ICC T20 World Cup | ഷഫാലി മികച്ച പ്രകടനം നടത്തി; തോൽവിയിൽ കുറ്റപ്പെടുത്താനില്ല: ഹർമൻപ്രീത് കൗർ

ആദ്യ ഓവറിൽ തന്നെ താരം പുറത്താകുകയായിരുന്നു. രണ്ട് റൺസ് മാത്രമായിരുന്നു ഷെഫാലിയുടെ സമ്പാദ്യം.

News18 Malayalam | news18-malayalam
Updated: March 8, 2020, 7:06 PM IST
ICC T20 World Cup | ഷഫാലി മികച്ച പ്രകടനം നടത്തി; തോൽവിയിൽ കുറ്റപ്പെടുത്താനില്ല: ഹർമൻപ്രീത് കൗർ
ICC T20 World Cup
  • Share this:
ട്വിന്റി-20 ലോകകപ്പ് ഫൈനലിലെ തോൽവിയുടെ ഉത്തരവാദിത്തം ഷഫാലി വർമയുടെ മേൽ കെട്ടിവെക്കാനില്ലെന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. 185 റൺസ് വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത ഇന്ത്യ 19.1 ഓവറിൽ 99 റൺസിന് പുറത്താവുകയായിരുന്നു. ഷഫാലിയിലായിരുന്നു ഇന്ത്യൻ പ്രതീക്ഷ. എന്നാൽ ആദ്യ ഓവറിൽ തന്നെ താരം പുറത്താകുകയായിരുന്നു. രണ്ട് റൺസ് മാത്രമായിരുന്നു ഷെഫാലിയുടെ സമ്പാദ്യം.

വെറും 16 വയസ്സു മാത്രമാണ് ഷഫാലിയുടെ പ്രായം. അവരുടെ ആദ്യ ലോകകപ്പ് മത്സരമാണ്. മികച്ച പ്രകടനം തന്നെയാണ് ഷഫാലി കാഴ്ച്ചവെച്ചത്. വലിയ പാഠമാണ് ഷഫാലിക്ക് ഈ മത്സരം നൽകിയിട്ടുണ്ടാകുക. എന്നാൽ ഇത് ആർക്കും സംഭവിക്കാവുന്ന കാര്യമാണ്. പരാജയത്തിൽ ഷഫാലിയെ മാത്രം കുറ്റപ്പെടുത്താനികില്ല- കൗർ പറയുന്നു.

BEST PERFORMING STORIES:ഫെബ്രുവരി 29ലെ ദോഹ - കൊച്ചി വിമാനത്തിലെ 182 യാത്രക്കാർക്കും മുന്നറിയിപ്പ് നൽകിയെന്ന് സർക്കാർ [NEWS]Corona Virus in Kerala: രണ്ടേ രണ്ട് ചോദ്യങ്ങൾ; മറച്ചുവെച്ച കൊറോണബാധ സർക്കാർ ആശുപത്രി കണ്ടെത്തിയത് ഇങ്ങനെ IMA [NEWS]Women's Day 2020 | Corona Virus in Kerala: രോഗം സ്ഥിരീകരിച്ചവർ പത്തനംതിട്ട എസ്.പി ഓഫീസിലും പുനലൂരിലെ ബന്ധുവീട്ടിലും എത്തിയിരുന്നു [NEWS]

മത്സരത്തിന്റെ സമ്മർദ്ദം താരങ്ങൾക്കുണ്ടായിരുന്നില്ലെന്ന് പറഞ്ഞ കൗർ അവസരങ്ങൾ ഉപയോഗിക്കുന്നതിൽ ടീം പരാജയപ്പെട്ടെന്നും സമ്മതിച്ചു.

യുവതാരങ്ങളെ അണിനിരത്തിയാണ് ഇന്ത്യൻ ടീം ടൂർണമെന്റിന് എത്തിയത്. ഒന്നിലധികം കൗമാര താരങ്ങളെ അണിനിരത്തി ഫൈനൽ മത്സരത്തിനിറങ്ങിയ ആദ്യ ടീമും ഇന്ത്യയാണ്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ നാലിന് 184 റൺസ് നേടി. 39 പന്തിൽ 75 റൺസടിച്ച അലീസ ഹീലിയാണ് ഇന്ത്യൻ ബൗളർമാരെ അടിച്ചൊതുക്കിയത്. മറ്റൊരു ഓപ്പണർ ബെത്ത് മൂണി പുറത്താകാതെ 78 റൺസ് നേടി. ഇന്ത്യയ്ക്കുവേണ്ടി ദിപ്തി ശർമ്മ രണ്ട് വിക്കറ്റ് നേടി.
First published: March 8, 2020, 7:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading