• HOME
 • »
 • NEWS
 • »
 • sports
 • »
 • പ്രായമല്ല കഴിവാണ് ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുമ്പോൾ അളവുകോലാവേണ്ടത്: സച്ചിൻ ടെണ്ടുൽക്കർ

പ്രായമല്ല കഴിവാണ് ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുമ്പോൾ അളവുകോലാവേണ്ടത്: സച്ചിൻ ടെണ്ടുൽക്കർ

യുവതാരങ്ങളെ തിരഞ്ഞെടുക്കുന്നതിനേക്കാളും പ്രാപ്തരായ കളിക്കാരേയാണ് തിരഞ്ഞെടുക്കേണ്ടതെന്നും സച്ചിൻ

sachin tendulkar

sachin tendulkar

 • Last Updated :
 • Share this:
  ടി20 ലോകകപ്പിലെ ഇന്ത്യൻ ടീമിൻ്റെ സെലക്ഷൻ ഈയിടെയായി വലിയ ചർച്ചാ വിഷയമായി മാറിയിരുന്നു. ഇന്ത്യയിൽ നടക്കാൻ പോകുന്ന ലോകകപ്പിൽ ഇന്ത്യയുടെ സെലക്ടർമാർ ആരൊക്കെയാവും ടീമിൽ ഉൾപ്പെടുത്തുക എന്നത് ആരാധകരും ഉറ്റുനോക്കുന്ന കാര്യമാണ്. ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുക എന്നുള്ളത് ഏതൊരു ആൾക്കും വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. ഇന്ത്യൻ ടീമിൻ്റെ പ്രതിഭാ ധാരാളിത്തം തന്നെയാണ് ഇതിന് വെല്ലുവിളി ആവുന്നതും. ഓരോ പൊസിഷനിലും കളിക്കാൻ ഇന്ത്യക്ക് രണ്ടിലധികം ആളുണ്ടെന്നത് ഇന്ത്യൻ ടീമിന് ഒരു തരത്തിൽ അനുഗ്രഹം ആണെങ്കിലും ഇത് സെലക്ടർമാർക്ക് നൽകുന്ന തലവേദന ചില്ലറയല്ല. ഇതുകൊണ്ട് തന്നെ ഇന്ത്യൻ ടീമിൻ്റെ സെലക്ഷൻ എപ്പോൾ നടന്നാലും അതിനെ ചുറ്റിപ്പറ്റി വിവാദങ്ങളും ഉയരാറുണ്ട്.

  സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറാണ് ഇന്ത്യൻ ടീമിൻ്റെ സെലക്ഷൻ മാനദണ്ഡങ്ങൾ എങ്ങനെ ആവണം എന്നതിൽ തൻ്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും മികച്ച ഇലവനെയാണ് കണ്ടെത്തേണ്ടത് എന്നും പ്രായം അവിടെ ഒരു മാനദണ്ടമാവരുതെന്നുമാണ് സച്ചിൻ പറഞ്ഞത്.  യുവതാരങ്ങളെ തിരഞ്ഞെടുക്കുന്നതിനേക്കാളും പ്രാപ്തരായ കളിക്കാരേയാണ് തിരഞ്ഞെടുക്കേണ്ടതെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

  Also Read-ഇന്ത്യൻ ടീമിനെ വീണ്ടും പരിഹസിച്ച് മൈക്കൽ വോൺ; ശക്തമായി തിരിച്ചടിച്ച് വസിം ജാഫറും

  ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുമ്പോൾ പ്രായം അവിടെ ഒരു അളവുകോലാവരുതെന്നും, ഒരു കളിക്കാരന് ടീമിന് എന്താണ് നൽകാൻ കഴിയുക എന്നതാവണം. ഇന്ത്യക്കായി മികവ് കാണിക്കാൻ കഴിയുന്നുണ്ടെങ്കിൽ, യുവതാരം അല്ലെങ്കിലും അയാൾക്ക് ടീമിലിടം കൊടുക്കണം. യുവതാരങ്ങൾക്ക് മാത്രം മുൻഗണന എന്നത് തെറ്റായ ചിന്താഗതിയാണ്. ഒരു യുവതാരം നല്ല രീതിയിൽ കളിക്കുന്നുണ്ടെങ്കിൽ അയാൾ ടീമിലിടം അർഹിക്കുന്നു അത് ശെരി തന്നെ മറിച്ച് അയാൾക്ക് അത് തുടരാൻ കഴിയുന്നില്ലെങ്കിൽ വേറെ വഴികൾ കണ്ടെത്തണം. ഏറ്റവും മികച്ച 11 പേരെ കണ്ടെത്താനാണ് ശ്രമിക്കേണ്ടത്.

  Also Read-India Vs England T20I | കോഹ്ലിയും രോഹിതും നയിച്ചു; ഇന്ത്യയ്ക്കു തകർപ്പൻ ജയം, പരമ്പര

  ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിൽ അരങ്ങേറ്റം കുറിച്ച സൂര്യകുമാർ യാദവിൻ്റെയും ഇഷാൻ കിഷൻ്റെയും പ്രകടനങ്ങളെ അഭിനന്ദിക്കാനും സച്ചിൻ മറന്നില്ല. ഇരുവരും ചുരുങ്ങിയ സമയം കൊണ്ടാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ പേരെടുത്തത്. ഐപിഎല്ലിൽ വർഷങ്ങളായി വലിയ താരങ്ങളോടൊപ്പം കളിച്ചു നേടിയ അനുഭവസമ്പത്താണ് അവരുടെ മികച്ച പ്രകടനങ്ങൾക്കുള്ള പ്രധാന കാരണം. മത്സരത്തിനിടെ കമൻ്റേറ്റർമാർ പറഞ്ഞ ഒരു കാര്യവും സച്ചിൻ എടുത്ത് കാണിച്ചു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ കളിക്കുമ്പോൾ സ്റ്റോക്സിനെയും ആർച്ചറിനെയും സൂര്യകുമാർ യാദവ് എങ്ങനെയാണോ അവരെ നേരിടുന്നത് അത് പോലെ തന്നെയാണ് ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോഴും നമുക്ക് കാണാൻ കഴിയുന്നത്.  താൻ കളിക്കുന്ന സമയത്തെ സ്ഥിതി ഇതായിരുന്നില്ല. ആദ്യമായി വിദേശത്ത് കളിക്കാൻ പോവുമ്പോൾ അവിടത്തെ ടീമിലെ ബൗളർമാരെ കുറിച്ച് യാതൊരു അറിവും ഇല്ലാതെയാണ് അവരെ നേരിടാൻ ഇറങ്ങിയിരുന്നത്. ഐപിഎൽ വന്നതോടെ ഇത് മാറി ലോകത്തിലെ മികച്ച ബൗളർമാർക്കെതിരെ കളിക്കാൻ ഇന്ത്യയുടെ യുവതാരങ്ങൾക്ക് അവസരം ലഭിക്കുന്നു, അതിനു ശേഷം അവർ ഇതേ ബൗളർമാരെ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോൾ അവരുടെ ഈ അനുഭവ സമ്പത്ത് അവർക്ക് സഹായകമാവുന്നുവെന്ന് സച്ചിൻ പറഞ്ഞു.

  Summary: Capability to be the criteria while selecting a player for a team,it should not be based on age says Sachin Tendulkar
  Published by:Asha Sulfiker
  First published: