'ഇടിവെട്ടിയവനെ പാമ്പും കടിച്ചു' തോല്‍വിയ്ക്ക് പിന്നാലെ രോഹിത്തിന് പിഴയും

വൈകീട്ട് നാലിന് ആരംഭിച്ച മത്സരം 7.30ഓടെയായിരുന്നു അവസാനിച്ചത്

news18
Updated: March 31, 2019, 1:11 PM IST
'ഇടിവെട്ടിയവനെ പാമ്പും കടിച്ചു' തോല്‍വിയ്ക്ക് പിന്നാലെ രോഹിത്തിന് പിഴയും
mumbai indians
  • News18
  • Last Updated: March 31, 2019, 1:11 PM IST
  • Share this:
മൊഹാലി: കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലെ പരാജയത്തിനു പിന്നാലെ മുംബൈ നാകന്‍ രോഹിത് ശര്‍മയ്ക്ക് പിഴ ശക്ഷയും. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് താരത്തിനു പിഴ ലഭിച്ചത്. 12 ലക്ഷം രൂപയാണ് താരം പിഴയിനത്തില്‍ ഒടുക്കേണ്ടത്.

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പിഴ അടയ്‌ക്കേണ്ടി വരുന്ന ആദ്യ നായകനാണ് രോഹിത് ശര്‍മ. വൈകീട്ട് നാലിന് ആരംഭിച്ച മത്സരം 7.30ഓടെയായിരുന്നു അവസാനിച്ചത്. കളിയില്‍ മുംബൈ എട്ടുവിക്കറ്റിന്റെ പരാജയവും ഏറ്റുവാങ്ങിയിരുന്നു. ആദ്യം ബാറ്റുചെയ്ത മുംബൈ 176 റണ്‍സെടുത്തപ്പോള്‍ 18.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് ലക്ഷ്യം മറികടന്നത്.

Also Read: സൂപ്പര്‍ ഓവറിലെ സൂപ്പര്‍ മത്സരം; ഡല്‍ഹി- കൊല്‍ക്കത്ത മത്സരത്തിലെ നിര്‍ണ്ണായക നിമിഷങ്ങള്‍

മായങ്ക് അഗര്‍വാളിന്റെയും കെഎല്‍ രാഹുലിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ പിന്‍ബലത്തിലായിരുന്നു പഞ്ചാബ് മുംബൈയെ വീഴ്ത്തിയത്. മത്സരത്തില്‍ മായങ്കിനെ മങ്കാദ് ചെയ്യാനുള്ള അവസരം ലഭിച്ചിട്ടും വാണിങ് നല്‍കിയ ക്രൂണാല്‍ പാണ്ഡ്യയുടെ നീക്കവും മത്സരത്തില്‍ ശ്രദ്ധേയമായിരുന്നു.

First published: March 31, 2019, 1:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading