ഖത്തര്‍ ലോകകപ്പിൽ അട്ടിമറികൾക്ക് ഇരയായി ബ്രസീലും. ബ്രസീൽ പതനം ഊട്ടിയുറപ്പിച്ച നിമിഷമായിരുന്നു മത്സരത്തിന്റെ അവസാന നിമിഷങ്ങൾ കാമറൂണിന്റെ നായകൻ വിൻസെന്റ് അബൂബക്കറിന്റെ ഒറ്റ ഗോളില്‍ ചരിത്രം കുറിച്ചാണ് കാമറൂൺ ഖത്തർ ലോകകപ്പിൽ നിന്ന് പടിയിറങ്ങുന്നത്.
ഇൻജറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ക്യാപ്റ്റൻ വിൻസന്റ് അബൂബക്കറാണ് ലോകത്തെ അമ്പരപ്പിച്ച ഗോൾ കുറിച്ചത്. ഈ ലോകകപ്പിൽ ബ്രസീൽ ആദ്യ ഗോളായിരുന്നു അബൂബക്കറിന്റേത്. എന്നാല്‍ ഒരു ഗോളില്‍ കാമറൂൺ ലീഡുയർത്തിയതിന് പിന്നാലെ നാടകീയ രംഗങ്ങളാണ് നടന്നത്.
ജേഴ്സി ഊരി അബൂബക്കര്‍ ഗോള്‍നേട്ടം ആഘോഷിച്ചതോടെ റഫറി മഞ്ഞ കാര്‍ഡ് ഉയര്‍ത്തി. മത്സരത്തില്‍ നേരത്തെ ഒരു മഞ്ഞ കാര്‍ഡ് കണ്ട അബൂബക്കറിന് രണ്ടാമത്തെ മഞ്ഞ കാർഡും കിട്ടിയതോടെ റഫറി റെഡ് കാർഡുയർത്തി കളത്തിന് പുറത്തേക്ക് പോകാൻ പറഞ്ഞപ്പോൾ അഞ്ചു തവണ ലോകചാമ്പ്യന്മാരായ ബ്രസീലിനെ പരാജയപ്പെടുത്തിയ സന്തോഷത്തിലായിരുന്നു താരം.
A story in four parts.
This #FIFAWorldCup Group Stage is providing drama right until the very end! pic.twitter.com/v7iviclvYH
— FIFA World Cup (@FIFAWorldCup) December 2, 2022
അബൂബക്കറിനടുത്തേക്കെത്തി ചുവപ്പ് കാര്‍ഡ് ഉയര്‍ത്തുംമുമ്പ് മുമ്പ് റഫറി ഇസ്മയില്‍ ഇല്‍ഫാത്ത് താരത്തെ അഭിനന്ദിച്ച രംഗവും കാല്‍പ്പന്ത് കളിയുടെ മനോഹാരിത ഉയർത്തി. റഫറി കൈകൊടുത്തും തലയില്‍ തട്ടിയും അബൂബക്കറിനെ അഭിനന്ദിക്കുന്ന വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ലോകകപ്പ് ചരിത്രത്തിൽ ആഫ്രിക്കൻ ടീമിനെതിരെ ബ്രസീൽ പരാജയപ്പെടുന്നത് ആദ്യമാണ്. 2002ന് ശേഷം കാമറൂൺ ലോകകപ്പിൽ നേടുന്ന ആദ്യ വിജയം കൂടിയായിരുന്നു. പ്രീക്വാര്‍ട്ടര്‍ കാണാതെ ടീം പുറത്തായിട്ടും കിരീടം നേടിയതിനോളം ആഹ്ലാദത്തിലേക്ക് രാജ്യത്തെ നയിക്കാനും അബൂബക്കറിനായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.