ദോഹ: ഫുട്ബോളിലെ പുതിയ ലോകചാംപ്യനെ കാത്തിരിക്കുകയാണ് ലോകം. അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫൈനൽ പോരാട്ടത്തിന് ഇനി അധിക സമയം ബാക്കിയില്ല. ആവേശോജ്ജ്വലമായ പോരാട്ടത്തിനായി ലോകം കാത്തിരിക്കുമ്പോൾ ഫ്രാൻസിലെ ലൈംഗികത്തൊഴിലാളികൾ നടത്തിയ വാഗ്ദാനമാണ് ഇപ്പോൾ വൈറലാകുന്നത്. ലോകകപ്പ് ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ചാൽ സൗജന്യ സെക്സ് വാഗ്ദാനം ചെയ്തിരിക്കുകയാണ് ഫ്രാൻസിലെ ലൈംഗികത്തൊഴിലാളികൾ.
ഫ്രാൻസ് ലോകകപ്പ് കിരീടം നിലനിർത്തിയാൽ പാരീസിലെയും മറ്റ് വൻ നഗരങ്ങളിലെയും ഉപഭോക്താക്കൾക്ക് ലൈംഗികത്തൊഴിലാളികൾ സൗജന്യ ലൈംഗിക സേവനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ലോകകപ്പ് സെമിയിൽ ഡിസംബർ 14 ന് ഫ്രാൻസ് മൊറോക്കോയെ 2-0 നും ഡിസംബർ 13 ന് അർജന്റീന ക്രൊയേഷ്യയെ 3-0 നും പരാജയപ്പെടുത്തിയാണ് ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയത്.
ഫ്രാൻസ് ടീമിനെ പിന്തുണയ്ക്കാൻ ഖത്തറിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും കിരീടം നേടിയാൽ കളിക്കാർക്ക് മികച്ച പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Also Read- കണക്കിലെ കളികൾ; അര്‍ജന്റീനയും ഫ്രാന്‍സും നേര്‍ക്കുനേര്‍ വന്നത് മൂന്നു ലോകപ്പുകളിൽ
തങ്ങളുടെ ടീം ലോകകപ്പ് ട്രോഫി നേടിയാൽ താൻ നഗ്നയാകുമെന്ന മുൻ മിസ് ക്രൊയേഷ്യ ഇവാന നോളിന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ സെമിയിൽ അർജന്റീന ക്രൊയേഷ്യയെ തോൽപ്പിച്ചതോടെ ഇവാന നോളിന്റെ പ്രഖ്യാപനം വെറുതെയായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.