പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്; നാക്കുളുക്കും
news18india
Updated: June 19, 2018, 11:51 AM IST
news18india
Updated: June 19, 2018, 11:51 AM IST
സത്യം പറഞ്ഞാല്‍ ഇന്നാണ് സാക്ഷാല്‍ ഷൈജു ദാമോദരന്റെ മലയാളത്തിലുള്ള കമന്ററി കേള്‍ക്കേണ്ടത്. അതും ഗ്രൂപ്പ് എച്ചിലെ പോളണ്ട് - സെനഗല്‍ മത്സരത്തിലെ. മറ്റൊന്നുമല്ല പോളണ്ടിന് വേണ്ടി ലോകകപ്പ് കളിക്കാനിറങ്ങുന്നവരുടെ പേരുകള്‍ തന്നെയാണ് കാരണം.
പോളണ്ട് കളിക്കാരുടെ പേരുകള്‍ വായിക്കാന്‍ നോക്കിയാല്‍ ഒരക്ഷരം മിണ്ടാന്‍ പാടുപെടും. ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിന്റെ സൂപ്പര്‍താരം റോബെര്‍ട്ട് ലെവന്‍ഡോവ്സ്കിയാണ് റഷ്യയില്‍ പോളിഷ് പട നയിക്കുന്നത്.
ബാക്കി പേരുകളെല്ലാം തന്നെ കടുകട്ടിയാണ്. ലുക്കാസ് ലെറാഗെര്, ലുക്കാസസ് ഫാബിയാന്‍സ്കി, യാക്കുബ് ബ്ലാസിസ്കോവ്സ്കി, ലുക്കാസസ് പിസ്സെക്, സ്ലാവോമിര്‍ പെസ്കോ, ഗ്രസിഗോറസ് ക്രൈഷോവിയാക്, ലുകാസസ് തിയോഡോര്ക്സിക്, ബാര്ട്ടോസസ് ബെറെസിന്‍സ്കി, വോയിചെക് സെസെസ്നി, മാസിയെ റൈബസ്, തിയാഗോ സയോനെക്, ലുകാസ് തിയോഡോര്സിക്, കമില്‍ ഗ്ലിക്, ആര്‍തര്‍ ജോഡ്രെസിക്, കരോള്‍ ലിനേറ്റി, അര്കദിയുസ് മിലിക്, മെക്കല്‍ പസ്ദാന്‍, മസ്വേജ് സിലെന്‍സ്കി, ജാന്‍ ബെഡ്നാറേക്, ഡേവിഡ് കോവ്നാകി, ബാര്റ്റോസ് ബ്യാല്കോവ്സ്കി, ജെസേക് ഗോറല്സ്കി ഇങ്ങനെ പോകുന്നു പോളണ്ട് ടീമിലെ പേരുകള്‍.
പേരുകളിലെ കട്ടിയല്ലാതെ ലോകകപ്പില്‍ അത്ര വലിയ പേരുകാരല്ല പോളണ്ട്. 1974-ലേയും 1982-ലേയും മൂന്നാം സ്ഥാനമാണ് ഏറ്റവും വലിയ നേട്ടം. ലോകകപ്പില്‍ വന്നും പോയും നില്ക്കുന്ന ടീം. അവസാനം കളിച്ചത് 2006 ലോകകപ്പില്‍. ലെവന്‍ഡോവിസ്കിയുടെ കളി തന്നെയാകും ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനക്കാരായ പോളിഷ് പടയുടെ സാധ്യതകള്‍ നിര്‍ണയിക്കുന്നത്.

Loading...
Loading...