• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇംഗ്ലണ്ടിന് വിജയത്തുടക്കം : വിജയശില്‍പിയായത് നായകന്‍ ഹാരി കെയ്ന്‍

news18india
Updated: June 19, 2018, 8:04 AM IST
ഇംഗ്ലണ്ടിന് വിജയത്തുടക്കം : വിജയശില്‍പിയായത് നായകന്‍ ഹാരി കെയ്ന്‍
news18india
Updated: June 19, 2018, 8:04 AM IST
ലോകകപ്പില്‍ ഇംഗ്ലണ്ടിന് വിജയത്തുടക്കം. നായകന്‍ ഹാരി കെയ്ന്‍ വിജയശില്‍പിയായപ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ടുണീഷ്യയെ ഇംഗ്ലണ്ട് മറികടന്നത്. സമനിലയില്‍ അവസാനിക്കേണ്ടിയിരുന്ന കളിയില്‍ ഇഞ്ചുറി ടൈമിൽ കെയ്ന്‍ നേടിയ ഗോളാണ് ഇംഗ്ലണ്ടിന് വിജയത്തിളക്കമേകിയത്. കോര്‍ണര്‍ കിക്കില്‍ നിന്ന് വന്ന പന്ത് മിഗ്വര്‍ വഴി കെയ്‌നിലെത്തിയപ്പോള്‍ തടയാന്‍ ആരും ഉണ്ടായിരുന്നില്ല. ക്യാപ്റ്റന്റെ ക്ലോസ് റേഞ്ച് ഹെഡര്‍ ട്യുണീഷ്യന്‍ പ്രതീക്ഷകളെ തകിടം മറിക്കുകയായിരുന്നു.

പതിനൊന്നാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ ആദ്യ ഗോള്‍.നിരന്തര ആക്രമണങ്ങള്‍ക്കൊടുവില്‍  പോസ്റ്റിൽ തട്ടി തിരിച്ചെത്തിയ പന്ത്  കെയ്‌ൻ വലയിലെത്തിക്കുകയായിരുന്നു.  .ഇംഗ്ലീഷ് പെരുമക്ക് മുന്നില്‍ പരുങ്ങാതെ കളിച്ച ടുണീഷ്യ,ബിന്‍ യൂസഫിനെ വാക്കര്‍ ബോക്‌സില്‍ വീഴ്ത്തിയപ്പോള്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ 35-ാം മിനിറ്റില്‍ തിരിച്ചടിച്ചതോടെ റഷ്യയിലെ ആദ്യ ആഫ്രിക്കന്‍ ഗോള്‍ പിറന്നു.

സമനില ഭയന്ന് വിജയഗോളിനായി നിരന്തരം ആക്രമിച്ച ഇംഗ്ലീഷുകാര്‍ക്ക് മുന്നില്‍ അവസാന നിമിഷത്തില്‍ ടുണീഷ്യ വീണു. അവസാന നിമിഷം വിജയഗോള്‍ നേടാനായെങ്കിലും 90 മിനിറ്റും ടുണീഷ്യക്ക് മുന്നില്‍ ഇംഗ്ലണ്ട് വിറച്ചു..ഗോളുകള്‍ നേടാനുള്ള നിരവധി സുവര്‍ണാവസരങ്ങള്‍ പാഴാക്കിയതാണ് ത്രീ ലയണ്‍ലിന് വിനയായത്.ലിങ്കാര്‍ഡും സ്റ്റെര്‍ലിങും ഡെലെ അലിയുമെല്ലാം അവസരങ്ങള്‍ കളഞ്ഞു കുളിക്കുന്നതില്‍ മത്സരിക്കുകയായിരുന്നു.
First published: June 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍