• HOME
  • »
  • NEWS
  • »
  • sports
  • »
  • Naomi Osaka| 'ഞാനും ഒരു കറുത്തവർഗക്കാരി'; ടൂർണമെന്റിൽ നിന്ന് പിന്മാറി നവോമി ഒസാക്കയുടെ പ്രതിഷേധം

Naomi Osaka| 'ഞാനും ഒരു കറുത്തവർഗക്കാരി'; ടൂർണമെന്റിൽ നിന്ന് പിന്മാറി നവോമി ഒസാക്കയുടെ പ്രതിഷേധം

പ്രതിഷേധക്കാർക്കൊപ്പം നിൽക്കേണ്ടത് തന്റെ കടമയും ഉത്തരവാദിത്തവുമാണ്.

Image:Instagram

Image:Instagram

  • Share this:
അമേരിക്കയിൽ കറുത്ത വർഗക്കാർക്ക് നേരെയുള്ള അക്രമം തുടരുന്നതിൽ പ്രതിഷേധിച്ച് ജപ്പാനീസ് ടെന്നീസ് താരം നവോമി ഒസാക. വെസ്റ്റേൺ ആന്റ് സതേൺ ഓപ്പണിൽ നിന്നും ഒസാക പിന്മാറി. സെമയിലെത്തിയ ശേഷമായിരുന്നു ഒസാക്കയുടെ പിന്മാറ്റം.

അത്ലറ്റാകുന്നതിന് മുമ്പ് താനൊരു കറുത്ത വർഗക്കാരിയാണ്. വംശീയ അധിക്ഷേപം സഹിക്കാനാകില്ല. പ്രതിഷേധക്കാർക്കൊപ്പം നിൽക്കേണ്ടത് തന്റെ കടമയും ഉത്തരവാദിത്തവുമാണ്. പിന്മാറ്റത്തിന് ശേഷം ഒസാക വ്യക്തമാക്കി. കറുത്ത വർഗക്കാർക്ക് നേരെ അമേരിക്കൻ പൊലീസ് നടത്തുന്ന വെടിവെപ്പ് തന്നെ ആശങ്കപ്പെടുത്തുന്നതായി ഒസാക പറഞ്ഞു.

ലോക 12ാം നമ്പർ താരം അനറ്റ് കൊന്റാവെയ്റ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഒസാക സെമിയിൽ പ്രവേശിച്ചത്. (സ്കോർ-4-6, 6-2, 7-5 )

വംശീയ അധിക്ഷേപത്തെ കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടി വരികയാണെന്നും ഓരോ ദിവസവും ഉയർന്നു വരുന്ന ഹാഷ് ടാഗുകൾ ആശങ്കയുണ്ടാക്കുന്നതാണെന്നും സോഷ്യൽമീഡിയയിൽ കുറിച്ചു.








View this post on Instagram






A post shared by 大坂なおみ 🇭🇹🇯🇵🇺🇸 (@naomiosaka) on





ജേക്കബ് ബ്ലാക്ക് എന്ന കറുത്ത വർഗക്കാരന് നേരെ പൊലീസ് വെടിയുതിർത്തതോടെ അമേരിക്കയിൽ വീണ്ടും പ്രക്ഷോഭം ശക്തമായത്. നവോമിക്ക് പിന്തുണയുമായി നിരവധി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

കറുത്ത വർഗക്കാർക്ക് നേരെയുള്ള അക്രമങ്ങളിൽ പ്രതിഷേധിച്ച് ലോകപ്രസിദ്ധ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റായ എന്‍ബിഎ, ബേസ്‌ബോള്‍ ടൂര്‍ണ്ണമെന്റായ എം.എല്‍.ബി, സോക്കര്‍ ടൂര്‍ണ്ണമെന്റായ എം.എല്‍.എസ് എന്നിവയിലെ താരങ്ങളും മത്സരങ്ങൾ നിർത്തിവെക്കാൻ തീരുമാനിച്ചു.

ജേക്കബ് ബ്ലാക്ക് എന്ന കറുത്ത വർഗക്കാരന് നേരെ പൊലീസ് ഉദ്യോഗസ്ഥർ വെടിവെച്ചതോടെയാണ് ബ്ലാക്ക് ലിവ്സ് മാറ്റർ വീണ്ടും സജീവമായത്. വിസ്‌കോണ്‍സിനിലാണ് സംഭവമുണ്ടായത്. സംഘർഷത്തെ നേരിടാൻ ചൊവ്വാഴ്ച്ച പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരതരമായി പരിക്കേൽക്കുകയും ചെയ്തു.
Published by:Naseeba TC
First published: