്റിനിർത്തേണ്ട സാഹചര്യംകൊണ്ടാണ് വിശ്വപ്രസിദ്ധമായ വിംബിൾഡൺ ചാംപ്യൻഷിപ്പ് മാറ്റിവെച്ചത്. എന്നാൽ മറ്റ് കായികവിനോദങ്ങൾ ഏത് രൂപത്തിലും പുനരാരംഭിക്കുന്നതിനുള്ള ഒരു മാർഗം കണ്ടെത്തണം. കോടിക്കണക്കിന് ഡോളറിന്‍റെ ടെലിവിഷൻ കരാറുകൾ ലംഘിക്കപ്പെടാതിരിക്കാൻ ഫോർമുല വൺ, എം‌എൽ‌ബി എന്നിവ ജൂലൈയിൽ ആരാധകരിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
  Published by:Anuraj GR
  First published: