• HOME
  • »
  • NEWS
  • »
  • sports
  • »
  • ക്യാപ്റ്റൻ സഞ്ജു വിജയത്തോടെ തുടങ്ങി; ഇന്ത്യ എ 7 വിക്കറ്റിന് ന്യൂസിലാൻഡിനെ തോൽപ്പിച്ചു

ക്യാപ്റ്റൻ സഞ്ജു വിജയത്തോടെ തുടങ്ങി; ഇന്ത്യ എ 7 വിക്കറ്റിന് ന്യൂസിലാൻഡിനെ തോൽപ്പിച്ചു

ഈ ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീം 1-0ന് മുന്നിലെത്തി

  • Last Updated :
  • Share this:
    ചെന്നൈ: ഇന്ത്യ എ ടീം ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു വി സാംസണിന് ഗംഭീര തുടക്കം. സഞ്ജു നയിച്ച ഇന്ത്യ എ ടീം ഏഴു വിക്കറ്റിന് ന്യൂസിലാൻഡിനെ തകർത്തു. ന്യൂസിലാൻഡ് എ ടീമിനെ 167 റൺസിന് ഒതുക്കിയ ഇന്ത്യ 109 പന്തും ഏഴു വിക്കറ്റും ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 45 റൺസെടുത്ത് പുറത്താകാതെ നിന്ന രജത് പട്ടിദാറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. സഞ്ജു 32 പന്തിൽ 29 റൺസെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീം 1-0ന് മുന്നിലാണ്.

    നേരത്തെ ടോസ് നേടിയ ഇന്ത്യ എ ടീം നായകൻ സഞ്ജു സാംസൺ ന്യൂസിലാൻഡിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ബോളിങ്ങിൽ ശർദുൽ താക്കൂറും കുൽദീപ് സെന്നും തിളങ്ങിയ മത്സരത്തിൽ ന്യൂസിലാൻഡ് സ്കോർ 167റൺസിന് അവസാനിക്കുകയായിരുന്നു. 40.2 ഓവർ മാത്രമാണ് കീവിസ് ബാറ്റുചെയ്തത്. 61 റൺസെടുത്ത മൈക്കൽ റിപ്പൺ മാത്രമാണ് ന്യുസിലാൻഡിനുവേണ്ടി തിളങ്ങിയത്. ജോസ് വാക്കർ 36 റൺസെടുത്തു. ശർദുൽ താക്കൂർ നാലു വിക്കറ്റെടുത്തപ്പോൾ കുൽദീപ് സെൻ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

    Also Read- India vs Australia 1st T20I | അടി തിരിച്ചടി; ഇന്ത്യയെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ

    മറുപടി ബാറ്റിങ്ങിൽ ഓപ്പണറായി ഇറങ്ങിയ പൃഥ്വി ഷാ 17 റൺസെടുത്ത് പുറത്തായി. എന്നാൽ റുതുരാജ് ഗെയ്ക്ക്വാദ് മികച്ച ബാറ്റിങ് കാഴ്ചവെച്ചു. 54 പന്തിൽ 41 റൺസെടുത്താണ് അദ്ദേഹം പുറത്തായത്. പിന്നാലെ എത്തിയ രാഹുൽ ത്രിപാഠി 31 റൺസെടുത്തു. നാലാം വിക്കറ്റിൽ സഞ്ജുവും പട്ടിദാരും ചേർന്ന് ഇന്ത്യയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

    മൂന്ന് സിക്സറും ഒരു ഫോറും ഉൾപ്പെടുന്നതാണ് സഞ്ജുവിന്‍റെ ഇന്നിംഗ്സ്. ഏഴ് ഫോർ ഉൾപ്പടെയാണ് രജത് പട്ടിദാർ 45 റൺസെടുത്തത്. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ പുറത്താകാതെ 69 റൺസെടുത്തു.
    Published by:Anuraj GR
    First published: